Category: കൊയിലാണ്ടി
‘ആരൊക്കെയോ നമ്മളെ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്നു എന്നതിന്റെ തെളിവായാണ് ഇത്തരം അവാർഡുകൾ പരിഗണിക്കുന്നത്’; ദേവരാജൻ മാസ്റ്റർ പുരസ്ക്കാര മികവിൽ കൊയിലാണ്ടിയുടെ പാട്ടെഴുത്തുകാരൻ നിധീഷ് നടേരി
കൊയിലാണ്ടി: പ്രജേഷ് സെൻ സംവിധാനം ചെയ്ത ക്യാപ്റ്റനിലൂടെ മലയാള ചലചിത്ര ഗാന രചനാ രംഗത്തേക്ക് ചുവട് വെച്ച കൊയിലാണ്ടി സ്വദേശി നിധീഷ് നടേരി ഇപ്പോൾ ദേവരാജൻ മാസ്റ്റർ പുരസ്ക്കാര നിറവിലാണ്. കഴിഞ്ഞ വർഷം പ്രേക്ഷകർ ഏറ്റെടുത്ത വെള്ളത്തിലെ ഷഹബാസ് അമൻ ആലപിച്ച ആകാശമായവളേ എന്ന എന്ന ഗാനത്തിന്റെ ജന സ്വകാര്യത നിധീഷിന്റെ ചലചിത്രഗാന രചനാ വൈഭവത്തെ
കൊയിലാണ്ടി കുറുവങ്ങാട് റോഡരികില്‍ നിന്നവര്‍ക്കിടയിലേക്ക് ബൈക്ക് പാഞ്ഞുകയറി; നാല് പേര്‍ക്ക് പരിക്ക്
കൊയിലാണ്ടി: റോഡരികില്‍ നിന്നവര്‍ക്കിടയിലേക്ക് ബൈക്ക് പാഞ്ഞുകയറി അപകടം. കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ കുറുവങ്ങാട് കള്ളുഷാപ്പിന് സമീപമാണ് അപകടമുണ്ടായത്. രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. റോഡരികില്‍ സംസാരിച്ച് നില്‍ക്കുകയായിരുന്നവര്‍ക്ക് ഇടയിലേക്ക് നിയന്ത്രണം വിട്ട ബൈക്ക് പാഞ്ഞുകയറുകയായിരുന്നു. ബൈക്ക് യാത്രക്കാരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. നാല് പേരെയും ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ
പെരുവട്ടൂരിൽ വെച്ച് അപകടത്തിൽ കൈക്ക് പരിക്കേറ്റു, കയ്യിലെ വള കാരണം പ്ലാസ്റ്റര്‍ ഇടാന്‍ കഴിഞ്ഞില്ല; ഓടിയെത്തി വള മുറിച്ച് നീക്കി കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ് (വീഡിയോ കാണാം)
കൊയിലാണ്ടി: അപകടത്തില്‍ കൈക്ക് പരിക്കേറ്റ് പ്ലാസ്റ്ററിടാന്‍ കഴിയാതിരുന്നയാള്‍ക്ക് രക്ഷകരായി ഫയര്‍ ഫോഴ്‌സ്. നടേരി ഒറ്റക്കണ്ടം സ്വദേശി ഹരികൃഷ്ണനാണ് കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ് രക്ഷകരായത്. ചൊവ്വാഴ്ച ഉച്ചയോടെ പെരുവട്ടൂര്‍ ഉജ്ജയിനിക്ക് സമീപമാണ് പിക്ക് അപ്പ് വാനും ബൈക്കും ഇടിച്ച് അപകടമുണ്ടായത്. തുടര്‍ന്ന് ബൈക്ക് യാത്രക്കാരനായ ഹരികൃഷ്ണനെ പരിക്കുകളുമായി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൈക്കായിരുന്നു ഹരികൃഷ്ണന് പരിക്കേറ്റത്. എന്നാല്‍ കയ്യില്‍
അധ്യാപനമാണോ ഇഷ്ടം? ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ താത്ക്കാലിക അധ്യാപക നിയമനം
കൊയിലാണ്ടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ സംസ്കൃത ജനറൽ വിഭാഗത്തിൽ താൽക്കാലിക അധ്യാപകൻ്റെ ഒരൊഴിവുണ്ട്. മണിക്കൂർ അടിസ്ഥാനത്തിലുള്ള വേതന വ്യവസ്ഥയിലാണ് നിയമനം (പ്രതിമാസം പരമാവധി 22,000 രൂപ). അഭിമുഖം ഒക്ടോബർ 13 -ന് രാവിലെ11 മണിക്ക്. യു.ജി.സി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04962695445 Summary: Appointment of Temporary
ആക്രമിക്കാനായി പാഞ്ഞെത്തി തെരുവുനായ, രക്ഷപ്പെടാൻ ഓടിയപ്പോൾ തെറിച്ച് വീണു; കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിന് സമീപം തെരുവ് നായ ആക്രമണത്തിൽ യുവാവിന് പരിക്ക്
കൊയിലാണ്ടി: തെരുവ് നായ ഭീതിയിൽ കൊയിലാണ്ടിയും. കൊയിലാണ്ടി ടൗണിൽ എസ്.ബി.ഐ ബാങ്കിന് സമീപം ആണ് യുവാവിന് നേരെ നായ കുരച്ചെത്തിയത്. രക്ഷപെടാനായി ഓടുന്നതിനിടെ വീണു പരിക്കേറ്റു. സി.കെ.ജി ബിൽഡിങ്ങിലെ സുധാമൃതം മൊബൈൽ ഷോപ്പ് ജീവനക്കാരനായ ആഷിക്കിനാണ് പരിക്കേറ്റത് എന്ന് സഹപ്രവർത്തകൻ പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. കെട്ടിടത്തിന്റെ പുറത്തേക്ക് പോയ ഇയാൾക്ക് നേരെ നായ
കൊയിലാണ്ടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി സിൽക്ക് ബസാറിനടുത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കണ്ണൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ട്രെയിൻ ആണ് തട്ടിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. Updating… Summary: A young man died after being hit by a train in
വാഹനത്തിൽ നിന്ന് സ്വർണ്ണമാല കളഞ്ഞുകിട്ടി, 30 മിനിറ്റിനുള്ളിൽ ഉടമസ്ഥരെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു; സത്യസന്ധതയുടെ ഉദാത്ത മാതൃക തീർത്ത് മൂടാടിയിലെ ഓട്ടോ ഡ്രെെവർ രതീഷ്
മൂടാടി: കളഞ്ഞു കിട്ടിയ സ്വർണ്ണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി മൂടാടിയിലെ ഓട്ടോ ഡ്രെെവർ രതീഷ്. ഓട്ടം കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് വാഹനത്തിൽ സ്വർണ്ണമാല വീണു കിടക്കുന്നത് രതീഷിന്റെ ശ്രദ്ധയിൽപെടുന്നത്. ഉടമസ്ഥരെ കണ്ടെത്തി അവ കെെമാറണമെന്ന ചിന്തയായിരുന്നു പിന്നീട് രതീഷിന്. സ്റ്റാന്റിലെത്തി വിവരം മറ്റ് ഓട്ടോക്കാരുമായി പങ്കിട്ടു. തുടർന്ന് ഇവരുടെ സഹായത്തോടെ ഓട്ടോയിൽ യാത്ര ചെയ്തവരെ
വർഷങ്ങളായി രാവിലെയും വൈകുന്നേരവുമുള്ള കഠിന പരിശീലനം, ക്രമീകൃതമായ ആഹാരം; മിസ്റ്റര്‍ കേരള പൊലീസ് 2022 ൽ രണ്ടാം സ്ഥാനം നേടി കൊയിലാണ്ടി ട്രാഫിക്ക് പോലീസ് വിജേഷ്
കൊയിലാണ്ടി: ‘ഇത്തവണ എഴുപത്തിയഞ്ച് കിലോ ബോഡി ബിൽഡിങ്ങിലാണ് മത്സരിച്ചത്. ഏറെ നാളത്തെ കഠിനാധ്വാനം ആണ്. എല്ലാവരും ഒപ്പം നിന്നു’. മിസ്റ്റര്‍ കേരള പൊലീസ് 2022ൽ രണ്ടാം സ്ഥാനം നേടി കൊയിലാണ്ടി പോലീസ് വിജീഷ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് വച്ചു നടന്ന കേരള പൊലീസിന്‍റെ ശരീരസൗന്ദര്യ മത്സരത്തിലെ ഒരു വിഭാഗത്തിലാണ്
മരണവീടുകളിലേക്ക് വാടക വാങ്ങാതെ സാധനങ്ങള്‍ നല്‍കും, അവസാന ദിനങ്ങളില്‍ പോലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവം; പൊയില്‍ക്കാവില്‍ ട്രെയിന്‍ തട്ടി മരിച്ച ഹംസയ്ക്ക് കണ്ണീരോടെ വിടനല്‍കി നാട്
ചേമഞ്ചേരി: കഴിഞ്ഞ ദിവസം വരെ തങ്ങള്‍ക്കിടയില്‍ സജീവമായിരുന്നയാള്‍… നാട്ടുകാരുടെ ഏതൊരാവശ്യത്തിനും ജാതി-മത-രാഷ്ട്രീയഭേദമന്യെ മുന്നിട്ടിറങ്ങുന്നയാള്‍… അതായിരുന്നു ഹംസ. ഇന്ന് രാവിലെ പൊയില്‍ക്കാവില്‍ വച്ച് ഹംസ ട്രെയിന്‍ തട്ടി മരിച്ചെന്ന വാര്‍ത്ത ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല അദ്ദേഹത്തിന്റെ നാട്ടുകാര്‍ക്ക്. നാട്ടിലെ എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു ഹംസ. പൂക്കാട് ജമാഅത്ത് പള്ളിയുടെ സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് ചേമഞ്ചേരി സര്‍ക്കിള്‍ ജനറല്‍
കൊയിലാണ്ടി വീമംഗലം എരവത്ത് കുഞ്ഞബ്ദുള്ള കുവൈത്തില്‍ അന്തരിച്ചു
കൊയിലാണ്ടി: വീമംഗലത്തെ എരവത്ത് കുഞ്ഞബ്ദുള്ള കുവൈത്തില്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ: ഷരീഫ. മക്കള്‍: സജ്‌ന, സാജിര്‍ (കുവൈത്ത്). മരുമകന്‍: ഷിബ്‌ലി (ദുബായ്). സഹോദരങ്ങള്‍: കുഞ്ഞമ്മദ്, ഖദീജ, അസൈനാര്‍, ഫാത്തിമ, സുബൈദ, നബീസ, ഇബ്രാഹിം കുട്ടി (ഐബി). മയ്യത്ത് നാട്ടിലെത്തിച്ച ശേഷം ശനിയാഴ്ച രാത്രി പത്ത് മണിക്ക് നന്തി മുഹിയുദ്ദീന്‍ ജുമാ