Category: കൊയിലാണ്ടി
”തല്ലുമാല കാണുമ്പോള്‍ തിയേറ്ററിനകത്ത് ഏട്ടന്‍ ഒപ്പമില്ലല്ലോയെന്ന സങ്കടമായിരുന്നു, ഇതൊന്നും കാണാന്‍ ഉപ്പയും കൂടെയില്ല” തല്ലുമാലയിലൂടെ കയ്യടി നേടുമ്പോഴും മനസിലെ നൊമ്പരം തുറന്നുപറഞ്ഞ് കൊല്ലം ഷാഫി
പാട്ടിലൂടെയും ആല്‍ബം ഗാനങ്ങളിലെ പ്രണയനായകനായും ഏറെപ്പേരുടെ മനംകവര്‍ന്ന താരമാണ് കൊയിലാണ്ടിക്കാരുടെ സ്വന്തം കൊല്ലംഷാഫി. അഭിനയിക്കാനുള്ള മോഹം ഷാഫി പലതവണ വെളിപ്പെടുത്തിയിട്ടുള്ളതുമാണ്. ചെറിയ തോതില്‍ ചില ചിത്രങ്ങളുടെ ഭാഗമായതൊഴിച്ചാല്‍ ഷാഫിയ്ക്ക് സിനിമാ അഭിനയ രംഗത്ത് ചുവടുറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല, ടൊവിനോ നായകനായ തല്ലുമാല റിലീസ് ആകുന്നതുവരെ. തല്ലുമാല തിയേറ്ററുകളില്‍ പ്രയാണം തുടരുമ്പോള്‍ ചിത്രത്തിലെ ഷാഫിയുടെ റോളം ഇതിനകം തന്നെ
മൂന്നര വയസുകാരിയെ പീഡിപ്പിച്ചു; വെങ്ങളം സ്വദേശി പോക്സോ കേസില്‍ റിമാന്‍ഡില്‍
കൊയിലാണ്ടി: മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ വെങ്ങളം സ്വദേശി റിമാന്‍ഡില്‍. പെരുപ്പാംകുനിയില്‍ മുഹഹമ്മദ് ആണ് റിമാന്‍ഡിലായത്. പീഡനവിവരം കുട്ടിയില്‍ നിന്നും അറിഞ്ഞ രക്ഷിതാക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒരാഴ്ച മുമ്പായിരുന്നു സംഭവം. summary: the case of molesting a three year old girl is on remand in vegalam pocso
കൊയിലാണ്ടി നഗരത്തെ മണിക്കൂറുകളോളം ബന്ദിയാക്കി ബജ്രംഗ് ദളിന്റെ ഘോഷയാത്ര, അനുമതിയില്ലാതെ നടത്തിയ പരിപാടിയില്‍ വലഞ്ഞത് ആയിരങ്ങള്‍; സ്വമേധയാ കേസെടുത്ത പോലീസ് ശക്തമായ നടപടിയ്ക്ക്, വാഹനങ്ങള്‍ പിടിച്ചെടുത്ത് തുടങ്ങി
കൊയിലാണ്ടി: ഇന്നലെ വൈകുന്നേരം മുതല്‍ കൊയിലാണ്ടി നഗരത്തില്‍ ആയിരക്കണക്കിന് ജനങ്ങളെ ബുദ്ധിമുട്ടിച്ച വന്‍ഗതാഗതക്കുരുക്കിന് വഴിവെച്ച ഗണേശചതുര്‍ത്ഥി ആഘോഷം നടത്തിയവര്‍ക്കെതിരെ പൊലീസ് നടപടി തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഇതിനകം രണ്ട് വാഹനങ്ങളും സൗണ്ട് സിസ്റ്റവും പിടിച്ചെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതല്‍ ഒമ്പതുമണിവരെയാണ് ഗണേശചതുര്‍ത്ഥി ആഘോഷമെന്ന പേരില്‍ ഒരുകൂട്ടം ബജ്രംഗദള്‍
ടൈം മെഷീൻ ഇല്ലാതെ പഴയകാലത്തേക്ക് പോയാലോ? പുതുതലമുറയ്ക്ക് കൗതുകമായി പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്റെ ദൃശ്യങ്ങള്‍; തിക്കോടിയന്‍ രചിച്ച് ജി.അരവിന്ദന്‍ സംവിധാനം ചെയ്ത ഉത്തരായനം എന്ന ചിത്രത്തിലെ രംഗം വൈറലാകുന്നു (വീഡിയോ കാണാം)
ചേമഞ്ചേരി: പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ എങ്ങനെയായിരുന്നിരിക്കും? അന്നത്തെ സ്റ്റേഷന്‍ ഒന്ന് കാണാന്‍ കഴിഞ്ഞാലോ? ടൈം മെഷീന്‍ ഇല്ലാതെ തന്നെ നാല്‍പ്പത്തിയേഴ് വര്‍ഷം മുമ്പത്തെ ചേമഞ്ചേരി റെയില്‍വേ സ്റ്റേഷനിലെ കാഴ്ചകള്‍ കാണുകയാണ് കൊയിലാണ്ടിയിലെ പുതുതലമുറ. തിക്കോടിയന്‍ രചിച്ച് ജി.അരവിന്ദന്‍ സംവിധാനം ചെയ്ത ഉത്തരായനം എന്ന ചിത്രത്തിലെ ഒരു രംഗമാണ് കൊയിലാണ്ടി മേഖലയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.
സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ അന്തരിച്ചു; സംസ്കാരം നാളെ കൊയിലാണ്ടിയിൽ
കൊയിലാണ്ടി: മര്‍കസുസ്സഖാഫത്തു സുന്നിയ്യ വൈസ് പ്രസിഡന്റും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ അന്തരിച്ചു. എൺപത്തിരണ്ട്‍ വയസായിരുന്നു. സംസ്കാരം നാളെ കൊയിലാണ്ടിയിൽ നടക്കും. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു വിയോഗം. രാത്രി ഒൻപത് മണിക്ക് മർകസിൽ നിന്ന് ജനാസ നിസ്‌കാരം കഴിഞ്ഞ് തിരൂരിലെ നടുവിലങ്ങാടിയിലുള്ള
ആദ്യം കൂളായി നടന്നു വരുന്നു, ക്യാമറ കണ്ട് പകച്ച് തിരിച്ചോടുന്നു, മുഖം മറച്ച് വീണ്ടും വരുന്നു; പാലക്കുളത്ത് ആയുധങ്ങളുമായി എത്തിയ മോഷ്ട്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിന്
കൊയിലാണ്ടി: ‘ഭയമേതുമില്ലാതെ നടന്നു വരുന്ന കള്ളൻ’, പാലക്കുളത്തും സിൽക്‌ബസാറിലും നടന്ന മോഷണ ശ്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളിലാണ് കൂൾ കള്ളനെ കണ്ടെത്തിയത്. കയ്യിൽ ആയുധവും കവറും ലൈറ്റുമായാണ് ഇയാളെത്തിയത്. പാലക്കുളം മാണിക്കോത്ത് അഷ്‌റഫിന്റെയും സിൽക്ക് ബസാർ അമ്പല പറമ്പിൽ അബ്‌ദു റഹ്മാന്റേയും വീടുകളിലാണ് ഇന്നലെ മോഷണ ശ്രമം നടന്നത്. അഷ്‌റഫിന്റെ വീടിന്റെ പുറത്ത് പരിശോധന നടത്തുന്ന കള്ളന്റെ
പാലക്കുളത്തും സിൽക്ക് ബസാറിലും അർദ്ധരാത്രി വീടുകളിൽ മോഷണ ശ്രമം; കള്ളൻ എത്തിയത് ആയുധവുമായി
കൊയിലാണ്ടി: പാലക്കുളത്തും സിൽക്‌ബസാറിലും മോഷണ ശ്രമം. ഇന്നലെ രാത്രിയിലും ഇന്ന് പുലർച്ചയുമാണ് സംഭവം. പാലക്കുളം മാണിക്കോത്ത് അഷ്‌റഫിന്റെയും സിൽക്ക് ബസാർ അമ്പല പറമ്പിൽ അബ്‌ദു റഹ്മാന്റേയും വീടുകളിലാണ് മോഷണ ശ്രമം നടന്നത്. ഇന്നലെ പതിനൊന്നേ മുക്കാലോടെയാണ് പാലക്കുളത്ത് സംഭവം നടന്നത്. കയ്യിൽ വലിയൊരു വാളും കവറുമൊക്കെയായി ആയിരുന്നു മോഷ്ടാവ് എത്തിയത്. ആദ്യം നേരെ കയറി വരുന്ന
12 സംസ്ഥാനങ്ങളിലൂടെ 150 ദിവസം, 3751 കിലോമീറ്റർ, രാഹുൽ ഗാന്ധിക്കൊപ്പം നടക്കാൻ കൊയിലാണ്ടിക്കാരനും: കോൺഗ്രസ്സിന്റെ ഭാരത് പദയാത്രയിൽ പന്തലായനി സ്വദേശി വേണുഗോപാൽ മുഴുവൻ സമയ ജാഥാഗം
കൊയിലാണ്ടി: രാഹുല്‍ ഗാന്ധിക്കൊപ്പം കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ഭാരത് പദയാത്രയില്‍ കൊയിലാണ്ടിക്കാരന്‍ വേണുഗോപാലും ഉണ്ടാകും. മുഴുവന്‍ സമയ ജാഥാഗംമായാണ് വേണുഗോപാലിനെ തിരഞ്ഞെടുത്തിരിക്കുന്നത്. പന്തലായനി സ്വദേശിയാണ് വേണുഗോപാല്‍. സേവാദളിന്റെ പ്രതിനിധിയായാണ് വേണുഗോപാല്‍ തെരഞ്ഞെടുക്കപ്പെട്ടത്. സെപ്റ്റംബര്‍ എഴിനാണ് പദയാത്ര ആരംഭിക്കുക. കന്യാകുമാരിയില്‍ തുടങ്ങി 150 ദിവസം കൊണ്ട് പദയാത്ര ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലൂടെ 3751 കിലോ മീറ്റര്‍
കേരളത്തിന് അഭിമാനമായി വീണ്ടും കൊയിലാണ്ടിക്കാരുടെ സ്വന്തം രോഹന്‍ എസ് കുന്നുമ്മല്‍; ദുലീപ് ട്രോഫി സൗത്ത് സോണ്‍ ടീമില്‍ ഇടംപിടിച്ച് രോഹനും ബേസിലും
കൊയിലാണ്ടി: ഇവനാണ് നമ്മ പറഞ്ഞ പ്രതിഭ, നാടിന്റെ കായിക പ്രതിഭ. ചവിട്ടുപടികള്‍ ഓരോന്നായി വിജയിച്ചു കയറി നാടിന്റെ അഭിമാനമായി കൊയിലാണ്ടിക്കാരന്‍ രോഹന്‍ കുന്നുമ്മല്‍. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ദുലീപ് ട്രോഫി സൗത്ത് സോണ്‍ ടീമിലേക്ക് ആണ് രോഹന്‍ തിരഞ്ഞെടുക്കപ്പെട്ടത്. രോഹനോടൊപ്പം മലയാളത്തിന്റെ മറ്റൊരു മികച്ച താരം ബേസില്‍ തമ്പിയും ടീമില്‍ ഇടം നേടി. കൊച്ചിയില്‍
പേരാമ്പ്രയിൽ വാടകയ്ക്ക് താമസിക്കുന്ന ദളിത് പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കൊയിലാണ്ടി സ്വദേശിയായ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ
പേരാമ്പ്ര: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൊയിലാണ്ടി കൊല്ലം സ്വദേശിയായ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ. കൊല്ലം നംഗം വീട്ടിൽ സദാനന്ദന്റെ മകൻ അഭിനന്ദ് (22) ആണ് അറസ്റ്റിലായത്. പേരാമ്പ്രയിൽ വാടകയ്ക്ക് താമസിക്കുന്ന 18 വയസുകാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് യുവാവ് അറസ്റ്റിലായത്. സോഷ്യൽമീഡിയ വഴിയാണ് പെൺകുട്ടിയും അഭിനന്ദും പരിചയത്തിലാവുന്നത്. തുടർന്ന് വിവാഹം