Category: കൊയിലാണ്ടി
വേഷപകർച്ചയുടെ ഉടയാടകൾ അണിയാൻ ഇനി മുരളീധരന്‍ ചേമഞ്ചേരിയില്ല; നാടിന് നഷ്ടമായത് അതുല്യപ്രതിഭയെ
കൊയിലാണ്ടി: വേഷപകർച്ചയുടെ ഉടയാടകൾ അണിഞ്ഞ് മുരളീധരന്‍ ചേമഞ്ചേരി ഇനി വരില്ല. മുരളീധരൻ ചേമഞ്ചേരിയുടെ വിയോഗത്തോടെ നാടിന് ഷ്ടമായത് അതുല്യപ്രതിഭയെ. ജീവിതം കലകൾക്കായി മാറ്റി വച്ച പ്രതിഭയാണ് അദ്ദേഹം. പമ്പയില്‍ നിന്ന് സന്നിധാനത്തിലേക്കുളള സന്നിദാനത്തേക്കുള്ള യാത്രക്കിടയിലാണ് ഹൃദയാഘാതം അദ്ദേഹത്തിന്റെ ജീവൻ കവർന്നത്. കഴിഞ്ഞ 37 വര്‍ഷമായി കലാരംഗത്ത് സജീവ സാന്നിധ്യമാണ് മുരളീധരൻ. നാടോടി, ക്ലാസിക്കല്‍ കലാരൂപങ്ങള്‍ ഉള്‍പ്പെടുന്ന
ഇന്ത്യയ്ക്കായി ബാറ്റേന്താന്‍ കൊയിലാണ്ടിയുടെ സ്വന്തം രോഹന്‍; ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിനായുള്ള ഇന്ത്യ എ ടീമില്‍ രോഹന്‍ എസ്. കുന്നുമ്മലും
കൊയിലാണ്ടി: ബംഗ്ലാദേശിനെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കായുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ കൊയിലാണ്ടി മന്ദമംഗലം സ്വദേശി രോഹന്‍ എസ്. കുന്നുമ്മല്‍ ഇടം പിടിച്ചു. ബി.സി.സി.ഐ വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ന്യൂസിലാന്റിനും ബംഗ്ലാദേശിനുമെതിരായ ഏകദിന ടീമുകള്‍ക്കൊപ്പമാണ് ബംഗ്ലാദേശ് എ ടീമിന് എതിരായ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യ എ ടീമിനെയും ബി.സി.സി.ഐ പ്രഖ്യാപിച്ചത്. നവംബര്‍ 29
സഹ അധ്യാപികയോട് മോശമായി പെരുമാറി; കാലടി സർവകലാശാലയുടെ കൊയിലാണ്ടി സബ് സെന്ററിലെ അധ്യാപകനെ സസ്പെൻഡ് ചെയ്തു
കൊയിലാണ്ടി: സഹ അധ്യാപികയോട് മോശമായി പെരുമാറിയതിന് കാലടി സർവകലാശാലയുടെ കൊയിലാണ്ടി സബ് സെന്ററിലെ അധ്യാപകനെ സസ്പെൻഡ് ചെയ്തു. ഉറുദു വിഭാഗം അധ്യാപകൻ കെ.സി.അതാവുള്ള ഖാനെ ആണ് സസ്പെന്റ് ചെയ്ത്. അധ്യാപികയുടെ പരാതിയിലാണ് നടപടി. ഡിപ്പാർട്ട്മെന്റിൽ അതിക്രമം കാണിച്ചതായും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. പിഎച്ച് ഡി പ്രവേശന പരീക്ഷ മൂല്യ നിർണയത്തിൽ സഹകരിച്ചില്ല, ഡിപ്പാർട്ട്മെന്‍റിൽ ബഹളം വച്ചു,
75 പന്തിൽ 107 റൺസ്, വിജയ് ഹസാരെ ട്രോഫിയിൽ രണ്ടാമത്തെ സെഞ്ച്വറിയുമായി കൊയിലാണ്ടി സ്വദേശി രോഹൻ എസ് കുന്നുമ്മൽ; ബിഹാറിനെ ഒൻപത് വിക്കറ്റിന് തകർത്ത് കേരളം
കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശി രോഹൻ എസ് കുന്നുമ്മലിന്റെ മികച്ച ബാറ്റിങ്ങിൽ കേരളത്തിന് മിന്നും വിജയം. വിജയ് ഹസാര ട്രോഫിയിലാണ് ബിഹാറിനെ ഒൻപത് വിക്കറ്റിന് കേരളം തകർത്തത്. ബിഹാർ ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം കേരളം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 24.4 ഓവറിൽ മറികടക്കുകയായിരുന്നു. കേരളത്തിനായി ഓപ്പണർ രോഹൻ എസ് കുന്നുമ്മൽ പുറത്താകാതെ സെഞ്ച്വറി നേടി.
ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മധ്യവയസ്‌കൻ മരിച്ചു
കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മധ്യവയസ്‌കൻ മരിച്ചു. ജാർഖണ്ഡ് സ്വദേശിയായ ശിവമന്ദിറിൽ ബുധൻ രജവറിൻ്റെ മകൻ ദേവാനന്ദ് രജവർ ആണ് മരിച്ചത്. നാല്പത്തിരണ്ടു വയസ്സായിരുന്നു. വാഗാഡ് കമ്പനിയിൽ ദേശീയപാതാ നിർമ്മാണ പ്രവർത്തനത്തിനായി എത്തിയ ഇതര സംസ്ഥാന തൊഴിലാളിയാണ് മരണമടഞ്ഞ ദേവാനന്ദ് രജവർ. ഇന്ന് ഉച്ചയ്ക്ക് ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപമായിരുന്നു അപകടം.
കൊയിലാണ്ടി ടൗണിൽ അക്രമാസക്തനായി മധ്യവയസ്‌കൻ; ഒരാൾക്ക് പരിക്കേറ്റു, വാഹനത്തിന്റെ ചില്ലെറിഞ്ഞു പൊട്ടിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ടൗണിൽ അക്രമാസക്തമായി കല്ലെടുത്തെറിഞ്ഞ് മധ്യവയസ്‌കൻ. റെയിൽവേ സ്റ്റേഷന്റെ സമീപത്തെ പച്ചക്കറി കടയുടെ അടുത്തു നിന്ന് ഇയാൾ അക്രമാസക്തനാവുകയും കല്ലെടുത്തെറിയുകയുമായിരുന്നു എന്ന് നാട്ടുകാർ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി കൊണ്ടുപോയി. ഇന്ന് രാവിലെ പത്തു മണിയോടെയാണ് സംഭവം. അക്രമത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഹൈവേ അതോറിറ്റിയുടെ വാഹനത്തിനു നേരെയും
ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് കഞ്ഞി വിതരണം ആരംഭിച്ച് പിഷാരികാവ് ക്ഷേത്ര സംരക്ഷണ സമിതി
കൊല്ലം: വൃശ്ചികം 1 മുതൽ പിഷാരികാവിലെത്തുന്ന ഭക്തർക്ക് കഞ്ഞി വിതരണം ആരംഭിച്ചു. ക്ഷേത്ര സംരക്ഷണ സമിതി പിഷാരികവ് ശാഖയുടെ നേതൃത്ത്വത്തിൽ ആണ് കഞ്ഞി വിതരണം ആരംഭിച്ചത്. പരിപാടി ട്രസ്റ്റി ബോർഡ് ചെയർമാൻ ബാലൻ നായർ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഉപേന്ദ്രൻ ഉപാസന അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ക്ഷേത്രം മേൽശാന്തി നാരായണൻ മൂസത്, പാരമ്പര്യട്രസ്റ്റി ബോർഡ്
അങ്കത്തട്ടില്‍ കയ്യും മെയ്യും മറന്നുള്ള പോരാട്ടം; സഹോദയ കലാ മാമാങ്കത്തിൽ റണ്ണർ ആപ്പായി കൊയിലാണ്ടി ഭാരതീയ വിദ്യാഭവൻ
കൊയിലാണ്ടി: വടകരയുടെ മണ്ണില്‍ കലയുടെ പുതുവസന്തം തീര്‍ത്ത് സഹോദയ കലോത്സവത്തിനു വിരാമം കുറിച്ചപ്പോൾ റണ്ണർ ആപ്പായി കൊയിലാണ്ടി ഭാരതീയ വിദ്യാഭവൻ. മുപ്പത്തിരണ്ടോളം വിദ്യാലയങ്ങൾ തമ്മിലുള്ള മത്സരത്തിലാണ് കൊയിലാണ്ടി രണ്ടാം സ്ഥാനം നേടിയത്. ചിലങ്കയുടെയും നാദസ്വരത്തിന്റെയും ശ്രുതി മധുരമായ ഗാനത്തിന്റെയും ആര്‍പ്പുവിളികളുടെയും ശബ്ദം വാടകരയിലെങ്ങും പടർത്തി ആഘോഷമായിയായിരുന്നു മത്സരങ്ങൾ. നവംബർ 10, 11 തീയ്യതികളിലായി നടന്ന മത്സരങ്ങൾക്ക്
കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ നടത്തിയ പരിശോധനയില്‍ സ്വകാര്യ ബസില്‍ നിന്നും 55 കുപ്പി മദ്യം പിടിച്ചെടുത്തു; തമിഴ്നാട് സ്വദേശി അറസ്റ്റില്‍
കൊയിലാണ്ടി: സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന 55 കുപ്പി മാഹി മദ്യവുമായി തമിഴ്നാട് സ്വദേശി അറസ്റ്റില്‍. കൊയിലാണ്ടി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.എ.ജയരാജനും പാര്‍ട്ടിയും കൊയിലാണ്ടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. തമിഴ്നാട് കടലൂര്‍ സ്വദേശി പ്രകാശന്‍ (67) ആണ് അറസ്റ്റിലായത്. മാഹിയില്‍ നിന്നും മദ്യം കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ
കോല്‍ക്കളിയില്‍ കയ്യാങ്കളി; കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഭക്ഷണശാല നിര്‍ത്തിവച്ചു, പൊലീസെത്തി ആള്‍ക്കൂട്ടം പിരിച്ചുവിട്ടു (വീഡിയോ കാണാം)
കൊയിലാണ്ടി: ഉപജില്ലാ കലോത്സവത്തില്‍ കയ്യാങ്കളി. കോല്‍ക്കളി മത്സരഫലത്തെചൊല്ലിയുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഭക്ഷണവിതരണം അരമണിക്കൂറോളം നിര്‍ത്തി വെക്കേണ്ടിവന്നു. കൊയിലാണ്ടി സ്‌റ്റേഡിയത്തിലെ വേദി രണ്ടില്‍ നടന്ന കോല്‍ക്കളി മത്സരത്തിന്റെ ഫലത്തില്‍ തര്‍ക്കം ഉന്നയിച്ച് വിദ്യാര്‍ഥികളുടെ പരിശീലകര്‍ ഉള്‍പ്പടെ ചിലര്‍ രംഗത്തെത്തിയതാണ് തര്‍ക്കത്തിന്റെ കാരണം. തര്‍ക്കം തീര്‍പ്പാകാതെ കയ്യാങ്കളി വരെ എത്തിയപ്പോള്‍ പൊലീസ് ഇടപെട്ട് ആള്‍ക്കൂട്ടത്തെ