Category: കൊയിലാണ്ടി

Total 1907 Posts

പേരാമ്പ്രയിൽ വാഹനാപകടം; അത്തോളി സ്വദേശിയായ പതിനേഴുകാരന് ദാരുണാന്ത്യം

  അത്തോളി: പേരാമ്പ്രയിലുണ്ടായ വാഹനാപകടത്തിൽ അത്തോളി സ്വദേശിയായി യുവാവിന് ദാരുണാന്ത്യം കോതങ്കൽ കുയ്യാലിൽ മീത്തൽ രാജൻ്റെ മകൻ അബിൻരാജാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് പേരാമ്പ്ര കക്കാട് വെച്ചു നടന്ന അപകടത്തിൽ ആയിരുന്നു മരണം സംഭവിച്ചത്. അബിൻ സഞ്ചരിച്ച ബൈക്ക് വേറെ ഒരു ബൈക്കിന്റെ പിറകിൽ ഇടിച്ചു റോഡിലേക്ക് വീഴുകയും എതിർ ദിശയിൽ വന്ന കാറിൽ ഇടിയ്ക്കുകയുമായിരുന്നു.

‘ആക്സിൽ പൊട്ടി, നിയന്ത്രണം വിട്ട ലോറി കാറില്‍ വന്നിടിച്ചു’; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍, മൂടാടിയില്‍ ഒഴിവായത് വന്‍ ദുരന്തം

മൂടാടി: മൂടാടി പഞ്ചായത്തിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കാറിന്റെ മുൻഭാഗം തകർന്ന നിലയിൽ. ആളുകൾക്ക് നിസ്സാരമായ പരുക്കുകളുണ്ട്. ഉച്ചയ്ക്ക് മൂന്നേ കാലോടെയാണ് സംഭവം. വടകര ഭാഗത്തു നിന്ന് വരുകയായിരുന്നു കണ്ടെയ്നർ ലോറി, എയർപോർട്ടിൽ നിന്ന് കണ്ണൂർ ഭാഗത്തെക്ക് പോവുകയായിരുന്ന കാറിൽ ഇടിയ്ക്കുകയായിരുന്നു. ലോറിയുടെ ആക്‌സിലേറ്റർ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയത്. ആക്സിൽ തകർന്ന

സൗദിയിലുണ്ടായ വാഹനാപകടത്തില്‍ കൊയിലാണ്ടി സ്വദേശിയായ പ്രവാസി മരിച്ചു

ദമാം, സൗദി അറേബ്യ: കിഴക്കന്‍ സൗദി അറേബ്യയിലെ അല്‍ അഹ്‌സയിലുണ്ടായ വാഹനാപകടത്തില്‍ കൊയിലാണ്ടി സ്വദേശി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കൊയിലാണ്ടി ആനവാതില്‍ക്കല്‍ നജീബ് (32) ആണ് മരിച്ച കൊയിലാണ്ടി സ്വദേശി. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ മരിച്ച മറ്റ് രണ്ട് പേര്‍ ഈജിപ്ഷ്യന്‍ പൗരന്മാരാണ്. റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന നജീബ്

കൊയിലാണ്ടിയിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയത് ഹിന്ദി സംസാരിക്കുന്ന സ്ത്രീയും പുരുഷനും, നഷ്ടപ്പെട്ടത് രണ്ട് പവന്റെ സ്വര്‍ണ്ണമാല; സി.സി.ടി.വി ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയവരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് ദൃശ്യങ്ങളിലുള്ളത്. ഇവര്‍ ഹിന്ദി സംസാരിക്കുന്നവരായിരുന്നുവെന്ന് ജ്വല്ലറി ജീവനക്കാര്‍ പറഞ്ഞു. കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ട് ബില്‍ഡിങ്ങിലെ എസ്.എസ് ജ്വല്ലറിയില്‍ ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയാണ് മോഷണം നടന്നത്. രണ്ട് പവന്‍ തൂക്കമുള്ള സ്വര്‍ണ്ണ മാലയാണ് ജ്വല്ലറിയില്‍

കൊയിലാണ്ടിയില്‍ വീണ്ടും പട്ടാപ്പകല്‍ ജ്വല്ലറിയില്‍ കയറി മോഷണം: രണ്ടുപവന്റെ ആഭരണം നഷ്ടമായി

കൊയിലാണ്ടി: സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേനയെത്തി കൊയിലാണ്ടിയിലെ ജ്വല്ലറിയില്‍ മോഷണം. കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിലെ എസ്സ്.എസ്സ്. ജ്വല്ലറിയില്‍ നിന്നാണ് മോഷണം പോയത്. ഹിന്ദി സംസാരിക്കുന്ന സ്ത്രീയും, പുരുഷനുമാണ് സ്വര്‍ണ്ണവുമായി മുങ്ങിയതെന്ന് ജ്വല്ലറി ജീവനക്കാര്‍ പറയുന്നു. ഏതാണ്ട് രണ്ടുപവന്‍ തൂക്കമുള്ള സ്വര്‍ണ ചെയിനാണ് മോഷണം പോയത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ഇവര്‍ പോയതിന് ശേഷമാണ് സി.സി.ടി.വി.യില്‍ സംഭവം

കൊയിലാണ്ടിയിൽ പട്ടാപ്പകൽ ജ്വല്ലറിയിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച സംഭവം; പ്രതി പിടിയിൽ

കൊയിലാണ്ടി: പട്ടാപകൽ കൊയിലാണ്ടിയിലെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ച പ്രതി പിടിയിൽ. മുക്കം സ്വദേശി പ്രകാശിനെയാണ് പോലീസ് പിടികൂടിയത്. മെയ് 26ന് രാവിലെ കൊയിലാണ്ടി ജെ.ആര്‍ ഫാഷന്‍ ജ്വല്ലറിയില്‍ നിന്ന് രണ്ടര പവനോളം വരുന്ന ആഭരണങ്ങളാണ് ഇയാൾ മോഷ്ടിച്ചത്. മൂക്കം മൂത്താട്ടില്‍ വീട്ടില്‍ പ്രകാശനെ വയനാട് മാനന്തവാടിയില്‍ വെച്ചാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളി

കൊയിലാണ്ടി ജി.വി.എച്ച്.എസ്സ്.എസ്സിൽ വിവിധ വിഷയങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം

കൊയിലാണ്ടി: കൊയിലാണ്ടി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, നാച്ചുറൽ സയൻസ്, കായികാധ്യാപക എന്നീ വിഷയങ്ങൾക്കാണ് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നത്. 2022 ജൂൺ 2 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഗണിതം, ഉച്ചക്ക് 2 മണി ഹിന്ദി എന്നീ

ഞായറാഴ്ചയും പനിയെ തുടര്‍ന്ന് ചികിത്സ തേടി; വീട്ടില്‍ വിശ്രമിക്കവെ രാത്രി പനി കൂടിയതോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു: ഋതുനന്ദയെ മരണത്തിലേക്ക് നയിച്ചത് ന്യൂമോണിയയെന്ന് സംശയം

കൊയിലാണ്ടി: ആനവാതില്‍ സ്വദേശിനിയായ ഋതുനന്ദയെ മരണത്തിലേക്ക് നയിച്ചത് ന്യൂമോണിയയെന്ന് സംശയം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുട്ടിയ്ക്ക് പനി അനുഭവപ്പെട്ടിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ പനി വിട്ടുമാറാത്തതിനെ തുടര്‍ന്ന് ഞായറാഴ്ച വീണ്ടും താലൂക്ക് ആശുപത്രിയിലെത്തി. ഡോക്ടര്‍ മരുന്ന് നല്‍കി തിരിച്ചയച്ച ഋതുനന്ദയ്ക്ക് രാത്രിയോടെ പനി കൂടി. തുടര്‍ന്ന് ബന്ധുക്കള്‍ കോഴിക്കോട്

കൊയിലാണ്ടിയില്‍ പനി ബാധിച്ച് പതിമൂന്നുകാരി മരിച്ചു

കൊയിലാണ്ടി: മുണ്ടോത്ത് ആനവാതില്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു. ചൂരക്കാട്ട് മീത്തല്‍ ഷൈജുവിന്റെയും രേഷ്മയുടെയും മകളായ ഋതുനന്ദ (13) ആണ് മരിച്ചത്. ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയില്‍ എട്ടാംതരം വിദ്യാര്‍ഥിയാണ്. ഋതുപര്‍ണ ഇരട്ട സഹോദരിയാണ്.

അവസാനമായി വീട്ടിലേക്ക്: അയനിക്കാട് അഭിരാമിയുടെ മൃതദേഹം രണ്ടരയ്ക്ക് സംസ്കരിക്കും

പയ്യോളി: അവസാനമായി ഒരിക്കൽ കൂടി അവൾ വീട്ടിലേക്കെത്തും,എന്നെന്നേക്കുമായി യാത്ര പറയാൻ. അയനിക്കാട് മരിച്ച വിദ്യാർത്ഥിനി അഭിരാമിയുടെ മൃതദേഹം ഉച്ചയ്ക്ക് രണ്ടരയോടെ സംസ്കരിക്കും. ഇന്ന് രാവിലെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഇൻക്യുസ്റ്റ് നടപടികളെല്ലാം പൂർത്തീകരിച്ച് പതിനൊന്നു മണിയോടെയാണ് മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയത്. നടപടികൾ പൂർത്തിയാക്കി ഒരു മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു

error: Content is protected !!