Category: കൊയിലാണ്ടി
തീ പിടിച്ചത് പുലർച്ചെ അഞ്ചേമുക്കാലോടെ; കൊയിലാണ്ടി കാട്ടിലപ്പീടികയിലെ ബേക്കറിയിൽ തീ പിടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
എലത്തൂർ: കാട്ടിലപ്പീടികയിലെ ബേക്കറിയിൽ തീ പിടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു. ഇന്ന് പുലർച്ചെ അഞ്ചേ മുക്കാലോടെയാണ് ബേക്കറിയിലെ അപ്പക്കൂടിന് തീ പിടിച്ചത്. കൊയിലാണ്ടിയിൽ നിന്ന് അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്. കാട്ടിലപ്പീടികയിലെ കൈരളി ബേക്കറിയുടെ അപ്പക്കൂടിനാണു തീപിടിച്ചത്. ആളപായമില്ല. വിവരം ലഭിച്ച ഉടനെ തന്നെ കൊയിലാണ്ടിയിൽ നിന്ന് അഗ്നിശമനസേന സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയുമായിരുന്നു.
കൊയിലാണ്ടി എസ്.എൻ.ഡി.പി കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; വീണ്ടും ഒരിക്കൽ കൂടി കൂടണയാൻ, കൂട്ട് കൂടാൻ, ഒത്തു കൂടാൻ ഒരവസരം; ‘ഹോം കമിംഗ്’ ഓഗസ്റ്റ് 28ന്
കൊയിലാണ്ടി: വീണ്ടും അവർ ഒന്നിക്കുകയാണ്, കലാലയ മുറ്റത്തശ്ശിക്കരികിൽ, ഒന്നായ് ഓർമ്മകൾ അയവിറക്കാൻ. ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി യോഗം കോളേജിലെ 1995 മുതൽ പഠിച്ചിറങ്ങിയവരുടെ സംഗമമായ ‘ഹോം കമിംഗ്’ ഓഗസ്റ്റ് 28ന്. ഓഗസ്റ്റ് 28 ഞായറാഴ്ച രാവിലെ 10 മണി മുതലാണ് പൂർവ്വ വിദ്യാർത്ഥി സംഗമം നടക്കുക. മുൻ പ്രിൻസിപ്പൽ നന്ദകുമാർ ആർ.കെ ചടങ്ങ് ഉദ്ഘാടനം
കൊയിലാണ്ടി കാട്ടിലപ്പീടികയിലെ ബേക്കറിയിൽ തീപിടുത്തം; ഗ്യാസ് സിലിണ്ടറുകൾ പുറത്തെത്തിച്ചതിനാൽ വൻഅപകടം ഒഴിവായി
കാട്ടിലപ്പീടിക: കാട്ടിലപ്പീടികയിൽ ബേക്കറിയിൽ തീപിടുത്തം, രക്ഷകരായി കൊയിലാണ്ടി അഗ്നിശമന സേന. കാട്ടിലപ്പീടിക കൈരളി ബേക്കറിയുടെ അപ്പക്കൂടിനാണു തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ച അഞ്ചരയോടെയാണ് സംഭവം. വിവരം ലഭിച്ച ഉടനെ തന്നെ കൊയിലാണ്ടി അഗ്നിശമന സേന സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയുമായിരുന്നു. സേനയുടെ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. സേനയുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ
ഒരു വശത്ത് ഏതു നിമിഷവും ഇങ്ങെത്തുമെന്ന് അറിയിച്ചു കൊണ്ടുള്ള ട്രെയിനിന്റെ ചൂളം വിളി, മറുഭാഗത്ത് ട്രാക്കിലൂടെ നടന്നു പോകുന്ന വയോധികന്‍; ചാടിയിറങ്ങി, പിടിച്ചുമാറ്റി രക്ഷിച്ച് കൊയിലാണ്ടിക്കാരി പെണ്‍കുട്ടി; തൊണ്ണൂറുകാരന്‍ ശ്രീധരന് ഇത് രണ്ടാം ജന്മം
കൊയിലാണ്ടി: ഒരു വശത്തു നിന്ന് ട്രെയിനിന്റെ ചൂളം വിളി കേട്ട് തുടങ്ങി, ഏതാനും നിമിഷങ്ങള്‍ക്കുളില്‍ ഇങ്ങെത്തും, ട്രാക്കിലേക്ക് നോക്കുമ്പോള്‍ ഇതൊന്നുമറിയാതെ വയോധികന്‍ പാലം മുറിച്ചു കടക്കാന്‍ ശ്രമിക്കുകയാണ്. ആ ഒരു നിമിഷം ശ്രുതികയ്ക്ക് രണ്ടാമതൊന്നു ആലോചിക്കാനില്ലായിരുന്നു. പാഞ്ഞു വരുന്ന ട്രെയിനിന് മുന്‍പില്‍ നിന്ന് ശ്രീധരനെ പിടിച്ചു മാറ്റി. അക്ഷരാര്‍ത്ഥത്തില്‍ പുതിയ ജീവിതത്തിലേക്കുള്ള പിടിച്ചു കയറ്റം. മരണം
ചെണ്ട കൊട്ടി വീടുകൾ കയറിയിറങ്ങി പ്രശ്നം അവതരിപ്പിച്ചു, കൊട്ടും പാട്ടുമായി നാടൊന്നിച്ചു, തങ്ങളുടെ നാടിന്റെ മുഖമുദ്രയായിരുന്ന തോടിനെ തിരികെ കൊണ്ടുവരാൻ; മാലിന്യ മുക്തയായി കൊടക്കാട്ടുമുറിയിലെ കൊന്നക്കൽ – എടക്കണ്ടി തോടിന് ഇത് രണ്ടാം ജന്മം
സുഹാനി എസ് കുമാർ കൊയിലാണ്ടി: ‘ഇത്തവണത്തെ വേനൽ പ്രശ്നമാവുമോ, ഏയ് കൊന്നക്കൽ – എടക്കണ്ടി തോട് ഉണ്ടല്ലോ’, കുളിക്കാനും കുടിക്കാനും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനും നമ്മുടെ വറ്റാത്ത നീരുറവയല്ലേ അത്’. ഒരു നാടിൻറെ തന്നെ മുഖമുദ്രയായിരുന്നു കൊന്നക്കൽ – എടക്കണ്ടി തോട്. പ്രദേശവാസികളുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ ആയിരുന്നു എന്നും പറയാം. എന്നാൽ കാലം കടന്നു
പശുവിന് പുല്ല് പറിക്കാനും മറ്റും വെള്ളത്തില്‍ ഇറങ്ങാറുണ്ട്; ഊരള്ളൂര്‍ സ്വദേശിനി സുമതിയുടെ മരണത്തില്‍ എലിപ്പനി സാധ്യത തള്ളാതെ മെഡിക്കല്‍ കോളജില്‍ നിന്നുള്ള റിപ്പോര്‍ട്ട്
അരിക്കുളം: ഊരള്ളൂര്‍ സ്വദേശിനി പൂവല മീത്തല്‍ സുമതിയുടെ മരണകാരണം എലിപ്പനിയാകാന്‍ സാധ്യതയുണ്ടെന്ന് മെഡിക്കല്‍ കോളജില്‍ നിന്നുള്ള റിപ്പോര്‍ട്ട്. മൂന്നുദിവസത്തിനുള്ളില്‍ പരിശോധനാഫലം വരുമെന്നും അതിനുശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂവെന്നും പ്രദേശത്തെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജിത്ത് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. സുമതിയുടെ വീട്ടില്‍ പശുവിനെ വളര്‍ത്തുന്നുണ്ട്. പുല്ല് പറിക്കാനോ മറ്റോ വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ ശരീരത്തിലെ ഏതെങ്കിലും
ലൈംഗിക പീഡന കേസ്: അതിജീവിതയുടെ അപ്പീലില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം സ്റ്റേ ചെയ്തു
കൊച്ചി: ലൈംഗിക പീഡന കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അതിജീവിതയുടെ അപ്പീല്‍ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. തിങ്കളാഴ്ചയാണ് ഇനി കേസ് പരിഗണിക്കുക. അതുവരെ സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. വസ്ത്രവുമായി ബന്ധപ്പെട്ട് സെഷന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അനാവശ്യമായിരുന്നുവെന്ന് ഹൈക്കോടതി വിലയിരുത്തി. കേസുമായി
തിരുവങ്ങൂര്‍ ക്ഷേത്രപാലന്‍ കോട്ട ക്ഷേത്രത്തില്‍ വന്‍ മോഷണം; നഷ്ടമായത് 75 കിലോഗ്രാം തൂക്കമുള്ള പിച്ചള സാധനങ്ങളും പണവും, പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി
കൊയിലാണ്ടി: തിരുവങ്ങൂര്‍ ക്ഷേത്രപാലന്‍ കോട്ട ക്ഷേത്രത്തില്‍ വന്‍ മോഷണം. പിച്ചള പാത്രങ്ങളും പണവുമാണ് നഷ്ടമായത്. ഇന്ന് പുലര്‍ച്ചെ ക്ഷേത്രം മേല്‍ശാന്തി നട തുറക്കാനായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഭഗവതി ക്ഷേത്രത്തിന്റെയും ഓഫീസിന്റെയും പൂട്ടുകള്‍ തകര്‍ത്ത നിലയിലാണ് കണ്ടത്. തുടര്‍ന്ന് ക്ഷേത്രഭാരവാഹികള്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ ക്ഷേത്രത്തിലും ഓഫീസിലുമായി സൂക്ഷിച്ച
ഉള്ളിയേരി വാഹനാപകടം: ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെയാളും മരിച്ചു
ഉള്ളിയേരി: ഈസ്റ്റ് മുക്ക് പള്ളിയുടെ സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ രണ്ടാമത്തെയാളും മരിച്ചു. കാവിലുംപാറ പീടികയുള്ളതില്‍ ബിപിന്‍ സുരേഷാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ കൊയിലാണ്ടി സ്വദേശി തല്‍ക്ഷണം മരിച്ചിരുന്നു. മരിച്ച രണ്ട് പേരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ്. അപകടത്തില്‍ ബൈക്കും
വെങ്ങളം റെയില്‍വേ മേല്‍പ്പാലത്തില്‍ വാഹനാപകടം; അപകടത്തില്‍പ്പെട്ടത് ഓട്ടോറിക്ഷയും ബസ്സും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍
എലത്തൂര്‍: വെങ്ങളം മേല്‍പ്പാലത്തില്‍ വാഹനാപകടം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. ഓട്ടോറിക്ഷ, ബസ്, ബൈക്ക്, കണ്ടെയിനര്‍ ലോറി എന്നീ നാല് വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ എതിരെ വന്ന ബസ്സിനെ ഇടിക്കുകയും തുടര്‍ന്ന് മുന്നിലുണ്ടായിരുന്ന ബൈക്കില്‍ ഇടിക്കുകയും പിന്നാലെ വന്ന കണ്ടെയിനര്‍ ലോറിയുമായി കൂട്ടിയിടിക്കുകയുമായിരുന്നു. ഓട്ടോറിക്ഷയിലും ബൈക്കിലും യാത്ര ചെയ്തിരുന്നവര്‍ക്ക് അപകടത്തില്‍