Category: പ്രാദേശിക വാര്‍ത്തകള്‍

Total 13122 Posts

അഴിയൂർ സ്കൂളിന് മുമ്പിലേക്ക് മാറ്റിസ്ഥാപിച്ച എക്സൈസ് ചെക്ക്പോസ്റ്റ് ഉദ്ഘാടനം ചെയ്തു

അഴിയൂർ: നവീകരിച്ച എക്സൈസ് ചെക്ക്പോസ്റ്റ് ഉദ്ഘാടനം ചെയ്തു. അഴിയൂർ സ്കൂളിന് മുന്നിലേക്കാണ് പുതിയ എക്സൈസ് ചെക്ക് പോസ്റ്റ് മാറ്റിസ്ഥാപിച്ചത്. അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.എസ്.സുരേഷ് അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് എക്സൈസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സി.വി.സന്ദീപ് റിപ്പോർട്ട് അവതരിപ്പിച്ചു. ഉത്തര മേഖല ജോയിൻ്റ്

മണിയൂർ കരുവഞ്ചേരി എരവത്ത് ലക്ഷ്മി അന്തരിച്ചു

മണിയൂർ: കരുവഞ്ചേരി എരവത്ത് ലക്ഷ്മി അന്തരിച്ചു. എൺപത്തിമൂന്ന് വയസ്സായിരുന്നു. ഭർത്താവ് പരേതനായ എരവത്ത് ബാലൻ (റിട്ടയേർഡ് ആർമി & കേരള പോലിസ്). മക്കൾ: അരുൺ കുമാർ (വളയം ഗ്രാമ പഞ്ചായത്ത് സിക്രട്ടറി), ആഷ (റിട്ടർഡ് അധ്യാപിക, വിളയാട്ടൂർ എൽ.പി സ്കൂൾ). മരുമക്കൾ: രവീന്ദ്രൻ ഇരിങ്ങത്ത് (റിട്ടയേർഡ് ഡെപ്യൂട്ടി തഹസിൽദാർ), അജിത കരുവഞ്ചേരി. സഹോദരങ്ങൾ: പരേതയായ നാണി,

കൊയിലാണ്ടിയിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി മൂന്നുപേര്‍ ബാലുശ്ശേരിയില്‍ പിടിയില്‍; ബൈക്കിന്റെ പല ഭാഗങ്ങളും തകര്‍ന്ന നിലയില്‍

കൊയിലാണ്ടി: കൊല്ലത്തുനിന്നും മോഷ്ടിച്ച ബൈക്കുകളുമായി മൂന്നുപേര്‍ ബാലുശ്ശേരിയില്‍ പോലീസ് പിടിയില്‍. ഇന്നലെ രാത്രി ബാലുശ്ശേരി പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ നിര്‍മ്മല്ലൂരില്‍ വെച്ചാണ് പ്രതികള്‍ പിടിയിലായത്. കല്ലായി അമ്പലത്താഴം ഷിഹാന്‍ (21), ചേളന്നൂര്‍ പുതുക്കുടി മീത്തല്‍ സായൂജ് (20), മാങ്കാവ് പട്ടയില്‍ത്താഴെ പ്രവീണ്‍ (25) എന്നിവരാണ് പിടിയിലായത്. പ്രതികളെ കൊയിലാണ്ടി പൊലീസിന് കൈമാറി. കൊല്ലത്തുനിന്ന് കാണാതായ രണ്ടു

ഡ്രൈനേജിൻ്റെ സ്ലാബ് പൊട്ടി മലിനജലം പുറത്തേക്ക് ഒഴുകുന്നു; അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് വടകരയിൽ കെ.സി.വൈ.എം പ്രതിഷേധം

വടകര: ഡ്രൈനേജിൽ നിന്നും മലിനജലം പുറത്തേക്കൊഴുകുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.സി.വൈ.എം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വടകര സെയ്റ്റ് സെബാസ്റ്റ്യൻ ദേവാലയത്തിൻറെ മുന്നിലുള്ള ഓടയിൽനിന്ന് ദുർഗന്ധം വമിക്കുന്ന ജലം പുറത്തേക്കുവരുന്നത് തുടർക്കഥയായിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് കെ.സി.വൈ.എം നേതൃത്വത്തിൽ പ്രതിഷേധസംഗമം നടത്തിയത്. ഇടവകാംഗങ്ങൾ പങ്കെടുത്ത പ്രതിഷേധ സംഗമം വികാരി ഫാ. ഫ്രാൻസിസ് വെളിയത്തുപറമ്പിൽ ഉദ്ഘാടനംചെയ്തു. രണ്ട്

കടമേരി പടിഞ്ഞാറെ മലമൽ വിനോദൻ അന്തരിച്ചു

ആയഞ്ചേരി: വ്യാപാരിയും കോൺഗ്രസ് പ്രവർത്തകനുമായ കടമേരി പടിഞ്ഞാറെ മലമൽ വിനോദൻ അന്തരിച്ചു. അൻപത്തിയെട്ട് വയസ്സായിരുന്നു. പരേതരായ രൈരു മാസ്റ്ററുടെയും പാർവ്വതി അമ്മയുടെയും മകനാണ്. ഭാര്യ ശോഭ (കുറുവന്തേരി). മക്കൾ: അക്ഷയ്‌നാഥ് അധ്യാപകൻ (അറക്കിലാട് സരസ്വതി വിലാസം എൽ.പി സ്കൂൾ പുത്തൂർ), അനഘ വിനോദ്. സഹോദരങ്ങൾ : പ്രസന്ന (വള്ള്യാട്), പരേതയായ രജനി. സഞ്ചയനം ശനിയാഴ്ച.

‘കർഷകർക്കും കൃഷി-ജലസേചന വകുപ്പ് ഉദ്യോഗസ്ഥർക്കും നന്ദി’; കുറ്റ്യാടി നിയോജകമണ്ഡലത്തിൽ നെല്ലുൽപാദനത്തിൽ 120.7 ടണ്ണിന്റെ വർദ്ധനവ് ഉണ്ടായെന്ന്‌ കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ

കുറ്റ്യാടി: കുറ്റ്യാടി നിയോജകമണ്ഡലത്തിൽ നെല്ലുൽപാദനത്തിൽ വലിയ വർദ്ധനവ് ഉണ്ടായതായി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ. 2021-22 സാമ്പത്തിക വർഷം 683.8 മെട്രിക്ക് ടൺ ആയിരുന്ന നെല്ലുൽപ്പാദനം 2022-23 വർഷം 804.561മെട്രിക്ക് ടൺ ആയി ഉയർന്നു.120.7 ടണ്ണിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്നും എംഎൽഎ പറഞ്ഞു. കുറ്റ്യാടി ഇറിഗേഷൻ കനാലിലൂടെയുള്ള ജലസേചനം പരമാവധി നെൽപ്പാടങ്ങളിലും എത്തിക്കാൻ സാധിച്ചിട്ടുണ്ട് എന്നത്

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ പയ്യോളി സ്വദേശി മരിച്ചു

പയ്യോളി: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ പയ്യോളി സ്വദേശി മരിച്ചു. തറയുള്ളത്തില്‍ മമ്മദ് (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി സുഹാര്‍ സഫീര്‍ മാളിന് സമീപത്ത് വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുഹാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍

മടപ്പള്ളിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവം; വടകര സ്വദേശിയായ ഡ്രൈവർ അറസ്റ്റിൽ

മടപ്പള്ളി: മടപ്പള്ളിയിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. വടകര സ്വദേശി വണ്ണാറത്ത് മുഹമ്മദ്‌ ഫുറൈസ് ഖിലാബിനെ (24) ആണ് ചോമ്പാല പോലീസ്‌ അറസ്റ്റ് ചെയ്തത്. അമിത വേഗതയിൽ വാഹനം ഓടിച്ചു, അശ്രദ്ധമായി വാഹനം ഓടിച്ചു എന്നീ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

വില്യാപ്പള്ളി അമരാവതി വരിക്കോളീമ്മല്‍ അശ്വന്ത് അന്തരിച്ചു

വില്യാപ്പള്ളി: അമരാവതി വരിക്കോളീമ്മല്‍ അശ്വന്ത് അന്തരിച്ചു. ഇരുപത് വയസായിരുന്നു. അച്ഛന്‍: പ്രേമന്‍. അമ്മ: ഷീജ. സഹോദരി: അന്‍ഷിക.

വടകര റെയില്‍വേ പോലീസിന്റെ ജാഗ്രത; സമയോചിതമായ ഇടപെടലില്‍ അടുത്തിടെ തിരികെ ഏല്‍പ്പിച്ചത് സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ രണ്ട് ബാഗുകള്‍, കൈയ്യടിച്ച് ജനം

വടകര: വടകര റെയില്‍വേ പോലീസിന്റെ സമയോചിതമായ ഇടപെടലില്‍ വീണ്ടും നഷ്ടമായ ബാഗ് ഉടമയ്ക്ക് തിരികെ ലഭിച്ചു. പ്ലാറ്റ്‌ഫോമില്‍ മറന്നുവെച്ച സ്വര്‍ണാഭരണങ്ങളും വിലപ്പെട്ട സാധനങ്ങളും അടങ്ങിയ ബാഗാണ് കഴിഞ്ഞ ദിവസം വടകര റെയില്‍വേ പോലീസിന്റെ ജാഗ്രതയില്‍ ഉടമയ്ക്ക് തിരികെ ലഭിച്ചത്‌. വില്യാപ്പള്ളി കുറ്റിപ്പുനത്തില്‍ കെ.പി നൗഷാദിനാണ് നഷ്ടപ്പെട്ടു പോയ ബാഗ് തിരികെ ലഭിച്ചത്. ജൂണ്‍ അഞ്ചിനാണ് വടകര

error: Content is protected !!