Category: കൊയിലാണ്ടി
സ്വകാര്യ ബസിന്റെ അമിതവേഗത ചോദ്യം ചെയ്തു; കൊയിലാണ്ടി സ്വദേശിയുടെ തലയ്ക്കടിച്ച് ഡ്രൈവര്‍, മറ്റൊരു യാത്രക്കാരനുനേരെയും ആക്രമണം
കൊയിലാണ്ടി: സ്വകാര്യ ബസിന്റെ അമിത വേഗത ചോദ്യം ചെയ്ത യാത്രക്കാരെ ആക്രമിച്ച ഡ്രൈവര്‍. ആക്രമണത്തെ തുടര്‍ന്ന് തല പൊട്ടിയ പുളിയഞ്ചേരി സ്വദേശി രാജന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പുളിയഞ്ചേരി സ്വദേശിയായ രവിയ്ക്കും മര്‍ദ്ദനമേറ്റു. ഇന്ന് വൈകുന്നേരത്തോടെ കൊല്ലം ആനക്കുളത്തുവെച്ചായിരുന്നു സംഭവം. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെ.എല്‍. 58 എ.എ 2100 എന്ന നമ്പറിലുള്ള
കൊയിലാണ്ടി നന്തി മേല്‍പ്പാലത്തില്‍ ദമ്പതികള്‍ സഞ്ചരിച്ച ടൂവീലര്‍ കുഴിയില്‍ വീണ് അപകടം; കക്കഞ്ചേരി സ്വദേശിയായ യുവതിയ്ക്ക് ദാരുണാന്ത്യം
നന്തി ബസാര്‍: നന്തി മേല്‍പ്പാലത്തില്‍ കക്കഞ്ചേരി സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കക്കഞ്ചേരി കൊല്ലോറത്ത് വീട്ടില്‍ സജിതയാണ് മരണപ്പെട്ടത്. നാല്‍പ്പത്തിയൊന്ന് വയസായിരുന്നു. ഇവര്‍ സഞ്ചരിച്ച ബൈക്ക് കുഴിയില്‍ വീണ് യുവതി തലയിടിച്ച് വീഴുകയുമായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നന്തിയില്‍ ഒരു മരണവീട് സന്ദര്‍ശിച്ച് ഉള്ള്യേരിയിലേക്ക്
എട്ടുവയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു; മുക്കം സ്വദേശിക്ക് 20 വര്‍ഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി
കൊയിലാണ്ടി: എട്ടു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ശിക്ഷവിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. മുക്കം പാറത്തോട് കാഞ്ഞിരത്തിങ്കൽ വീട്ടിൽ സ്കറിയ (46) ക്കാണ് ഇരുപത് വർഷം കഠിന തടവും, നാലു ലക്ഷം രൂപ പിഴയും വിധിച്ചത്. പോക്സോ നിയമ പ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവുമാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി
അരിക്കുളത്തെ 12 വയസുകാരന്റെ കൊലപാതകം; കൂടുതല്‍ ആസൂത്രണം നടന്നെന്ന് പൊലീസ് നിഗമനം, റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മീഷന്
കൊയിലാണ്ടി: അരിക്കുളത്ത് 12 വയസ്സുകാരന് അഹമ്മദ് ഹസ്സന് റിഫായിയെ പിതൃസഹോദരി ഐസ്ക്രീമില് വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി. നാളെത്തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ ആസൂത്രണം നടന്നെന്ന പൊലീസ് നിഗമനം വന്നതോടെയാണ് വിഷയത്തില്‍ ബാലാവകാശ കമ്മീഷന് ഇടപെടുന്നത്. ഹസ്സന് റിഫായിയുടെ
തിക്കോടിയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഒഡീഷ സ്വദേശിയായ യുവാവിന് പരിക്ക്
തിക്കോടി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് വീണ് യുവാവിന് പരിക്ക്. തിക്കോടിയില്‍ വച്ച് ശനിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ഒഡീഷ സ്വദേശിയായ ഭഗവാന് (29) എന്ന യുവാവിനാണ് പരിക്കേറ്റത്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മലബാര്‍ എക്സ്പ്രസില്‍ നിന്നാണ് ഭഗവാന് വീണത്. ട്രെയിനില്‍ നിന്ന് അബദ്ധത്തില്‍ വീഴുകയായിരുന്നു എന്നാണ് വിവരം. കുടുംബത്തോടൊപ്പമായിരുന്നു ഇദ്ദേഹം ട്രെയിനില്‍ യാത്ര
സിവിക് ചന്ദ്രനെതിരായ കൊയിലാണ്ടിയിലെ പീഡന കേസ്: പാഠഭേദം നല്കിയ ഇന്റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ട് റദ്ദാക്കി
കോഴിക്കോട്: സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടിയിലെ യുവതി നല്കിയ പീഡന കേസില്‍ പാഠഭേദം നല്കിയ ഇന്റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ട് റദ്ദാക്കി. ലേബര്‍ കമ്മീഷണര്‍ ആണ് റിപ്പോര്‍ട്ട് റദ്ദാക്കിയത്. അതിജീവിത നല്കിയ അപ്പീല്‍ പരിഗണിച്ചാണ് ഈ ഉത്തരവുണ്ടായത്. ഇനി പരാതിക്കാരിക്ക് ജില്ലയില്‍ കളക്ടറുടെ കീഴിലുള്ള ലോക്കല്‍ കമ്മിറ്റി മുമ്പാകെ പുതിയ പരാതിനല്കാം. ചട്ടവിരുദ്ധമായി രൂപീകരിച്ച കമ്മിറ്റി നല്കിയ റിപ്പോര്‍ട്ടാണ്
”താഹിറ ഐസ്ക്രീം വാങ്ങാനെത്തിയത് ഉച്ചയോടെ, കുട്ടിയുടെ മരണശേഷം മൂന്നുദിവസം വല്ലാത്തൊരു മനപ്രയാസത്തിലായിരുന്നു” അരിക്കുളത്തെ ഐസ്ക്രീം കടയുടമ പറയുന്നു
കൊയിലാണ്ടി: അരിക്കുളത്ത് പന്ത്രണ്ട് വയസുകാരന് ഐസ്ക്രീം കഴിച്ച് മരിച്ച സംഭവത്തിന് പിന്നാലെ മൂന്നുദിവസം വല്ലാത്തൊരു മനപ്രയാസത്തിലായിരുന്നുവെന്ന് അരിക്കുളത്തെ ഐസ്ക്രീം കടയുടമ. മൂന്നുദിവസത്തോളം കട പൂട്ടിയിടുകയും പരിശോധന നടപടികള്‍ക്ക് വിധേയമാകുകയും ചെയ്തെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. കുട്ടിയുടെ പിതാവിന്റെ സഹോദരി താഹിറ ഐസ്ക്രീമില് വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയതാണെന്ന സ്ഥിരീകരണം വന്നതിനു പിന്നാലെയായിരുന്നു കടയുടമയുടെ പ്രതികരണം. താഹിറ ഉച്ച
എട്ട് വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ തിക്കോടിയിൽ വയോധികൻ അറസ്റ്റിൽ
പയ്യോളി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിക്ക് നേരെ ലെെംഗികാതിക്രമം നടത്തിയ സംഭവത്തിൽ തിക്കോടി സ്വദേശിയായ വയോധികൻ അറസ്റ്റിൽ. എള്ളുവളപ്പിൽ കുഞ്ഞിക്കണ്ണൻ (69) ആണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പ്രതിയെ പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 17-നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. എട്ട് വയസുപ്രായമുള്ള പെൺകുട്ടിക്ക് നേരെ പ്രതി ലെെംഗികാതിക്രമം നടത്തുകയായിരുന്നു. കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞതോടെയാണ്
താഹിറയെ കുടുക്കിയത് മൊഴികളിലെ വൈരുധ്യം, സി.സി.ടി.വി ദൃശ്യങ്ങളും തെളിവായി; അരിക്കുളത്തെ പന്ത്രണ്ടുകാരന്റെ കൊലപാതകത്തില്‍ പൊലീസ് പ്രതിയിലേക്ക് എത്തിയത് ഇങ്ങനെ
കൊയിലാണ്ടി: പന്ത്രണ്ടു വയസുമാത്രം പ്രായമുള്ള കുട്ടിയെ സ്വന്തം ബാപ്പയുടെ സഹോദരി തന്നെ വിഷം നല്കി കൊലപ്പെടുത്തി എന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് അരിക്കുളം. കേവലം ഭക്ഷ്യവിഷബാധ എന്ന് ആദ്യഘട്ടത്തില്‍ അനുമാനിച്ച സംഭവമാണ് അത്യന്തം ക്രൂരമായ കൃത്യമായിരുന്നു എന്ന് പിന്നീട് ചുരുളഴിഞ്ഞത്. അതേസമയം വളരെ അനായാസം തന്നെ പ്രതിയിലേക്ക് എത്താന്‍ കൊയിലാണ്ടി പൊലീസിന് കഴിഞ്ഞു. കുട്ടി മരിച്ച് രണ്ട്
നടുവത്തൂരിൽ മധ്യവയസ്കയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കീഴരിയൂർ: നടുവത്തൂരിൽ മധ്യവയസ്കയെ മീൻ വളർത്തുന്ന കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അരീക്കര ക്ഷേത്രത്തിനടുത്ത് വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. അരീക്കര താഴെ ശങ്കരന്റെ മകള്‍ ഷീലയെയാണ് മരിച്ച നിലയില്‍ കണ്ടൈത്തിയത്. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു. ബുധനാഴ്ച വൈകീട്ടോടെയാണ് ഷീലയെ കുളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ വിവരം ഫയര്‍ ഫോഴ്സിനെ അറിയിക്കുകയായിരുന്നു. കൊയിലാണ്ടിയില്‍