Category: കൊയിലാണ്ടി
മീന്‍ പിടിക്കാന്‍ കടലില്‍ പോയപ്പോള്‍ കണ്ടത് വലയില്‍ കുരുങ്ങി നീന്താന്‍ പാടുപെടുന്ന കടലാമകളെ, രണ്ടാമതൊന്ന് ആലോചിക്കാതെ വല മുറിച്ച് യുവാക്കള്‍; സഹജീവികളുടെ ജീവന്‍ രക്ഷിച്ച തിക്കോടിയിലെ യുവാക്കള്‍ക്ക് അഭിനന്ദന പ്രവാഹം (രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ കാണാം)
തിക്കോടി: നേരം വെളുത്ത് തുടങ്ങുന്നതേയുള്ളൂ. മീന്‍ പിടിക്കാനായി കടലില്‍ വലയെറിഞ്ഞ ശേഷം വഞ്ചിയില്‍ കാത്തിരിക്കുകയായിരുന്നു ആ യുവാക്കള്‍. പെട്ടെന്നാണ് വഞ്ചിയുടെ അടുത്തായി കടലില്‍ ഒരനക്കം. തിക്കോടി സ്വദേശിയായ തൈവളപ്പില്‍ ഷംസീര്‍, കോടിക്കല്‍ സ്വദേശിയായ വിനീഷ് സ്രാമ്പിക്കല്‍ എന്നിവര്‍ തിങ്കളാഴ്ച പുലര്‍ച്ചെ മീന്‍ പിടിക്കാനായി കടലില്‍ പോയപ്പോഴാണ് ഈ സംഭവം ഉണ്ടായത്. ഏതോ മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; പോക്‌സോ കേസിൽ കുറുവങ്ങാട് സ്വദേശി ഉൾപ്പെടെ രണ്ട് പ്രതികളെ റിമാൻഡ് ചെയ്തു
കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ കുറുവങ്ങാട് കേളമ്പത്ത് ജാസിക്അലി (36), ഇയാളുടെ സുഹൃത്ത് എരഞ്ഞിക്കല്‍ മണ്ണാര്‍ക്കണ്ടി അല്‍ ഇര്‍ഫാത്തില്‍ ഷംനാദി (33) എന്നിവരെയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്. ഇന്ന് രാവിലെ ഇരുവരെയും മജിസ്‌ട്രേറ്റിനു മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. പോക്‌സോ കേസ്, എസ്.എസ്.റ്റി കേസുകൾ ചാർജ് ചെയ്താണ് ഇവരെ
വിദ്യാര്‍ഥിക്കെതിരായ ലൈംഗികാതിക്രമ ശ്രമം: കൊയിലാണ്ടിയിലെ ഡോക്ടേഴ്‌സ് അക്കാദമിക്കെതിരെ മുന്‍പും ആരോപണമുണ്ടെന്നും പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമമെന്നും കെ.എസ്.യു
കൊയിലാണ്ടി: ഫീസ് നൽകാത്തത്തിന്റെ പേരിൽ വിദ്വാർത്ഥിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയെന്ന് ആരോപണം നേരിടുന്ന കൊയിലാണ്ടിയിലെ എൻട്രൻസ് കോച്ചിങ്ങ് സെന്റർ ഡോക്ടർസ് അക്കാദമിയുടെ മേധാവിയും പ്രിൻസിപ്പാളുമായ ബാബുരാജിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന് കെ.എസ്.യു കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് എ.കെ.ജാനിബ് ആവശ്യപ്പെട്ടു. മുൻപും സമാനമായ ആരോപണങ്ങൾ ഈ സ്ഥാപനത്തിനെതിരെ ഉയർന്നു വന്നിരുന്നു. അന്നെല്ലാം പ്രിൻസിപ്പൽ തന്റെ
കൊയിലാണ്ടി പന്തലായനിയിൽ മധ്യവയസ്കൻ വയലിൽ വീണ് മരിച്ച നിലയിൽ
കൊയിലാണ്ടി:പന്തലായനി പടിഞ്ഞാറെതാഴെ വയലിൽ ഒരു മൃതദേഹം കണ്ടെത്തി. മധ്യവയസ്കനെന്ന് തോന്നിക്കുന്നയാൾ വയലിൽ വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്നതിനാൽ മുഖം കാണാൻ സാധിക്കുന്നില്ല. ഇന്ന് രാവിലെ 10 മണിക്ക് ശേഷമാണ് വെള്ളിലാട്ട് അംഗനവാടിക്ക് സമീപം പടിഞ്ഞാറെതാഴെ വയലിൽ വെള്ളത്തിൽ മൃതദേഹം കമഴ്ന്ന് കിടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാവി മുണ്ടും
റോഡ് മുറിച്ച് കടക്കവെ ബൈക്ക് ഇടിച്ചു; കൊയിലാണ്ടി കുറുവങ്ങാടുണ്ടായ അപകടത്തില്‍ മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം
കൊയിലാണ്ടി: കുറുവങ്ങാട് വാഹനാപകടത്തില്‍ മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം. കുറുവങ്ങാട് അബ്ബാസ് ബാഫഖി ബൈതുല്‍ ഇസയില്‍ റിയാദ ആണ് അപകടത്തില്‍ മരിച്ചത്. നാല്‍പ്പത്തിയാറ് വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. കുട്ടികളെ സ്‌കൂളിലാക്കി മടങ്ങവെയാണ് അപകടമുണ്ടായത് എന്നാണ് വിവരം. സംസ്ഥാനപാതയില്‍ ചെനിയേരി സ്‌കൂളിന് സമീപത്തായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കവെ ഉള്ളിയേരി ഭാഗത്ത് നിന്ന് വന്ന ബൈക്ക്
‘നല്ല പൊലീസുകാരി, യഥാര്‍ത്ഥ അമ്മ’; പിഞ്ചുകുഞ്ഞിന് മുലപ്പാല്‍ നല്‍കി ജീവന്‍ രക്ഷിച്ച ചിങ്ങപുരം സ്വദേശിനി രമ്യയ്ക്ക് കേരള പൊലീസിന്റെയും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെയും ആദരം
കൊയിലാണ്ടി: ചിങ്ങപുരം സ്വദേശിനിയും ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരിയുമായ എം.ആര്‍.രമ്യയ്ക്ക് ആദരം. അമ്മയില്‍ നിന്ന് അകറ്റപ്പെട്ട പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി മുലപ്പാല്‍ നല്‍കിയ രമ്യ നേരത്തേ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. തുടര്‍ന്നാണ് കുടുംബസമേതം പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ച് വരുത്തി രമ്യയെ പൊലീസ് മേധാവി ആദരിച്ചത്. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ മുലപ്പാല്‍ നല്‍കാനായി സ്വയം മുന്നോട്ട് വന്ന
വിദ്യാര്‍ത്ഥിനിയോട് ബസ് കണ്ടക്ടര്‍ മോശമായി പെരുമാറിയെന്ന് ആരോപണം; കൊയിലാണ്ടിയില്‍ ബസ് തടഞ്ഞ് എസ്.എഫ്.ഐ, സര്‍വ്വീസ് നിര്‍ത്തിവച്ച് ബസ്സുകള്‍
കൊയിലാണ്ടി: സര്‍വ്വീസ് നിര്‍ത്തി വച്ച് കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലെ സ്വകാര്യ ബസ്സുകള്‍. വിദ്യാര്‍ത്ഥികളുമായുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിയത്. കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലെ ഒരു ബസ് എസ്.എഫ്.ഐ തടഞ്ഞതോടെയാണ് റൂട്ടിലെ എല്ലാ ബസ്സുകളും സര്‍വ്വീസ് നിര്‍ത്തിയത്. കുറുവങ്ങാട് ഐ.ടി.ഐയിലെ വിദ്യാര്‍ത്ഥിനിയോട് ബസ് കണ്ടക്ടര്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ ബസ് തടഞ്ഞത്. പ്രശ്‌നത്തിന് പരിഹാരമാകാതെ ബസ് വിടില്ല
പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കുറ്റ്യാടി സ്വദേശിക്ക് 25 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി
കൊയിലാണ്ടി: പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 25 വർഷം കഠിനതടവ് ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. കുറ്റ്യാടി നരിപ്പറ്റ സ്വദേശി ഉള്ളിയോറ ലക്ഷംവീട് കോളനിയിലെ സന്തോഷിനെ (50) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി അനിൽ.ടി.പി ശിക്ഷിച്ചത്. 25 വർഷം തടവിന് പുറമെ നാല് ലക്ഷം രൂപ
കൊയിലാണ്ടി കുറുവങ്ങാട് നിന്നും പതിനേഴുകാരിയെ കാണാനില്ല എന്ന് പരാതി
കൊയിലാണ്ടി: കുറുവങ്ങാട് സ്വദേശിനിയായ പെൺകുട്ടിയെ കാണ്മാനില്ല. കുറുവങ്ങാട് കുപ്പാപ്പുറത്ത് താഴ സജിത്തിൻ്റെ മകൾ സയനോരയെയാണ് കാണാതായത്. ‘വണ്ടിയിൽ കയറിക്കോ സ്കൂളിൽ എറക്കിത്തരാം’; കാപ്പാട് സ്വദേശിനിയായ ഏഴാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചതായി പരാതി ഇന്നലെ ഉച്ചയ്ക്ക് ശേഷമാണു പെൺകുട്ടിയെ കാണാതായതെന്നും ബന്ധുക്കൾ സ്റ്റേഷനിലെത്തി പരാതി നൽകിയതായും കൊയിലാണ്ടി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. കേസ് രജിസ്റ്റർ
24 ാം വയസ്സിലുണ്ടായ അപകടത്തിന് 64 ാം വയസ്സില്‍ ശസ്ത്രക്രിയ; അലമാര തകര്‍ന്ന് ചില്ല് തുളച്ചുകയറിയ തോടന്നൂര്‍ സ്വദേശിയുടെ കയ്യില്‍ നിന്നും ചില്ലിന്റെ അവശിഷ്ടം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 40 വര്‍ഷത്തിനുശേഷം
വടകര: നാല്‍പ്പതുവര്‍ഷം മുമ്പ് കൊയിലാണ്ടിയിലുണ്ടായ അപകടത്തില്‍ അലമാര തകര്‍ന്ന് കയ്യില്‍ തറച്ച ചില്ലിന്റെ അവശിഷ്ടം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. വടകര തോടന്നൂര്‍ സ്വദേശി കെ.കെ.നായരുടെ കയ്യില്‍ നിന്നാണ് ചില്ല് പുറത്തെടുത്തത്. ഇപ്പോള്‍ 64 വയസുള്ള കെ.കെ.നായരുടെ 24ാം വയസിലായിരുന്നു അപകടം സംഭവിച്ചത്. ജോലി ചെയ്യുന്ന സ്ഥലത്തെ അലമാരയുടെ വാതിലിന്റെ ചില്ല് തകര്‍ന്ന് കയ്യില്‍ തുളച്ചുകയറുകയായിരുന്നു. അന്ന്