Category: കൊയിലാണ്ടി
പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കി, പൂനത്ത് സ്വദേശിക്ക് പത്ത് വര്‍ഷം കഠിന തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി
കൊയിലാണ്ടി: പതിമൂന്ന് വയസുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് പത്ത് വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. തടവിന് പുറമെ ഒന്നേകാൽ ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പൂനത്ത് സ്വദേശി പാലവള്ളികുന്നുമ്മൽ വീട്ടിൽ മാധവനാണ് (58) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി.പി ശിക്ഷ
ഒരുഭാഗത്ത് പാഞ്ഞുവരുന്ന തീവണ്ടി എഞ്ചിന്‍; ഒന്നുമറിയാതെ ട്രാക്കിലൂടെ നടന്നു പോകുന്ന വായോധിക; തന്റെ ജീവന്‍ കൂടി അപകടത്തില്‍ പെടാമെന്നറിഞ്ഞിട്ടും ട്രാക്കിലേക്ക് ഓടി വൃദ്ധയെ രക്ഷിച്ച് കൊയിലാണ്ടി സിവില്‍ ഡിഫെന്‍സ് അംഗം ദാസന്‍
കൊയിലാണ്ടി: ചൊവ്വാഴ്ച ഉച്ചയ്ക്ക് ചെങ്ങോട്ടുകാവ് ഓവര്‍ ബ്രിഡ്ജിനു സമീപത്തുള്ള റോഡിലൂടെ കടന്നുപോകുമ്പോള്‍ വെറുതെ ഒന്ന് റെയില്‍വേ ട്രാക്കിലേക്ക് നോക്കിയതാമ് സിവില്‍ ഡിഫന്‍സ് കൊയിലാണ്ടി യൂണിറ്റ് അംഗമായ ദാസന്‍. കോഴിക്കോടു ഭാഗത്തുനിന്നും ഒരു തീവണ്ടി എഞ്ചിന്‍ കടന്നുവരുന്നുണ്ട്, ഇതൊന്നും അറിയാതെ ട്രാക്കിലൂടെ നടന്നുപോകുകയാണ് ഒരു വയോധിക. തന്റെ ജീവന്‍ കൂടി അപകടത്തില്‍പ്പെടാവുന്ന ഒരു സാഹസത്തിന് മുതിരാതെ ദാസന്
താമരശ്ശേരിയില്‍ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ഇരുപത്തെട്ടുകാരന്‍ മരിച്ചു
താമരശ്ശേരി: ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു. താമരശ്ശേരിയിലാണ് സംഭവം. തച്ചംപൊയില്‍ സ്വദേശി സൂര്യകാന്ത് ആണ് മരിച്ചത്. 28 വയസ്സായിരുന്നു.
ഗായകൻ കെ. മനോജ് കുമാർ ആനക്കുളം അന്തരിച്ചു
കൊയിലാണ്ടി: ജൂനിയർ എസ്.പി.ബി. എന്നപേരിൽ പ്രശസ്തനായ ഗായകൻ കെ. മനോജ് കുമാർ (49) അന്തരിച്ചു. കരൾരോഗത്തെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു മരണം. ഒടുമ്പ്ര ‘ശിവദ’ത്തിലായിരുന്നു താമസം. എസ്.പി. ബാലസുബ്രഹ്മണ്യം, കെ.എസ്. ചിത്ര തുടങ്ങിയ പ്രമുഖ ഗായകർക്കൊപ്പം ഇന്ത്യയിലും വിദേശത്തും ഒട്ടേറെ വേദികളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. എസ്.പി.ബി.യുടെ 71-ാം പിറന്നാളിൽ കോഴിക്കോട് ടൗൺഹാളിൽ അദ്ദേഹത്തിന്റെ 71 ഗാനങ്ങൾ
ഉള്ളിയേരിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഇരുപത്തിരണ്ടുകാരന് ഗുരുതര പരിക്ക്
ഉള്ളിയേരി: ഉള്ളിയേരിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. ഉള്ളിയേരി എ.യു.പി സ്കൂളിന് സമീപമാണ് അപകടം. കാവുന്തറ അത്തോളി കുനിയിൽ ഫാമിസ്(22) ആണ് അപകടത്തിൽ പെട്ടത്. ഇന്ന് വൈകിട്ട് 7 മണിയോടെയാണ് സംഭവം. നടുവണ്ണൂർ പഞ്ചായത്തിൽ കാവുന്തറ അത്തോളി കുനിയിൽ ഫാമിസ് ഓടിച്ച ബൈക്കിൽ ബസ് ഇടിയ്ക്കുകയായിരുന്നു. ഉള്ളിയേരി എ.യു.പി സ്കൂളിനും നളന്ദ
എസ്.എസ്.എല്‍.സി കഴിഞ്ഞു, ഇനിയെന്ത് എന്ന ചിന്തയാണോ? വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ കരിയര്‍ ഗൈഡന്‍സ് ക്ലാസും അനുമോദനവുമായി DR. JP’S CLASSES; സൗജന്യമായി രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി ഇന്ന്…
കെയിലാണ്ടി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ ശേഷം അടുത്തതായി എന്ത് കോഴ്‌സ് എടുക്കണമെന്ന സംശയത്തിലാണോ നിങ്ങള്‍? വിദ്യാര്‍ത്ഥികള്‍ക്കായി DR. JP’S CLASSES, ഉള്ളിയേരി ന്യൂസും കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമും അനുമോദന ചടങ്ങും സംഘടിപ്പിക്കുന്നു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എപ്ലസ്, ഒമ്പത് എപ്ലസ് എന്നിവ നേടിയവര്‍ക്ക് നാളെ (22/06/22) നടക്കുന്ന പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാവുന്നതാണ്.
‘നല്ല വിഷമമുണ്ട്, സഹിക്കാൻ പറ്റുന്നില്ല കൊയിലാണ്ടി ആശുപത്രി നമ്മുടേതെല്ലാമാണ്’; ഫോൺ കോൾ വിവാദത്തിൽ വൈകാരിക പ്രതികരണവുമായി ആശുപത്രിയിലെ ഡോക്ടർ സന്ധ്യാ കുറുപ്പ് (ശബ്ദരേഖ കേൾക്കാം)
കൊയിലാണ്ടി: ‘കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഓർത്തോ ഡോക്ടർ ഉണ്ടാകുമോ എന്ന് ചോദിച്ചു വിളിച്ചപ്പോൾ’ സമൂഹ മാധ്യമങ്ങളിൽ വയറലായ ഓഡിയോ ക്ലിപ്പിനു വൈകാരിക പ്രതികരണവുമായി ഡോ.സന്ധ്യാക്കുറുപ്പ്. ഒരു നിമിഷത്തെ വാക്ക് പിഴയ്ക്ക് ഇത്രയും വല്യ ഒരു ശിക്ഷ വേണ്ടിയിരുന്നോ? ‘നല്ല വിഷമമുണ്ട്, സഹിക്കാൻ പറ്റുന്നില്ല കൊയിലാണ്ടി ആശുപത്രി നമ്മുടേതെല്ലാമാണ്’ എന്ന വൈകാരികമായ വാക്കുകളായിരുന്നു ഓഡിയോ ക്ലിപ്പിലൂടെ സന്ധ്യ
എല്ലിന്റെ ഡോക്ടര്‍ എന്നൊക്കെയുണ്ടാകുമെന്ന് അന്വേഷിച്ച രോഗിയോട് നിരുത്തരവാദപരമായി പെരുമാറിയ സംഭവം: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിയെ പിരിച്ചുവിട്ടു
കൊയിലാണ്ടി: ആശുപത്രിയിലേക്ക് വിളിച്ച് എല്ലിന്റെ ഡോക്ടര്‍ ഏതൊക്കെ ദിവസമുണ്ടാകുമെന്ന് അന്വേഷിച്ച രോഗിയോട് നിരുത്തരവാദപരമായി സംസാരിച്ച സംഭവത്തില്‍ ജീവനക്കാരിയ്‌ക്കെതിരെ നടപടി. താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടു. രോഗിയോട് ജീവനക്കാരി നിരുത്തരവാദപരമായി സംസാരിച്ചതിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇക്കാര്യം നഗരസഭയുടെ ശ്രദ്ധയില്‍പ്പെടുകയും ആശുപത്രി അധികൃതരുടെ അടിയന്തര യോഗം വിളിച്ച് ജീവനക്കാരിയെ ജോലിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ‘എല്ലിന്റെ
“എല്ലിന്റെ ഡോക്ടർ എന്നൊക്കെ ഉണ്ടാകും? ലീവല്ലാത്ത ദിവസങ്ങളില്‍ ഉണ്ടാവും”; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വിളിച്ചപ്പോൾ ലഭിച്ച മറുപടി വിവാദമായി (ശബ്ദരേഖ കേൾക്കാം)
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ എല്ലിന്റെ ഡോക്ടര്‍ ഏതൊക്കെ ദിവസങ്ങളിലുണ്ടാവുമെന്ന് അന്വേഷിച്ച സ്ത്രീയോട് ജീവനക്കാരി ധിക്കാരപരമായി മറുപടി നല്‍കുന്ന ഓഡിയോ സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ‘ഡോക്ടര്‍ ലീവല്ലാത്ത ദിവസമുണ്ടാകും’ എന്ന പരിഹാസവും ധിക്കാരവും കലര്‍ന്ന മറുപടിയാണ് ജീവനക്കാരി നല്‍കുന്നത്. വിളിച്ചയാള്‍ ‘ഇന്ന് ഉണ്ടാവുമോ’യെന്ന് വീണ്ടും ചോദിച്ചപ്പോള്‍ 2630142 എന്ന ആശുപത്രിയിലെ നമ്പറില്‍ വിളിച്ചുനോക്ക് എന്നു പറഞ്ഞ്
വീണ്ടും ഹര്‍ത്താല്‍ വരുന്നു; ചക്കിട്ടപാറയും കൂരാച്ചുണ്ടും ഉള്‍പ്പടെ പത്തിലേറെ പഞ്ചായത്തുകളെ ബാധിക്കും
പേരാമ്പ്ര: ഇടതു മുന്നണി സര്‍ക്കാര്‍ മലയോര കര്‍ഷകരെ വഞ്ചിച്ചതില്‍ പ്രതിഷേധിച്ചു ജില്ലയില്‍ 18 നു മലയോര ഹര്‍ത്താല്‍ നടത്താന്‍ യുഡിഎഫ് തീരുമാനിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണു ഹര്‍ത്താല്‍. കൂരാച്ചുണ്ട്, ചക്കിട്ടപാറ, മരുതോങ്കര, കാവിലുംപാറ, വിലങ്ങാട്, കട്ടിപ്പാറ, തിരുവമ്പാടി, പുതുപ്പാടി, കോട ഞ്ചേരി, കൂടരഞ്ഞി, പനങ്ങാട് പഞ്ചായത്തുകളിലാണു ഹര്‍ത്താല്‍ നടക്കുകയെന്നു യുഡിഎഫ് ചെയര്‍മാന്‍