Category: കൊയിലാണ്ടി
വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമവും മോഷണവും; പ്രതിക്ക് ഏഴ് വർഷം കഠിനതടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി
കൊയിലാണ്ടി: വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമവും മോഷണവും നടത്തിയ പ്രതിക്ക് ഏഴ് വർഷം കഠിനതടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. കണ്ണൂർ പാറാട് സ്വദേശി മുക്കത്ത് വീട്ടിൽ മുഹമ്മദ് അജ്മലിനാണ് (28) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി.പി ശിക്ഷ വിധിച്ചത്. 2018
മൂന്ന് മാസമായിട്ടും പ്രശ്നം പരിഹരിച്ചില്ല; ചക്കിട്ടപാറ വില്ലേജ് ഓഫീസിൽ അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചത് വീട്ടിലേക്കുളള വഴി മതില്‍ കെട്ടി അടച്ചത് കാരണം
പേരാമ്പ്ര: ചക്കിട്ടപാറ വില്ലേജ് ഓഫീസിൽ അമ്മയും മകളും മണ്ണെണ്ണയോഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് കാരണം വീട്ടിലേക്കുളള വഴി മതില്‍ കെട്ടി അടച്ചത് തുറന്ന് കിട്ടാത്തതിനെ തുടർന്ന്. മുതുകാട് പൊയ്കയില്‍ മേരി (70), മകള്‍ ജെസി (47) എന്നിവരാണ് മണ്ണണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്താൻ ശ്രമിക്കുകയായിരുന്ന ഇരുവരെയും പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ഇവരുടെ
ചക്കിട്ടപാറ വില്ലേജ് ഓഫീസില്‍ മണ്ണെണ്ണയൊഴിച്ച് അമ്മയും മക്കളും ആത്മഹത്യക്ക് ശ്രമിച്ചു
പേരാമ്പ്ര: ചക്കിട്ടപാറ വില്ലേജ് ഓഫീസില്‍ അമ്മയും മക്കളും ആത്മഹത്യക്ക് ശ്രമിച്ചു. ചക്കിട്ടപ്പാറ മുതുകാട് പൊയ്കയില്‍ മേരി (പെണ്ണമ്മ 70), മകള്‍ ജെസി (47) എന്നിവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അയൽവാസിയുമായി ഇവർക്ക് വഴിത്തർക്കമുണ്ടായിരുന്നു. ഇത് പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇരുവരും വില്ലേജ് ഓഫീസില്ലെത്തി മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. Updating…
പാലേരിയില്‍ കോണ്‍ഗ്രസ്- സി.പി.എം സംഘര്‍ഷം; ചങ്ങരോത്ത് നാളെ ഹര്‍ത്താല്‍
പേരാമ്പ്ര: പാലേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പാലേരിയില്‍ പ്രകടനം നടന്നിരുന്നു. ഇതിന് പിന്നാലെ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിലും പ്രകടനം നടന്നിരുന്നു. ഇതേ സമയത്ത് കോണ്‍ഗ്രസിന്റെ പ്രകടനവുമുണ്ടായിരുന്നു. ഇത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കുകയായിരുന്നു.
പയ്യോളിയില്‍ പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍
പയ്യോളി: പോക്‌സോ കേസില്‍ പയ്യോളിയില്‍ യുവാവ് അറസ്റ്റില്‍. പള്ളിക്കരയില്‍ താമസിക്കുന്ന പയ്യോളി മൂപ്പിച്ചതില്‍ കെ.പി. സുനീറിനെ (34) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചതിനാണ് കേസ്. ഈ മാസം ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പയ്യോളി ഇന്‍സ്‌പെക്ടര്‍ കെ.സി. സുഭാഷ്ബാബു, എസ്.ഐ. വി.പി. രാമകൃഷ്ണന്‍ എന്നിവരാണ് പ്രതിയെ
വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണോ? മേപ്പയ്യൂരിലെ സ്‌കൂളുകളില്‍ പരിശോധന
മേപ്പയ്യൂര്‍: പുതിയ അധ്യായന വര്‍ഷമാരംഭിച്ചതോടെ കുട്ടികളുടെ സുരക്ഷിതത്വമുറപ്പുവരുത്തുന്നതിനായി സ്‌കൂളുകളില്‍ സൗഹൃദ സന്ദര്‍ശനം നടത്തി മേപ്പയ്യൂര്‍ പഞ്ചായത്ത്. പഞ്ചായത്ത് പരിധിയിലെ അഞ്ച് സ്‌കൂളുകളിലാണ് ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ പരിശോധന നടന്നത്. സ്‌കുളുകളിലെ ഭൗതിക സാഹചര്യവും ഭക്ഷണം പാകംചെയ്യുന്ന സ്ഥലങ്ങളിലെ ശുചിത്വവും സംഘം പരിശോധിച്ചു. കൊഴുക്കല്ലൂര്‍ യു.പി സ്‌കൂള്‍, നരക്കോട് എല്‍.പി സ്‌കൂള്‍, വിളയാട്ടൂര്‍ എളമ്പിലാട് എല്‍.പി
കൂരാച്ചുണ്ടിലും കന്നാട്ടിയിലും കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തു, കൊടിമരങ്ങളും നശിപ്പിച്ചു; പേരാമ്പ്ര മേഖലയില്‍ വ്യാപക അക്രമം ( ചിത്രങ്ങള്‍)
പേരാമ്പ്ര: വിമാനത്തില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചതോടെ പേരാമ്പ്ര മേഖലയിലെ പലഭാഗങ്ങളും സംഘര്‍ഷഭരിതം. പേരാമ്പ്ര, നൊച്ചാട് കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തതിന് പുറമേ മേഖലയിലെ വിവിധ സ്ഥലങ്ങളിലും ആക്രമ സംഭവങ്ങളരങ്ങേറി. കന്നാട്ടിയില്‍ കോണ്‍ഗ്രസ് മണ്ഡലം ഓഫീസ് ആക്രമിച്ചു. ജനല്‍ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. ഇന്നലെ രാത്രിയാണ് സംഭവം. കൂരാച്ചുണ്ടിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെയും
ഏഴ് മീറ്റർ താഴ്ചയുള്ള വീട്ട് മുറ്റത്തെ കിണറിൽ വീണു, ഫയർ ഫോഴ്സ് എത്തി എടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; കൊയിലാണ്ടി കൊല്ലത്തെ വീട്ടമ്മയുടെ മരണത്തിന്റെ ഞെട്ടലിൽ നാട്
കൊയിലാണ്ടി: കൊല്ലം വിയ്യൂരില്‍ വീട്ടമ്മ കിണറില്‍ വീണുമരിച്ചു. കരളിക്കണ്ടി വൈഡൂര്യത്തില്‍ പി രവിയുടെ ഭാര്യ ഷൈമയാണ് കിണറ്റില്‍ വീണ് മരിച്ചത്. അന്‍പത്തിരണ്ട് വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്തെ ഏഴ് മീറ്റര്‍ താഴ്ചയുള്ള വെള്ളമുള്ള കിണറ്റിലാണ് ഇവര്‍ വീണത്. അറിഞ്ഞ ഉടനെ ബന്ധുക്കള്‍ അഗ്‌നിശമന സേനയെ വിവരമറിയിച്ചു. സേനയെത്തി വീട്ടമ്മയെ കരയില്‍ വലിച്ചെടുത്തു. ഫയര്‍&റെസ്‌ക്യൂ
‘കാട്ടുകള്ളാ പിണറായീ…’; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിവീണ് മുദ്രാവാക്യം വിളികളോടെ കരിങ്കൊടി ഉയർത്തി കൊയിലാണ്ടിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ (വീഡിയോ കാണാം)
കൊയിലാണ്ടി: മലപ്പുറത്തും കോഴിക്കോട്ടും ഉണ്ടായതിന് സമാനമായാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിന് നേരെ കൊയിലാണ്ടിയിലും കരിങ്കൊടി ഉയർന്നത്. രാത്രി ഒമ്പത് മണിയോടെയാണ് കനത്ത മഴയെ വകവയ്ക്കാതെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയത്. ദേശീയപാതയോരത്ത് താലൂക്ക് ആശുപത്രിക്ക് മുന്നിൽ കാത്തുനിന്ന പ്രവർത്തകർ വാഹനവ്യൂഹം അടുത്തെത്തിയതോടെ മുന്നിലേക്ക് ചാടിവീഴുകയും മുദ്രാവാക്യം വിളികളോടെ കരിങ്കൊടി
കൊയിലാണ്ടിയിലും മുഖ്യമന്ത്രിക്ക് കരിങ്കൊടി; താലൂക്ക് ആശുപത്രിക്ക് മുന്നില്‍ പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ചത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കൊയിലാണ്ടി: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൊയിലാണ്ടിയില്‍ കരിങ്കൊടി വീശി. ദേശീയപാതയില്‍ താലൂക്ക് ആശുപത്രിക്ക് മുന്നില്‍ വച്ച് യൂത്ത് കോണ്‍ഗ്രസുകാരാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അജയ് ബോസ്, വൈസ് പ്രസിഡന്റ് തൻഹീർ കൊല്ലം, മറ്റ് ഭാരവാഹികളായ റാഷിദ് മുത്താമ്പി, സജിത്ത് കാവുംവട്ടം, അദ്വൈത് കെ, മിഥുൻ