Category: കൊയിലാണ്ടി

Total 1908 Posts

ഇന്ത്യബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടംനേടി കൊയിലാണ്ടി സ്വദേശി ഷാക്കിബ്

കൊയിലാണ്ടി: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടി നാടിന്റെ അഭിമാനമായി മാറി കൊയിലാണ്ടി സ്വദേശി ഷാക്കിബ്. കളരി അഭ്യാസിയായ ഷാക്കിബ് സ്റ്റിക്ക് റൊട്ടേഷന്‍ വിഭാഗത്തിലാണ് റെക്കോര്‍ഡിന് അര്‍ഹമായ പ്രകടനം കാഴ്ചവെച്ചത്. കളരിയുടെ വടി 30 സെക്കന്റില്‍ 40 തവണ കറക്കിയായിരുന്നു ഷാക്കിബിന്റെ പ്രകടനം. കൊയിലാണ്ടിയിലെ അല്‍മുബാറക്ക് കളിസംഘത്തില്‍ പതിനേഴ്

നിങ്ങൾക്ക് കഥകളി പഠിക്കണോ? ചേമഞ്ചേരിയിൽ അവസരമൊരുങ്ങുന്നു; ഉടൻ അപേക്ഷിക്കാം

ചേമഞ്ചേരി: കഥകളി പഠിക്കാൻ താല്പര്യമുണ്ടോ? ഇതാ നിങ്ങൾക്കായി ചെമഞ്ചേരിയിൽ അവസരമൊരുങ്ങുന്നു. 2 വർഷം നീളുന്ന കഥകളി പരിശീലന പദ്ധതി ആണിത്. പത്മശ്രീ ഗുരു ചേമഞ്ചേരി സ്ഥാപിച്ച ചേലിയ കഥകളി വിദ്യാലയത്തിലാണ് ദ്വിവത്സര കഥകളി പരിശീലന കോഴ്സ് പുതിയ ബാച്ചിലേക്ക് അപേക്ഷകൾ സ്വീകരിച്ചത്. കേന്ദ്ര സാംസ്കാരിക വകുപ്പിൻ്റെ അംഗീകാരത്തോടെയുള്ള കോഴ്സ് ആണിത്. 6 മാസം ദൈർഘ്യമുള്ളതും ,

കൊല്ലം പിഷാരികാവിനടുത്ത് 21കാരനെ കാണാനില്ലെന്ന് പരാതി

കൊയിലാണ്ടി: കൊല്ലം പിഷാരികാവിനടുത്ത് 21കാരനെ കാണാനില്ലെന്ന് പരാതി. തളിപ്പുറത്ത് ചെറുവാഴയില്‍ രാജന്റെയും ഷര്‍മ്മിളയുടെയും മകനായ ശ്യാംലാലിനെയാണ് കാണാതായത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയ്ക്കാണ് കാണാതായ കാര്യം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 7025262521 ഈ നമ്പറില്‍ ബന്ധപ്പെടുക.

സുവർണ്ണ നേട്ടവുമായി വിമൽ ഗോപിനാഥ്; ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സ്വർണ്ണ മെഡൽ നേടി കൊയിലാണ്ടിക്കാരൻ

കൊയിലാണ്ടി: ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സുവർണ്ണ നേട്ടവുമായി കൊയിലാണ്ടിക്കാരൻ. ഗോവയിൽ നടന്ന രണ്ടാമത് ബി.സി.ഐ ദേശീയ പഞ്ച ഗുസ്തി ചാമ്പ്യൻഷിപ്പിലാണ് കൊയിലാണ്ടി സ്വദേശി വിമൽ ഗോപിനാഥ് സ്വർണ്ണ മെഡൽ നേടി കൊയിലാണ്ടിയുടെ അഭിമാന താരമായത്. മെയ് 18, 19, 20 തിയ്യതികളിലായിരുന്നു മത്സരം. എൺപത്തിയാറ് കിലോഗ്രാം വിഭാഗത്തിലാണ് വിമൽ മൽസരിച്ചത്. പതിനേഴ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ചാമ്പ്യൻഷിപ്പിൽ

‘താങ്ങിയിരുത്തി ഭക്ഷണം നൽകാൻ, മലമൂത്ര വിസർജ്ജനം ചെയ്യിക്കാൻ, പഴുപ്പും മുറിവുകളും ഡ്രസ്സ് ചെയ്യാൻ, ഒരാൾക്ക് മാത്രം ചെയ്യാൻ എളുപ്പമായ കാര്യങ്ങളല്ല ഇതൊന്നും’; വർഷങ്ങളായി തങ്ങളുടെ ലോകമെല്ലാം നഷ്ട്ടപെട്ട നാലു മുറിക്കുള്ളിലായ അനേകരുണ്ട്; വായിക്കാം മൂടാടി സ്വദേശി നജീബ് എഴുതിയ ഹൃദയ സ്പർശിയായ കുറിപ്പ്

മൂടാടി: വർഷങ്ങളായി ഒരു കല്യാണത്തിനോ, ഉല്ലാസയാത്രയ്ക്കൊ, ഒരു സിനിമയ്ക്കോ പോകാൻ കഴിഞ്ഞിട്ടില്ലാത്ത എത്ര അനവധി പേരുണ്ടാകാം നമ്മുടെ ചുറ്റുവട്ടത്ത്. പലപ്പോഴും നേരാംവണ്ണം ഉറങ്ങാൻ പോലും പറ്റിയിട്ടല്ലാത്തത്. നിങ്ങൾക്കെന്തു വേണം വീട്ടിലിരുന്നാൽ പോരെ എന്ന ചോദ്യവും ഓ ഇത്ര വലിയ പണിയെന്താ എന്ന കാലങ്ങളായി കൈമാറി വരുന്ന പ്രസ്താവനയിലും ഇതിനെയെല്ലാം ഒതുക്കാൻ ശ്രമിക്കുന്നവരുമുണ്ട്. എന്നാൽ ഭാര്യയെയോ, ഭർത്താവിന്റെയോ

കൊയിലാണ്ടിയിൽ പേരാമ്പ്ര സ്വദേശിയായ യുവാവ് ട്രെയിൻ തട്ടി മരിച്ചു

പേരാമ്പ്ര: കൊയിലാണ്ടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവം. 20 വയസ്സിൽ താഴെ പ്രായം തോന്നുന്ന യുവാവാണ് മരിച്ചത്. ഇയാൾ പേരാമ്പ്ര സ്വദേശിയാണ് എന്നതാണ് പ്രാഥമിക വിവരം. റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയിൽ ട്രെയിൻ തട്ടുകയായിരുന്നുവെന്നു പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ്

ചരക്ക് ലോറി ഇന്ധനം തീര്‍ന്ന് നന്തി മേല്‍പ്പാലത്തിന് മുകളില്‍ പെട്ടു; മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അഴിയാതെ ദേശീയപാതയിലെ ഗതാഗതക്കുരുക്ക്

കൊയിലാണ്ടി: നന്തി മേല്‍പ്പാലത്തിന് മുകളില്‍ ചരക്ക് ലോറി നിന്നുപോയതിനെ തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ ഗാതഗതക്കുരുക്ക്. ലോറി ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയാതെ വരികയായിരുന്നു. രാവിലെ ഏഴു മണിക്ക് ശേഷം ഗതാഗതം തടസ്സപ്പെട്ട് മണിക്കൂറുകള്‍ കഴിയുമ്പോഴും നാഷണല്‍ ഹൈവേ പോലീസും, റോഡ് സേഫ്റ്റി വകുപ്പും ചേര്‍ന്ന് വാഹനങ്ങള്‍ നിയന്ത്രിച്ച് കൊണ്ടിരിക്കുകയാണ്. ഗതാഗത തടസമുള്ളതിനാല്‍ അത്യാവശ്യക്കാര്‍

ഡിവൈഡറിലിടിച്ചുള്ള അപകടങ്ങള്‍ തുടരുന്നു; കൊയിലാണ്ടിയില്‍ കാര്‍ തകര്‍ന്നു

  കൊയിലാണ്ടി: കൊയിലാണ്ടിയിലെ സൗന്ദര്യവത്കരണത്തിനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമായി സ്ഥാപിച്ച ഡിവൈഡറിലിടിച്ച് കാര്‍ തകര്‍ന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. യാത്രക്കാര്‍ക്ക് സാരമായ പരിക്കില്ല. ദേശീയപാതയില്‍ സ്റ്റേഡിയത്തിന് മുന്‍വശം സ്ഥാപിച്ച ഡിവൈഡറില്‍ വാഹനമിടിച്ച് അപകടമുണ്ടാകുന്നത് തുടര്‍ക്കഥയാവുകയാണ്. ദേശീയപാത വിഭാഗം ട്രാഫിക് അഡൈ്വസറി ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ് ഡിവൈഡര്‍ സ്ഥാപിച്ചത്. തിങ്കളാഴ്ച രാത്രിയും ഡിവൈഡര്‍ അപകടത്തിന് വഴിവെച്ചിരുന്നു. കൊയിലാണ്ടി താലൂക്ക് ഓഫീസിന്

കൊയിലാണ്ടിയിൽ ഡിവൈഡറിൽ ഇടിച്ച് വീണ്ടും വാഹനാപകടം; വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിൽ; ഒരാൾക്ക് പരിക്ക്

കൊയിലാണ്ടി: ഡിവൈഡറിൽ ഇടിച്ച് വീണ്ടും നഗരത്തിൽ വാഹനാപകടം. ഇന്ന് രാത്രി എട്ടരയോടെയാണ് ഡിവൈഡറില്‍ ഇടിച്ച് കാര്‍ അപകടത്തില്‍ പെട്ടത്. വാഹനത്തിലുണ്ടായിരുന്ന സ്ത്രീയെ നിസ്സാര പരുക്കുകളോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. പോലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് നഗരത്തില്‍ നേരിയ ഗതാഗതക്കുരുക്കുണ്ടായി. ശനിയാഴ്ചയും

ഉള്ളിയേരിയിൽ നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് വന്ന കാർ ഇടിച്ച് അപകടം; കാൽനടക്കാരന് ദാരുണാന്ത്യം

ഉള്ളിയേരി: ഉള്ളിയേരിയിൽ കാറിടിച്ച് കാൽനടക്കാരന് ദാരുണാന്ത്യം. കന്നൂരിലെ പരക്കണ്ടി മീത്തൽ ഗംഗാധരനാണ് മരിച്ചത്. അറുപത്തിയൊന്നു വയസ്സായിരുന്നു. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. വീട്ടിൽ നിന്നും കന്നൂർ അങ്ങാടിയിലേക്ക് റോഡരികിലൂടെ നടക്കുമ്പോഴാണ് വാഹനമിടിച്ചത്. ള്ളിയേരി നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് വന്ന കാറാണ് തട്ടിയത്. കന്നൂരിൽ പ്രവർത്തിക്കുന്ന ഉള്ളിയേരി വില്ലേജ് ഓഫീസിന് സമീപത്ത് വച്ചായിരുന്നു ഗംഗാധരനെ വാഹനം

error: Content is protected !!