Category: പ്രാദേശിക വാര്‍ത്തകള്‍
കൊയിലാണ്ടി പെരുവട്ടൂരില്‍ വയോധിക കിണറ്റില്‍ വീണു മരിച്ചു
കൊയിലാണ്ടി: പെരുവട്ടൂരില്‍ വയോധിക കിണറ്റില്‍ വീണു മരിച്ചു. ആയിപ്പംകുനി ജാനകി ആണ് മരിച്ചത്. എണ്‍പത്തിനാല് വയസ്സായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. വീട്ടിലെ കിണറ്റില്‍ വീഴുകയായിരുന്നു. വിവരമറിഞ്ഞെ കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി വയോധികയെ പുറത്തെടുത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോസ്റ്റ്മാര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയി. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍.
കൊയിലാണ്ടി എ.കെ.ജി ഫുട്‌ബോള്‍ മേള; ചെല്‍സി വെള്ളിപറമ്പിലിനെ പരാജയപ്പെടുത്തി ജനറല്‍ എര്‍ത്ത് മൂവേഴ്‌സ് കൊയിലാണ്ടി ഫൈനലില്‍
കൊയിലാണ്ടി: സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടക്കുന്ന 43ആമത് എകെജി ഫുട്ബോൾ ടൂർണമെൻ്റിൽ ജനറൽ എർത്ത് മൂവേഴ്സ് കൊയിലാണ്ടി ഫൈനലിൽ കടന്നു. ഇന്നലെ രാത്രി നടന്ന വാശിയേറിയ മത്സരത്തിൽ 2-1ന് ചെൽസി വെള്ളിപറമ്പിലിനെയാണ് പരാജയപ്പെടുത്തിയത്. ജനുവരി 26 ന് ഫൈനലിൽ ജനറൽ എർത്ത് മൂവേഴ്സ് കൊയിലാണ്ടി ജ്ഞാനോദയം ചെറിയമങ്ങാടിനെ നേരിടും. ഇന്നലെ രാത്രി നടന്ന U17 ടൂർണമെൻ്റ്
കോഴിക്കോട് വൻ കഞ്ചാവ് വേട്ട; പത്തര കിലോയുമായി ഒഡിഷ സ്വദേശികൾ പിടിയിൽ
കോഴിക്കോട്: വെള്ളിപ്പറമ്പിൽ അഞ്ചാം മൈലിൽ വൻ കഞ്ചാവ് വേട്ട. ഒഡിഷ സ്വദേശികളായ രമേശ് ബാരിക്ക്, ആകാശ് ബലിയാർ സിങ് എന്നിവരാണ് പിടിയിലായത്. പത്തര കിലോ കഞ്ചാവ് ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. ഡാൻസാഫ് ടീമും മെഡിക്കൽ കോളേജ് പൊലീസും ചേർന്നാണ് പിടികൂടിയത്. ഒഡിഷയിൽ നിന്ന് വൻ തോതിൽ കഞ്ചാവ് കൊണ്ടുവന്ന് ആവശ്യക്കാരെ കണ്ടെത്തി ചെറിയ പൊതികളിലാക്കി
കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
കൊയിലാണ്ടി: വിതരണം ചെയ്യാനായി കൊണ്ടുവന്ന എം.ഡി.എം.എയുമായി കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ യുവാവ് പിടിയില്‍. ബാലുശ്ശേരി കോക്കല്ലൂര്‍ വടക്കേവീട്ടില്‍ മുഹമ്മദ് ഫിറോസ് ആണ് പിടിയിലായത്. ഇന്ന് രാത്രി 9.30നാണ് സംഭവം. നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി പ്രകാശന്‍ പടന്നയിലിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. മൂന്ന് ഗ്രാമിന് മുകളില്‍ എം.ഡി.എം.എ ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഡി.വൈ.എസ്.പിയുടെ
കർഷകരെ സമര പോരാളികളാക്കിയ വ്യക്തിത്വം; വടകരയിൽ ടി കെ കുഞ്ഞിരാമൻ സ്മൃതി സദസ്
വടകര: വയലേലകളിൽ പുതുഞ്ഞ മനുഷ്യരെ സമര പോരാളികളാക്കിയ കർഷക തൊഴിലാളി നേതാവും സിപിഐ എം മുൻ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന ടി കെ കുഞ്ഞിരാമൻ്റെ ഓർമകളിൽ ജ്വലിച്ച് നാട്. ടി കെ കുഞ്ഞിരാമൻ്റ ഓർമ പുതുക്കി സിപിഐ എം ജില്ലാ സമ്മേളന ഭാഗമായി വടകരയിൽ ടി കെ കുഞ്ഞിരാമൻ സ്മൃതി സദസ് സംഘടിപ്പിച്ചു. ‘കേരളീയ നവോഥാനം-വർത്തമാനകാല
കൊയിലാണ്ടി ട്രാഫിക് പൊലീസ് എ.എസ്.ഐയെ മര്‍ദ്ദിച്ച സംഭവം; എടക്കുളം സ്വദേശിയായ പ്രതി റിമാന്‍ഡില്‍
കൊയിലാണ്ടി: കൊയിലാണ്ടി ട്രാഫിക് പോലീസ് എ.എസ്.ഐയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു. എടക്കുളം സ്വദേശി നിഹാബ് അബൂബക്കര്‍ ആണ് റിമാന്‍ഡിലായത്. ഇന്ന് രാവിലെ 10.20 തോടെയാണ് സംഭവം. ട്രാഫിക് സ്റ്റേഷനില്‍ ഫൈന്‍ ചെല്ലാന്‍ സംബന്ധിച്ച വിഷയവുമായി എത്തിയതായിരുന്നു അബൂബക്കര്‍. ആദ്യം സ്റ്റേഷനില്‍ എത്തിയ ഇയാള്‍ ഫൈന്‍ സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കുകയും പിന്നീട് തിരിച്ചുപോയി വീണ്ടും
‘വടകര-വില്ല്യാപ്പള്ളി-ചേലക്കാട് റോഡ് വികസനം യാഥാർത്ഥ്യമാക്കണം’; നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ച് കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ
തിരുവനന്തപുരം: വടകര വില്ല്യാപ്പള്ളി ചേലക്കാട് റോഡിലൂടെയുള്ള ഗതാഗത്തിന് നേരിടുന്ന പ്രയാസം സംബന്ധിച്ചും, റോഡ് വികസന പദ്ധതി അടിയന്തരമായി ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് നിയമസഭയിൽ കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം എൽ എ സബ്മിഷൻ അവതരിപ്പിച്ചു. ഈ റോഡ് പ്രവൃത്തി അടിയന്തിരമായി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്
കോട്ടൂരില്‍ കിണറിനടിയില്‍ പടവുകെട്ടുന്നതിനിടെ കല്ല് വീണ് തൊഴിലാളിയ്ക്ക് പരിക്ക്; കിണറ്റിലകപ്പെട്ട തൊഴിലാളികളെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ച് പേരാമ്പ്രയിലെ അഗ്നിരക്ഷാസേന
കോട്ടൂര്‍: കിണറിനടിയില്‍ കല്ലിട്ട് പടവുകെട്ടുന്നതിനിടെ കല്ല് വീണ് തൊഴിലാളിയ്ക്ക് പരിക്ക്. തൃക്കുറ്റിശ്ശേരി സ്വദേശി കരുവത്തില്‍ താഴെ എം.കെ.സത്യനാണ് പരിക്കേറ്റത്. കോട്ടൂര്‍ പഞ്ചായത്തിലെ പടിയക്കണ്ടിയില്‍ അച്ചിയത്ത് മൊയതീന്‍ കോയയുടെ കിണറ് കുഴിച്ച് ആഴം കൂട്ടി അടിയില്‍ ചെങ്കല്ലുകൊണ്ട് പടവുകള്‍ കെട്ടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പടവ് കെട്ടുന്നതിനായി കയറുകൊണ്ട് കല്ല് കെട്ടി ഇറക്കുന്നതിനിടെ കല്ല് തെന്നി താഴെ വീഴുകയായിരുന്നെന്ന്
മാലിന്യമുക്തമാക്കി നീരുറവകൾ വീണ്ടെടുക്കാം; നൊച്ചാട് ‘ഇനി ഞാൻ ഒഴുകട്ടെ’ ക്യാമ്പയിന്റെ ബ്ലോക്ക് തല ഉദ്ഘാടനം
പേരാമ്പ്ര: ‘ഇനി ഞാൻ ഒഴുകട്ടെ’ ജനകീയ ക്യാമ്പയിനിന്റെ പേരാമ്പ്ര ബ്ലോക്ക് തല ഉദ്ഘാടനം നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാല്യക്കോട് നടുത്തോടിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. പി ബാബു ഉദ്ഘാടനം ചെയ്തു. നീർച്ചാലുകളുടെയും, ജലസ്രോതസ്സുകളുടെയും പുനരുജ്ജീവനം ലക്ഷ്യമിട്ട് ഹരിതകേരളം മിഷൻ ആരംഭിച്ച പദ്ധതിയാണ് ഇനി ഞാൻ ഒഴുകട്ടെ. വല്യക്കോട് കൂവലതാഴ തോട് ഒരുകിലോ മീറ്റർ ദൂരമാണ് പദ്ധതിയുടെ