Category: പ്രാദേശിക വാര്‍ത്തകള്‍
‘വടകര-വില്ല്യാപ്പള്ളി-ചേലക്കാട് റോഡ് വികസനം യാഥാർത്ഥ്യമാക്കണം’; നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ച് കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ
തിരുവനന്തപുരം: വടകര വില്ല്യാപ്പള്ളി ചേലക്കാട് റോഡിലൂടെയുള്ള ഗതാഗത്തിന് നേരിടുന്ന പ്രയാസം സംബന്ധിച്ചും, റോഡ് വികസന പദ്ധതി അടിയന്തരമായി ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് നിയമസഭയിൽ കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം എൽ എ സബ്മിഷൻ അവതരിപ്പിച്ചു. ഈ റോഡ് പ്രവൃത്തി അടിയന്തിരമായി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്
കോട്ടൂരില്‍ കിണറിനടിയില്‍ പടവുകെട്ടുന്നതിനിടെ കല്ല് വീണ് തൊഴിലാളിയ്ക്ക് പരിക്ക്; കിണറ്റിലകപ്പെട്ട തൊഴിലാളികളെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ച് പേരാമ്പ്രയിലെ അഗ്നിരക്ഷാസേന
കോട്ടൂര്‍: കിണറിനടിയില്‍ കല്ലിട്ട് പടവുകെട്ടുന്നതിനിടെ കല്ല് വീണ് തൊഴിലാളിയ്ക്ക് പരിക്ക്. തൃക്കുറ്റിശ്ശേരി സ്വദേശി കരുവത്തില്‍ താഴെ എം.കെ.സത്യനാണ് പരിക്കേറ്റത്. കോട്ടൂര്‍ പഞ്ചായത്തിലെ പടിയക്കണ്ടിയില്‍ അച്ചിയത്ത് മൊയതീന്‍ കോയയുടെ കിണറ് കുഴിച്ച് ആഴം കൂട്ടി അടിയില്‍ ചെങ്കല്ലുകൊണ്ട് പടവുകള്‍ കെട്ടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പടവ് കെട്ടുന്നതിനായി കയറുകൊണ്ട് കല്ല് കെട്ടി ഇറക്കുന്നതിനിടെ കല്ല് തെന്നി താഴെ വീഴുകയായിരുന്നെന്ന്
മാലിന്യമുക്തമാക്കി നീരുറവകൾ വീണ്ടെടുക്കാം; നൊച്ചാട് ‘ഇനി ഞാൻ ഒഴുകട്ടെ’ ക്യാമ്പയിന്റെ ബ്ലോക്ക് തല ഉദ്ഘാടനം
പേരാമ്പ്ര: ‘ഇനി ഞാൻ ഒഴുകട്ടെ’ ജനകീയ ക്യാമ്പയിനിന്റെ പേരാമ്പ്ര ബ്ലോക്ക് തല ഉദ്ഘാടനം നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാല്യക്കോട് നടുത്തോടിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. പി ബാബു ഉദ്ഘാടനം ചെയ്തു. നീർച്ചാലുകളുടെയും, ജലസ്രോതസ്സുകളുടെയും പുനരുജ്ജീവനം ലക്ഷ്യമിട്ട് ഹരിതകേരളം മിഷൻ ആരംഭിച്ച പദ്ധതിയാണ് ഇനി ഞാൻ ഒഴുകട്ടെ. വല്യക്കോട് കൂവലതാഴ തോട് ഒരുകിലോ മീറ്റർ ദൂരമാണ് പദ്ധതിയുടെ
അനധികൃത വയറിങ്ങിനെതിരെ നടപടിയുണ്ടാകണം; വടകരയിൽ ഇലക്ട്രിക്കൽ സൂപ്രവൈസേഴ്സ് ആൻ്റ് വയർമാൻസ് അസോസിയേഷൻ്റെ സംസ്ഥാന പ്രതിനിധി സമ്മേളനം
വടകര: ഇലക്ട്രിക്കൽ സൂപ്രവൈസേഴ്സ് ആൻ്റ് വയർമാൻസ് അസോസിയേഷൻ്റെ 30-ാം സംസ്ഥാന പ്രതിനിധി സമ്മേളനവും കുടുംബ സംഗമവും വടകരയിൽ നടന്നു. മുൻസിപ്പാൽ ടൗൺ ഹാളിൽ നടന്ന സമ്മേളനം ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കോഴിക്കോട് ജ്യോതിഷ് കെ പി ഉദ്ഘാടനം ചെയ്തു. അനധികൃത വയറിങ്ങിനെതിരെ സർക്കാറിന്റെ ഭാഗത്തുനിന്നും വേണ്ടത്ര ഇടപെടലുകൾ ഉണ്ടാകുന്നില്ല. ആർടി ഓഫീസർമാർ വാഹന പരിശോധന
അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ ലക്ഷാർച്ചന; 26, 27 തിയ്യതികളിൽ
മടപ്പള്ളി: അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ ജനുവരി 26, 27 തീയതികളിൽ ലക്ഷാർച്ചന നടക്കും. കക്കാട്ട് വലിയ ഇല്ലം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. 26-ന് പുലർച്ചെ കലശപൂജ, നവകം പൂജ, ഗണപതിഹോമം എന്നിവ നടക്കും. പുലർച്ചെ ആറുമണിക്കും വൈകീട്ട് നാലിനുമാണ് ലക്ഷാർച്ചന.രാത്രി 7.30-ന് പ്രദക്ഷിണം. 27-ന് പുലർച്ചെ വിശേഷാൽ പൂജകൾ, ആറിനും വൈകീട്ട് നാലിനും
വില്യാപ്പള്ളി നാലുകണ്ടത്തിൽ സൈന അന്തരിച്ചു
വില്യാപ്പള്ളി: നാലുകണ്ടത്തിൽ സൈന അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: നാലുകണ്ടത്തിൽ മൊയ്തു മക്കൾ: കുഞ്ഞമ്മദ്, റസിയ, നസീമ. മരുമക്കൾ കുഞ്ഞമ്മദ് മച്ചിൽ, സുഹറ, അബ്ദുൽ സമദ് Description: saina passed away
നാദാപുരം പാറക്കടവിൽ വിദ്യാർത്ഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായ; കുട്ടി കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
നാദാപുരം: പാറക്കടവിൽ തെരുവ് നായയുടെ അക്രമണത്തിൽ നിന്നും വിദ്യാർത്ഥിനി രക്ഷപെട്ടത് തലനാരിഴക്ക്. വേവം നൂറുൽ ഇസ്‌ലാം 2 ക്ളാസ് വിദ്യാർത്ഥിനി അബ്ദ്യ ബത്തൂൻ ആണ് നായയുടെ കടിയേൽക്കാതെ രക്ഷപ്പെട്ടത്. ഇന്ന് രാവിലെ 8.45 ഓടെയായിരുന്നു സംഭവം. മദ്രസ വിട്ട് വീട്ടിലേക്ക് വരികയായിരുന്നു അബ്ദ്യ. ഇതിനിടെയാണ് നായ പാഞ്ഞടുത്തത്. ഇത് വഴി വന്ന ഒരു സ്കൂൾ ബസ്
ഫൈൻ സംബന്ധിച്ച് കൊയിലാണ്ടി ട്രാഫിക് പോലീസ് സ്‌റ്റേഷനിൽ എത്തിയ യുവാവ് എ.എസ്.ഐയെ മർദ്ദിച്ചു
top1] കൊയിലാണ്ടി: കൊയിലാണ്ടി ട്രാഫിക് പോലീസ് എ.എസ്.ഐയ്ക്ക് മർദ്ദനം. ഇന്ന് രാവിലെ 10.20 തോടെയാണ് സംഭവം. ട്രാഫിക് സ്റ്റേഷനില്‍ ഫൈന്‍ ചെല്ലാന്‍ സംബന്ധിച്ച വിഷയവുമായി എത്തിയ ആള്‍ എ.എസ്.ഐയെ മര്‍ദിക്കുകയായിരുന്നു. എടക്കുളം സ്വദേശി നിഹാബ് അബൂബക്കര്‍ എന്നയാളാണ് പോലീസിനെ ആക്രമിച്ചത്. ആദ്യം സ്റ്റേഷനില്‍ എത്തിയ ഇയാള്‍ ഫൈന്‍ സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കുകയും പിന്നീട് തിരിച്ചുപോയി വീണ്ടും
അടിസ്ഥാന സൗകര്യം, ആരോഗ്യം തുടങ്ങിയ മേഖലയ്ക്ക് ഊന്നൽ നൽകിയുള്ള വാർഷിക പദ്ധതികൾ; അഴിയൂർ ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ
അഴിയൂർ : 2025-26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. അടിസ്ഥാന സൗകര്യം,ആരോഗ്യം,ദാരിദ്ര്യ ലഘൂകരണം, സാമൂഹിക സുരക്ഷ എന്നീ മേഖലകൾക്ക് ഊന്നൽ നൽകിയുള്ള വാർഷിക പദ്ധതികൾക്ക് സെമിനാറിൽ വെച്ച് രൂപം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത
വലിച്ചെറിയൽ വിരുദ്ധ കാമ്പയിൻ; ആയഞ്ചേരിയിലെ പൊതു ഇടങ്ങളിൽ വെയ്സ്റ്റ് ബിൻ സ്ഥാപിച്ചു
വടകര: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ പൊതു കവലകളിൽ വെയ്സ്റ്റ് ബിന്നുകൾ സ്ഥാപിച്ചു. മാർച്ച് 30 ന് കേരളം മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിൻ്റെ മുന്നൊരുക്ക പ്രവർത്തനത്തിൻ്റെ ഭാഗമായാണ് വെയ്സ്റ്റ് ബിൻ സ്ഥാപിച്ചത്. കടമേരി മാക്കം മൂക്ക് ബസ്സ് സ്റ്റോപ്പിന് സമീപം ചേർന്ന ചടങ്ങിൽ ആയഞ്ചേരി പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ