Category: പ്രാദേശിക വാര്‍ത്തകള്‍

Total 13126 Posts

തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ പ്രിയപ്പെട്ടവര്‍ കാത്തിരിക്കുന്നു; മൂരാട് കോട്ടക്കൽ അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ കടലിൽ വീണ് കാണാതായ മുഹമ്മദ് ഷാഫിക്കായി തെരച്ചിൽ തുടരുന്നു

പയ്യോളി: മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് നിന്ന്‌ മീന്‍ പിടിക്കുന്നതിനിടെ കടലിൽ വീണ് കാണാതായ മുഹമ്മദ് ഷാഫിക്കായി തെരച്ചിൽ തുടരുന്നു. വടകര തീരദേശ പോലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കൊയിലാണ്ടിയിലെ ബോട്ടുമാണ് തെരച്ചില്‍ നടത്തുന്നത്. ഇന്ന് രാവിലെ 8.40ഓടെയാണ് കരവല വീശുന്നതിനിടെ ചേളാരി സ്വദേശിയായ മുഹമ്മദ് ഷാഫിയെ തിരയില്‍പ്പെട്ട് കാണാതായത്. മലപ്പുറം ജില്ലയിലെ പെരുവള്ളൂർ, കുഴിമണ്ണ, കണ്ണമംഗലം പഞ്ചായത്തുകളിൽ

മൂടാടി വെള്ളറക്കാട് കാറുകളും ലോറിയും കൂട്ടിയിടിച്ച് അപകടം

[top 1] മൂടാടി: മൂടാടിയില്‍ കാറുകളും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് 12.30 യോടെയാണ് സംഭവം. കാസര്‍ഗോഡേയ്ക്ക് പോവുകയായിരുന്ന വെള്ള സ്വിഫ്റ്റ് കാര്‍ കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരുകയായിരുന്ന സ്വിഫ്റ്റ് ഡിസൈര്‍ കാറിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരുന്ന കാര്‍ പെട്ടെന്ന് ബ്രേക്കിട്ടതോടെ പിറകില്‍ വരികയായിരുന്ന ലോറി ഈ കാറിനെയും ഇടിക്കുകയായിരുന്നു. അപകടത്തില്‍

തന്നെ തിരുത്താനുള്ള അവകാശം ജനങ്ങൾക്കും മുന്നണിക്കുമുണ്ടെന്ന് ഷാഫി പറമ്പിൽ എം പി ; വടകരയിൽ എം.പി ഓഫീസ് തുറന്നു

വടകര: തന്റെ പ്രവർത്തനത്തിൽ പോരായ്മകളും കുറവുകളും ഉണ്ടെങ്കിൽ തന്നെ തിരുത്താം. അതിനുള്ള അവകാശം മുന്നണിക്കും ജനങ്ങൾക്കുമുണ്ടെന്ന് ഷാഫി പറമ്പിൽ എം പി. വടകരയിൽ എം പി ഓഫീസ് തുറന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് മേൽ അധികാരം അടിച്ചേൽപ്പിക്കുന്ന ഒരിടമല്ല എം പി ഓഫീസ് . അവർക്ക് അധികാരത്തോടെ വന്നിരുന്ന് കാര്യങ്ങൾ തുറന്ന് പറയാൻ

മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ അടിയൊഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി

പയ്യോളി: മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി. ഇന്ന് രാവിലെ 8.40 ഓടെയാണ് സംഭവം. മലപ്പുറം ജില്ലയിലെ ചേളാരി പെരുവള്ളൂർ പഞ്ചായത്തിലെ കാളമ്പ്രാട്ടിൽ മുഹമ്മദ് ഷാഫിയെയാണ് കാണാതായത്. അഴിമുഖത്ത് വല വീശുന്നതിനിടെ തിരയില്‍ അകപ്പെടുകയായിരുന്നവെന്ന് നാട്ടുകാര്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ പെരുവള്ളൂർ, കുഴിമണ്ണ , കണ്ണമംഗലം പഞ്ചായത്തുകളിൽ നിന്നായി മത്സ്യം പിടിക്കാൻ

മഴ ശക്തമായതോടെ നാദാപുരം മേഖലയിൽ പഴവർഗ ചെടികൾക്ക് പുഴുക്കളുടെ ഭീഷണി; ആശങ്കയിൽ കർഷർ

നാദാപുരം : മഴ ശക്തമായതോടെ പഴവർഗ ചെടികളിൽ പുഴുക്കളുടെ ഭീഷണി. കായകൾ വിരിഞ്ഞു തുടങ്ങുമ്പോൾത്തന്നെ ഇവയെ നശിപ്പിക്കുന്ന വിവിധ നിറത്തിലുള്ള പുഴുക്കൾ ചെടികളിൽ പ്രത്യക്ഷപ്പെടുകയാണ്. നാദാപുരം മേഖലയിൽ ഇവ വ്യാപകമായിരിക്കുകയാണ്. വാണിമേലിൽ പുതുപ്പനാങ്കണ്ടി മൊയ്തീന്റെ കൃഷിയിടത്തിലെ റംബുട്ടാൻ ചെടികളിൽ പച്ച നിറമുള്ള പുഴുക്കളാണ് കായകൾ നശിപ്പിക്കുന്നത്. കറുത്ത നിറമുള്ള പുഴുക്കൾ ചെടികൾ മുഴുവാനായും നശിപ്പിക്കും. കറിവേപ്പില

അഴിയൂരിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷം; ഭീതിയോടെ നാട്ടുകാർ, വടിയുമായി പുറത്തിറങ്ങേണ്ട അവസ്ഥയെന്ന് വാർഡ​ഗം ഫിറോസ് കാളാണ്ടി

അഴിയൂർ: അഴിയൂരിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷം. ഭീതിയോടെണ് ഇവിടെ ആളുകൾ വീടിന് പുറത്തേക്കിറങ്ങുന്നത്. പുലർച്ചെ മദ്രസകളിലേക്കും ട്യൂഷനും മറ്റും പോകുന്ന കുട്ടികളെ രക്ഷിതാക്കൾ കൊണ്ടുവിടേണ്ട അവസ്ഥയാണ്. കൈയ്യിൽ വടി കരുതാതെ വീടിന് പുറത്തേക്ക് ഇറങ്ങാൻ കഴിയില്ല. രാത്രികാലങ്ങളിൽ ഇരുചക്ര വാഹന യാത്രികരുടെ പിറകെ നായകൾ കൂട്ടമായി അക്രമിക്കാൻ ഓടുന്നുണ്ടെന്നും തലനാരിഴയ്ക്കാണ് പലരും

കുട്ടികളും അധ്യാപകരും മണ്ണിലിറങ്ങി; ഓർക്കാട്ടേരിയിലെ ഒരേക്കറോളം സ്ഥലത്ത് ഇനി പച്ചക്കറിയും ചെണ്ടുമല്ലിയും വിളയും

വടകര: ഓർക്കാട്ടേരിയിലെ ഒരേക്കറോളം സ്ഥലത്ത് ഇനി പച്ചക്കറിയും ചെണ്ടുമല്ലിയും വിളയും. കെ.കെ.എം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചത്. എൻ.എസ്.എസിന്റെ ഹരിതഭൂമി പദ്ധതിയുടെ ഭാഗമായി ഒരേക്കറോളം സ്ഥലത്ത് കുട്ടികൾ മണ്ണൊരുക്കി പച്ചമുളക്, വെണ്ട, പയർ, ചെണ്ടുമല്ലി തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. വിദ്യാർത്ഥികളില്‍ കാർഷിക പരിജ്ഞാനം വളർത്തുന്നതിനൊപ്പം ഭക്ഷ്യസുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുക

കളരിപ്പയറ്റിനുള്ള ഫോക്‌ലോർ അക്കാദമി പുരസ്കാരം പുറമേരി കടത്തനാട് മുകുന്ദൻ ഗുരുക്കൾ ഏറ്റുവാങ്ങി

പുറമേരി: കളരിപ്പയറ്റിനുള്ള കേരള ഫോക്‌ലോർ അക്കാദമി പുരസ്കാരം പുറമേരി കടത്തനാട് മുകുന്ദൻ ഗുരുക്കൾ ഏറ്റുവാങ്ങി. സാംസ്കാരിക വകുപ്പ് മാന്ത്രി സജി ചെറിയാനാണ് പുരസ്കാരം കൈമാറിയത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു പുരസ്കാര വിതരണ ചടങ്ങ് നടന്നത്. 46 വർഷമായി കറിപ്പയറ്റ് രംഗത്ത് പ്രവർത്തിക്കുന്ന മുകുന്ദൻ ഗുരുക്കൾ കടത്തനാട് കളരിസംഘം പുറമേരി എന്ന പേരിൽ നിരവധി കുട്ടികൾക്ക് കളരി

എസ്.എഫ്.ഐ അക്രമങ്ങൾക്ക് പോലീസ് ഒത്താശയെന്ന് ആരോപണം; വടകര പോലീസ് സ്റ്റേഷനു മുമ്പിൽ കെ.എസ്.യുവിൻ്റെ കണ്ണുകെട്ടി പ്രതിഷേധം

വടകര: വടകര പോലീസ് സ്റ്റേഷനു മുമ്പിൽ കെ.എസ്.യു പ്രവർത്തകർ കണ്ണുകെട്ടി പ്രതിഷേധം സംഘടിപ്പിച്ചു. എസ്.എഫ്.ഐ അക്രമങ്ങൾക്ക് പോലീസ് കുടപിടിക്കുകയാണെന്ന് ആരോപിച്ചായിരുന്നു കെ.എസ്.യുവിൻ്റെ പ്രതിഷേധം. പ്രതിഷേധ പരിപാടി യൂത്ത് കോൺഗ്രസ്‌ വടകര നിയോജകമണ്ഡലം പ്രസിഡന്റ്‌ സി.നിജിൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ദിൽരാജ് പനോളി അധ്യക്ഷത വഹിച്ചു. കെ.എസ്‌.യു ജില്ലാ ജനറൽ സെക്രട്ടറി ഗായത്രി

ഊരാളുങ്കൽ സൊസൈറ്റി ‘കോപ് ഡേ പുരസ്കാരം 2024’ ഏറ്റുവാങ്ങി

വടകര: സഹകരണ മന്ത്രിയുടെ പ്രത്യേക പുരസ്ക്കാരമായ ‘കോപ് ഡേ പുരസ്ക്കാരം 2024’ ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഏറ്റുവാങ്ങി. കോട്ടയത്ത് നടന്ന അന്താരാഷ്ട്ര സഹകരണ ദിനാഘോഷ വേദിയി സഹകരണമന്ത്രി വി.എൻ. വാസവനില്‍നിന്ന് സൊസൈറ്റിയുടെ ജനറല്‍ മാനേജർ കെ.പി. ഷാബുവും ഡെപ്യൂട്ടി ജനറല്‍ മാനേജർ കെ.പി. ജിനീഷും ചേർന്നാണ് പുരസ്ക്കാരം ഏറ്റുവാങ്ങിയത്. ഒരുലക്ഷം രൂപയും ഫലകവും

error: Content is protected !!