Category: കൊയിലാണ്ടി
മരം മുറിക്കുന്നതിനിടെ മരക്കഷ്ണം ദേഹത്ത് വീണ് അപകടം; കൊയിലാണ്ടി സ്വദേശിയായ തൊഴിലാളി മരിച്ചു
കൊയിലാണ്ടി: മരം മുറിക്കുന്നതിനിടയിൽ മരകഷ്ണം വീണ് കൊയിലാണ്ടി സ്വദേശിയായ തൊഴിലാളി മരിച്ചു. അരങ്ങാടത്ത് മാവുള്ളിപുറത്തൂട്ട് ശ്രീധരൻ ആണ് മരിച്ചത്. 62 വയസാണ്. ഇന്നലെ ഉച്ചയ്ക്ക് കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസിന് പിറകിലാണ് അപകടം നടന്നത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള തെങ്ങ് മുറിക്കാനായി എത്തിയതായിരുന്നു ശ്രീധരൻ. മരം മുറിച്ചുമാറ്റുന്നതിനിടയിൽ മരക്കഷ്ണം ദേഹത്ത് വീഴുകയായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും
കൊയിലാണ്ടി സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരിച്ചു. കസ്റ്റംസ് റോഡിന് സമീപം മുസ്ലായാരകത്ത് വളപ്പിൽ താമസിക്കും വലിയാണ്ടി വളപ്പിൽ അഷറഫാണ് മരിച്ചത്. മുപ്പത്തിഒൻപത് വയസായിരുന്നു. കോഴിക്കോട് പന്നിയങ്കര വച്ച് വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. പൊലീസ് എത്തി ഇൻക്വസ്റ്റ് നടത്തി. പരേതനായ ഹസ്സന്റെയും മറിയത്തിന്റെയും മകനാണ്. സഹോദരി അസ്മ. പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച വൈകീട്ട് നാലരയോടെ
കടയിൽ സാധനം വാങ്ങാൻ എത്തിയ പത്തു വയസ്സുകാരിയെ അകത്തേക്ക് വിളിച്ച് ലൈംഗികമായി ഉപദ്രവിച്ചു; നന്തി സ്വദേശിയായ പ്രതിക്ക് ആറു വർഷം കഠിന തടവും മൂന്നുലക്ഷത്തി അൻപതിനായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി
കൊയിലാണ്ടി: കടയിൽ സാധനം വാങ്ങാനെത്തിയ ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് കഠിന തടവും പിഴയും. നന്തി കടലൂർ സ്വദേശിയായ മഠത്തിൽ ബഷീർ(61) നാണ് ശിക്ഷ ലഭിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി പ്രതിക്ക് ആറു വർഷം കഠിന തടവും മൂന്നുലക്ഷത്തി അൻപതിനായിരം രൂപ പിഴയും വിധിച്ചു. 2019 ൽ ആണ് കേസിന് ആസ്പദമായ
ബൈക്കും ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു; ചികിത്സയിലായിരുന്ന പുറക്കാട് സ്വദേശിയായ യുവാവ് അന്തരിച്ചു
പുറക്കാട്: വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന പുറക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പുറക്കാട് കണ്ണോത്ത് അരുൺ കുമാർ ആണ് അന്തരിച്ചത്. മുപ്പത്തി നാല് വയസ്സായിരുന്നു. കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതിയാണ് അപകടം സംഭവിച്ചത്. തൃശ്ശൂരിൽ തൃപ്രയാറിനടുത്ത് വെച്ച് അരുൺ സഞ്ചരിച്ചിരുന്ന ബൈക്ക് ബസ്സുമായി കൂട്ടിയിട്ടിച്ച് അപകടമുണ്ടാവുകയായിരുന്നു. ഉടനെ തന്നെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നു. ഒരു മാസമായി
ലൈംഗിക പീഡന കേസ്; സിവിക് ചന്ദ്രൻ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി
കൊയിലാണ്ടി: ലൈംഗിക പീഡന കേസിൽ പ്രതിയായ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ സിവിക് ചന്ദ്രൻ കൊയിലാണ്ടി സ്റ്റേഷനിലെത്തി കീഴടങ്ങി. നാളുകളായി ഒളിവിലായിരുന്ന ഇയാൾ ഇന്ന് രാവിലെ പത്തു മണിയോടെ ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്ധ്യോഗസ്ഥർ മുന്നിൽ ഹാജരാവുകയായിരുന്നു. കൊയിലാണ്ടി സിഐ കെ.ആർ.രഞ്ജിത്ത് മുമ്പാകെയാണ് ഇയാൾ കീഴടങ്ങിയത്. പോലീസ് ഇയാളുടെ മൊഴിയെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ശേഷം ഒരു ലക്ഷം
കൊയിലാണ്ടി കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റ് കെ.പി നിഷാദ് അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ. കെ.പി നിഷാദ് അന്തരിച്ചു. അമ്പത്തിമൂന്നു വയസ്സായിരുന്നു. കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ച് വരികയായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ആസ്റ്റര്‍ മിംസിലെ ചികിത്സയിലിരിക്കവെയാണ് മരണം. പരേതനായ റിട്ട. ഇൻഡ്സ്ട്രിയൽ ട്രൈബ്യൂണൽ ജഡ്ജി ദേവദാസിന്റയും വിമലയുടെയും മകനാണ്. ഭാര്യ: ഷൈനി.
ഇനി തിക്കണ്ട, തിരക്കണ്ട, ട്രെയിനിനായി ഓടേണ്ട, റിസർവ് ചെയ്യാത്ത ടിക്കറ്റുകൾക്കായി കൊയിലാണ്ടി സ്റ്റേഷനിൽ ഇനി ക്യൂവിൽ നിൽക്കേണ്ടതില്ല; ക്യുആർ കോഡ് ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിലൂടെ ടിക്കറ്റ് സ്വയം എടുക്കാം; വിശദ വിവരങ്ങൾ അറിയാം
കൊയിലാണ്ടി: വൈകിയെത്തി, ടിക്കറ്റ് എടുക്കാൻ നോക്കുമ്പോഴും ടിക്കറ്റ് കൗണ്ടറിൽ നീണ്ട നിരയാണോ? ഇനി പ്രശ്നമുണ്ടാവില്ല. ഇനി നീണ്ട നിര മൂലം ടിക്കറ്റ് എടുക്കാനാവാതെ ട്രെയിൻ മിസ് ആകില്ല. നിങ്ങൾക്ക് സഹായകമായി കൊയിലാണ്ടിയിലുമെത്തി ക്യുആർ കോഡ് ടിക്കറ്റ് ബുക്കിംഗ് സംവിധാനം. റിസർവ് ചെയ്യാത്ത റെയിൽവേ ടിക്കറ്റുകൾ സ്റ്റേഷനിൽ നിന്ന് ഇനി ക്യുആർ കോഡ് വഴി സ്കാൻ ചെയ്ത്
കൊയിലാണ്ടിയിലെ പീഡന കേസ്: സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. നേരത്തേ കോഴിക്കോട് സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. പരാതിക്കാരിയും സര്‍ക്കാറും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. പരാതി പ്രകാരം 2020 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഫെബ്രുവരി
ലഹരിക്കെതിരെ യോദ്ധാവായി ‘പ്രിൻസ്’ എത്തി; കൊയിലാണ്ടിയിൽ ലഹരി വിൽപ്പന കണ്ടെത്താൻ ശക്തമായ പരിശോധന
കൊയിലാണ്ടി: ബസ് സ്റ്റാൻസ്, പരിസരങ്ങളിലെല്ലാം പ്രിൻസ് നായ മണം പിടിച്ചു പരിശോധിച്ചു, ലഹരി വിൽപ്പന പിടികൂടാനായി. കൊയിലാണ്ടി പോലീസിന്റെ നേതൃത്വത്തിൽ പ്രിൻസ് പോലീസ് നായയുടെ സഹായത്തോടെയാണ് കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയത്. കേരള പോലീസിന്റെ ലഹരി ഉപഭോഗത്തിനെതിരെയുള്ള യോദ്ധാവ് പദ്ധതി പ്രകാരം ആയിരുന്നു പരിശോധന. ബസ്സ് സ്റ്റാന്റ്, റെയിൽവെ സ്റ്റേഷൻ, ലിങ്ക് റോഡ് എന്നിവിടങ്ങളിലാണ്
ബാലുശേരിയില്‍ പതിനേഴുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പത്തുവര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും; വിധി പുറപ്പെടുവിച്ചത് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി
ബാലുശേരി: പതിനേഴു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് പത്തു വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. കാന്തപുരം, മങ്ങാട് സ്വദേശി നോച്ചികുന്നുമ്മല്‍ അബ്ദുല്‍ റഷീദ് (48) നാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി അനില്‍.ടി.പിയാണ് വിധി പുറപ്പെടുവിച്ചത്. പോക്‌സോ നിയമപ്രകാരവും, ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചത്. പോക്‌സോ നിയമത്തിലെ