Category: പ്രാദേശിക വാര്‍ത്തകള്‍

Total 12927 Posts

സീറ്റ് മാറിയിരിക്കാൻ ആവശ്യപ്പെട്ടു, പിന്നാലെ ക്രൂര മർദനം; കോഴിക്കോട് കെ.എസ്.ആർ.ടി.സി കണ്ടക്ടറെ മർദിച്ച കേസിൽ കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: സീറ്റ് മാറിയിരിക്കാന്‍ ആവശ്യപ്പെട്ട കെ.എസ്.ആർ.ടി.സി കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദ്ദനം. സംഭവത്തില്‍ നാലു യുവാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. കെ.എൽ.15.എ. 2348 സ്വിഫ്റ്റ്‌ ബസിന്റെ കണ്ടക്ടർ പയ്യന്നൂർ സ്വദേശി എം.സുധീഷ് (40) നാണ്‌ മർദനമേറ്റത്. മധുരയിൽനിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ് സ്റ്റാന്റില്‍ എത്തിയപ്പോഴായിരുന്നു അക്രമം. കണ്ടക്ടറെ

അരളിക്കും ചെണ്ടുമല്ലിക്കുമൊപ്പം സ്റ്റാറായി ചില്ലി റോസും; വടകര ഓണവിപണിയില്‍ തിരക്ക്

വടകര: അരളിയും, ജമന്തിയും, ചില്ലി റോസിനുമൊപ്പം വടകരയിലെ ഓണവിപണി കീഴടക്കി നാട്ടിലെ ചെണ്ടുമല്ലി. അത്തത്തിന് പിന്നാലെ സജീവമായ ടൗണിലെ ഓണവിപണിയിലാണ് പ്രദേശികതലത്തില്‍ കൃഷി ചെയ്ത ചെണ്ടുമല്ലി താരമായിരിക്കുന്നത്. തിരുവോണത്തിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ വടകരയില്‍ പൂ വിപണിയില്‍ വന്‍ തിരക്കാണ്. പുതിയ ബസ് സ്റ്റാന്റ്, പഴയ ബസ് സ്റ്റാന്റ്, നാരായണ നഗരം എന്നിവടങ്ങളിലാണ്

ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പിഴ പേടിക്കാതെ വെയിലിനെ പേടിക്കാതെ കൂളായി യാത്ര ചെയ്യാം; വാഹനങ്ങളില്‍ അനുവദനീയ പരിധിയില്‍ സണ്‍ഫിലിം ഒട്ടിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: വാഹനങ്ങളിലെ ഗ്ലാസുകളില്‍ സണ്‍ ഫിലിം ഒട്ടിക്കുന്നതില്‍ ഇളവുമായി ഹൈക്കോടതി. അനുവദനീയമായ വിധത്തില്‍ ഫിലിം പതിപ്പിക്കാമെന്നും ഫിലിം പതിപ്പിച്ച വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മുന്നിലും പിന്നിലും 70%ത്തില്‍ കുറയാത്ത സുതാര്യത ഉറപ്പാക്കണം. വശങ്ങളില്‍ 50%ത്തില്‍ കുറയാത്ത സുതാര്യത ഉറപ്പാക്കണം. പിഴയീടാക്കിയ നടപടി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഇത്തരം വാഹനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് പിഴ

ജ്ഞാനസന്ധ്യ; പയ്യോളിയിൽ ആർട്ട് ഓഫ് ലിവിങ്ങിൻ്റെ സിൽവർ ജൂബിലി ആഘോഷിച്ചു

പയ്യോളി: പയ്യോളിയിൽ ആർട്ട് ഓഫ് ലിവിങ് പ്രസ്ഥാനം ആരംഭിച്ചതിൻ്റെ സിൽവർ ജൂബിലി സമ്മേളനം ജ്ഞാനസന്ധ്യ സംഘടിപ്പിച്ചു. കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.പി. രമേശൻ അധ്യക്ഷത വഹിച്ചു. പി.കെ.ഗോപി മുഖ്യപ്രഭാഷണം നടത്തി. ആർട്ട് ഓഫ് ലിവിങ്ങിൻ്റെ മുൻകാല ടീച്ചർമാരെയും ആദ്യകാല പഠിതാക്കളെയും കടത്തിൽ ആദരിച്ചു. സത്യൻ മണിയൂരിന്റെ പുസ്‌തകവും

‘സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾ മുഖ്യധാരയിൽ നിന്നും പുറന്തള്ളപ്പെടരുത്’; വടകരയിൽ ജില്ലാതല വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ച് പരിഷത്ത്

വടകര: ശാസ്ത്ര സാഹിത്യപരിഷത്തിൻ്റെ നേതൃത്വത്തിൽ വടകരയിൽ ജില്ലാതല വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. കെ.ടി. രാധാകൃഷ്‌ണൻ മാസ്റ്റർ സെമിനാർ ഉദ്ഘാടനംചെയ്‌തു. വടകര നഗരസഭ വൈസ് ചെയർമാൻ പി.കെ.സതീശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ ഡോ. എം.വി.ഗംഗാധരൻ വിഷയാവതരണം നടത്തി. എട്ടാംക്ലാസ് മുതൽ എല്ലാ വിഷയങ്ങളുടെയും എഴുത്തുപരീക്ഷയിൽ മിനിമം മുപ്പതുശതമാനം മാർക്ക് നേടാത്ത വിദ്യാർഥികളെ

നാദാപുരം പുളിയാവ് എൽ.പി സ്കൂളിലെ കുട്ടികൾക്കെത്താൻ ഇനി പുതിയ ബസ്സ്; ഫ്ലാഗ് ഓഫ് നിർവഹിച്ച് ഷാഫി പറമ്പിൽ എം.പി

നാദാപുരം: നാദാപുരം പുളിയാവ് ഗവൺമെൻ്റ് എൽ.പി സ്കൂളിന് കുട്ടികളെ എത്തിക്കാൻ ഇനി പുതിയ ബസുണ്ടാവും. വടകര എം.പിയായിരുന്ന കെ.മുരളിധരൻ്റെ ആസ്തി ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് പുതിയ ബസ്സ് വാങ്ങിയത്. ബസ്സിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഷാഫി പറമ്പിൽ എം.പി നിർവ്വഹിച്ചു. [Mid1] ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം അധ്യക്ഷത വഹിച്ചു.

നാദാപുരം പുളിയാവ് എൽ.പി സ്കൂളിലെ കുട്ടികൾക്കെത്താൻ ഇനി പുതിയ ബസ്സ്; ഫ്ലാഗ് ഓഫ് നിർവഹിച്ച് ഷാഫി പറമ്പിൽ എം.പി

നാദാപുരം: നാദാപുരം പുളിയാവ് ഗവൺമെൻ്റ് എൽ.പി സ്കൂളിന് കുട്ടികളെ എത്തിക്കാൻ ഇനി പുതിയ ബസുണ്ടാവും. വടകര എം.പിയായിരുന്ന കെ.മുരളിധരൻ്റെ ആസ്തി ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് പുതിയ ബസ്സ് വാങ്ങിയത്. ബസ്സിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഷാഫി പറമ്പിൽ എം.പി നിർവ്വഹിച്ചു. [Mid1] ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം അധ്യക്ഷത വഹിച്ചു.

വടകരയിൽ മെഡിക്കൽ വിദ്യാർത്ഥികൾ ലോറിയിടിച്ച് മരിച്ച സംഭവം; ഒരു കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

വടകര: അയനക്കാട് വെച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ലോറിയിടിച്ച്‌ മരിച്ച സംഭവത്തില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച്‌ വടകര കോടതി. വടകര മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണലിന്റേതാണ് വിധി. ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമായിരുന്ന പേരാമ്പ്ര മേഞ്ഞാണ്യം അത്തോത്ത് വിഷ്ണുജിത്ത് (21), വടകര ചോമ്ബാല തൗഫീഖ് മന്‍സിലില്‍ മുഹമ്മദ് ഫായിസ് (20) എന്നിവരായിരുന്നു അപകടത്തില്‍ മരിച്ചത്.

ദേശീയപാതയിൽ തലശ്ശേരി മാക്കൂട്ടത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഒഞ്ചിയം കേളുബസാർ സ്വദേശിക്ക് ദാരുണാന്ത്യം

തലശ്ശേരി : ദേശീയപാതയിൽ തലശ്ശേരി മാക്കൂട്ടത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. ഒഞ്ചിയം കേളുബസാർ സ്വദേശിക്ക് ദാരുണാന്ത്യം. കേളുബസാറിലെ സെമീറിൻ്റെ മകൻ മുഹമ്മദ് സെയിൻ (22) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4.10 ഓടെ പുന്നോൽ മാക്കുട്ടത്ത് വെച്ചാണ് അപകടം. സെയിന്റെ കൂടെ യാത്ര ചെയ്തിരുന്ന ഹർഷാദിനെ ഗുരുതരമായ പരിക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുൻ എം.എൽ.എയും ആർ.ജെ.ഡി നേതാവുമായിരുന്ന എം.കെ പ്രേംനാഥിന്റെ ഓർമ്മകൾക്ക് ഒരുവർഷം; സെപ്തംബർ 29ന് വടകരയിൽ വിപുലമായ പരിപാടികൾ

വടകര: പ്രമുഖ സോഷ്യലിസ്റ്റും ആർ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡണ്ടും, മുൻ എം.എൽ.എ.യും , പ്രമുഖ സഹ കാരിയുമായ എം.കെ. പ്രേംനാഥിന്റെ ഓർമ്മകൾക്ക് ഒരുവർഷം. ഒന്നാം ചരമവാർഷികദിനം സമുചിതമായി ആചരിക്കുവാൻ ആർ.ജെ.ഡി കോഴിക്കോട് ജില്ലാ നേതൃയോഗം തീരുമാനിച്ചു. സെപ്തംമ്പർ 29 ന് വടകരയിൽ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തത്. കാലത്ത് വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ്പാർചന യോടെ പരിപാടികൾ

error: Content is protected !!