Category: പ്രാദേശിക വാര്‍ത്തകള്‍

Total 13126 Posts

ടിപി മൂസ്സ ചാരിറ്റബിൾ ആൻറ് കൾച്ചറൽ സൊസൈറ്റിയുടെ അഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു

വടകര: കുറിഞ്ഞാലിയോട്ടെ ടി പി മൂസ്സ ചാരിറ്റബിൾ ആൻറ് കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. കാർത്തികപ്പള്ളി പ്രദേശത്തെ എം ബി ബി എസ്, പ്ലസ് ടു, എസ് എസ് എൽ സി, യു എസ് എസ് , എൽ എസ് എസ് പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കാർത്തിക പ്പള്ളി നമ്പർ

സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി; പുറമേരി ടൗണിലെ ഹോട്ടൽ ആരോ​ഗ്യവകുപ്പ് പൂട്ടിച്ചു

പുറമേരി:ഹോട്ടലിൽ നിന്ന് ഉച്ചയൂൺ കഴിക്കുന്നതിനിടെ സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി. പുറമേരി ടൗണിലെ ജനത ഹോട്ടലിൽ നിന്നാണ് യുവാവിന് സാമ്പാറിൽ നിന്ന് പ്ളാസ്റ്റിക് സഞ്ചി ലഭിച്ചത്. ശനിയാഴ്ചയാണ് യുവാവ് ഹോട്ടലിൽ നിന്നും ഉച്ചയൂൺ കഴിച്ചത്. ഇയാളുടെ പരാതിയെ തുടർന്ന് ഇന്നലെ വൈകീട്ടോടെ ആരോ​ഗ്യ വകുപ്പ് ഹോട്ടൽ താത്ക്കാലികമായി പൂട്ടിച്ചു. [top2] ലൈസൻസ്, തൊഴിലാളികളുടെ ഹെൽത്ത് കാർഡ്, കുടിവെള്ള

ദേശീയപാതയിൽ മടപ്പള്ളിയിൽ വിദ്യാർത്ഥിനികളെ ഇടിച്ച് വീഴ്ത്തി സ്വകാര്യ ബസ്; 3 പേർക്ക് പരിക്ക്

മടപ്പള്ളി: ദേശീയപാതയിൽ മടപ്പള്ളിയിൽ വിദ്യാർത്ഥിനികളെ ഇടിച്ച് വീഴ്ത്തി സ്വകാര്യ ബസ്. മൂന്ന് പേർക്ക് പരിക്കേറ്റു. റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥിനികളെയാണ് കണ്ണൂരിൽ നിന്നും കോഴിക്കോട് ഭാ​ഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിച്ച് വീഴ്ത്തിയത്. കെ എൽ 56 വൈ 7567 നമ്പർ അയ്യപ്പൻ ബസാണ് അപകടത്തിനിടയാക്കിയത്. ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു അപകടം. അപകടത്തിനിടയാക്കിയ ബസിലെ ഡ്രൈവറും

ടി പി വധക്കേസ് പ്രതികളുടെ അപ്പീലിൽ സുപ്രീംകോടതി നോട്ടീസ്: സംസ്ഥാന സർക്കാരിനും കെ കെ രമ അടക്കമുള്ള എതിർകക്ഷികൾക്കാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്

ന്യൂഡൽഹി: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാരിനും കെ. കെ. രമ ഉൾപ്പടെയുള്ള എതിർകക്ഷികൾക്കുമാണ് നോട്ടീസ് അയച്ചത്. ഇത് രാഷ്ട്രീയ കേസാണെന്ന് പറഞ്ഞ പ്രതികൾ, അപ്പീൽ അംഗീകരിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. എതിർ ഭാഗത്തെ കേൾക്കാതെ ഇത് സാധ്യമല്ലെന്ന് അറിയിച്ചാണ് കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചത്.

മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയ കൊളാവിപ്പാലം കടപ്പുറം ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു

വടകര: മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയ കൊളാവിപ്പാലം കടപ്പുറം ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു.സാൻഡ് ബാങ്ക്സിൽ നിന്ന് തോണിയിൽ കൊളാവിപ്പാലത്തേക്ക് പോവുകയായിരുന്നു എം പി. മരിച്ച മത്സ്യത്തൊഴിലാളി ഷാഫിയുടെ കൂടെ മീൻപിടിക്കാനെത്തിയവരുമായി അദ്ദേഹം സംസാരിച്ചു. സാന്റ് ബാങ്ക്സ് അഴിമുഖത്തിന് സമീപത്തെ കടലിലാണ് ഷാഫിയെ ഇന്നലെ കാണാതായത്. വല വലിച്ചു കയറ്റുന്നതിനിടെയാണ് അപകടം നടന്നത്. മലപ്പുറം ചേളാരി സ്വദേശിയാണ്

സൗജന്യ ക്ഷേമ പെൻഷൻ മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

പേരാമ്പ്ര: സൗജന്യ ക്ഷേമ പെൻഷൻ മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. വാളൂർ- മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പൻ ക്ഷേത്ര കമ്മിറ്റിയുടേയും കായണ്ണ അക്ഷയ സെൻ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് സൗജന്യ ക്ഷേമ പെൻഷൻ മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചത്. 200ഓളം പേർ മസ്റ്ററിംഗ് പൂർത്തിയാക്കി. ക്ഷേത്ര മുറ്റത്ത് നടന്ന ക്യാമ്പിന് നാരായണൻ വെള്ളച്ചാലിൽ, എം.കെ. കൃഷ്ണൻ , കെ. പ്രകാശ്, പി

ചക്കിട്ടപ്പാറയിൽ വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണു

പേരാമ്പ്ര: ചക്കിട്ടപ്പാറയിൽ വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണു. അടുക്കളയുടെ സൺഷേ‍ഡ് തർന്നു. കൂവ പൊയ്യിൽ പിണ്ഡപ്പാറ സരോജിനിയുടെ വീടിന് മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്. വീടിന് പുറകുവശത്തെ വലിയ മൺഭിത്തി കനത്ത മഴയെ തുടർന്ന് ഇടിഞ്ഞ് വീഴുകയായിരുന്നു. ഇന്നലെ പുലർച്ചെയാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്റും വാർഡം​ഗവും സ്ഥലം സന്ദർശിച്ചു. മണ്ണ് നീക്കുന്നതിനുള്ള പ്രവർത്തി ആരംഭിച്ചു.

തലശ്ശേരി ജനറൽ ആശുപത്രിയിലെ ഒ പി ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നു

തലശ്ശേരി: തലശ്ശേരി ജനറൽ ആസ്പത്രിയിലെ ഒ പി ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നു. ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനം. നിലവിൽ അഞ്ച് രൂപയാണ് ഒ പി ടിക്കറ്റ് നിരക്ക്. ഇത് 10 രൂപയാക്കി ഉയർത്താനാണ് തീരുമാനം. അംഗങ്ങളുടെ വിയോജനക്കുറിപ്പോടെയാണ് നിരക്ക് വർധിപ്പിക്കാൻ ധാരണയായത്. സമീപ പ്രദേശങ്ങളിലെ ​ഗവ. ആശുപത്രികളിലും ഒ പി ടിക്കറ്റ് നിരക്ക് 10

വടകര സാന്റ്ബാങ്ക്സ് അഴിമുഖത്തിന് സമീപം കടലിൽ കാണാതായ ഷാഫിയുടെ മൃതദേഹം കണ്ടെത്തി

പയ്യോളി: മീൻ പിടിക്കുന്നതിനിടെ വടകര സാന്റ്ബാങ്ക്സ് അഴിമുഖത്തിന് സമീപം കടലിൽ കാണാതായ ഷാഫിയുടെ മൃതദേഹം കണ്ടെത്തി. കൊളാവിപ്പാലം മിനിഗോവയുടെ പടിഞ്ഞാറ് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 8.30 ഓടെ പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് കോസ്റ്റൽ പോലീസിനെയും അധികൃതരെയും വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് കരവല വീശുന്നതിനിടെ ചേളാരി സ്വദേശിയായ മുഹമ്മദ് ഷാഫിയെ തിരയിൽപ്പെട്ട്

ഇന്നും നാളെയും റേഷൻകടകൾ അടച്ചിടും; റേഷൻ വ്യാപാരികളുടെ രണ്ടു ദിവസത്തെ സമരം ഇന്നുമുതൽ

വടകര: ഇന്നും നാളെയും റേഷൻ കടകൾ അടച്ചിട്ട് റേഷൻ വ്യാപാരികൾ സമരം നടത്തും. റേഷൻ മേഖലയോട് കാണിക്കുന്ന അവഗണക്കെതിരെയാണ് റേഷൻ വ്യാപാരികൾ സംയുക്തമായി രണ്ടുദിവസത്തെ സമരം നടത്തുന്നത്. റേഷൻ കടകൾ അടച്ചിട്ടാണ് സമരം. രാവിലെ എട്ടുമണി മുതൽ നാളെ വൈകിട്ട് 5 മണി വരെയാണ് റേഷൻ കടകൾ അടഞ്ഞുകിടക്കുക. കഴിഞ്ഞദിവസം സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിമാരുമായി

error: Content is protected !!