Category: കൊയിലാണ്ടി

Total 2060 Posts

ഒമാനിൽ വാഹനാപകടം; ഉംറയ്ക്ക് പുറപ്പെട്ട കാപ്പാട് സ്വദേശിയായ അമ്മയും മകളും ഉൾപ്പെടെ മൂന്ന്പേർ മരിച്ചു

കൊയിലാണ്ടി: ഒമാനില്‍ വാഹനാ പകടത്തില്‍ കോഴിക്കോട് കാപ്പാട് സ്വദേശികളായ അമ്മയും മകളും ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു. കാപ്പാട് മാക്കാംകുളങ്ങര ശരീഫ് ഫാസില്‍ താമസിക്കും ശിഹാബിന്റെ ഭാര്യ സഹലയും മകള്‍ ഫാത്തിമ ആലിയ (17), കൂത്തുപറമ്പ് സ്വദേശി മിസ്അബിൻ്റെ മകൻ ദക്വാൻ (6) എന്നിവർ ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടാണ് സംഭവം. ഒമാനില്‍ നിന്നും ഉംറക്ക്

ഭക്തിസാന്ദ്രം; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. പുലര്‍ച്ചെ 4.30ന് പള്ളിയുണര്‍ത്തല്‍ കഴിഞ്ഞ ശേഷം 6.30 ന് മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിച്ചു. തുടര്‍ന്ന് പുണ്യാഹം ചടങ്ങിന് ശേഷം നൂറ് കണക്കിന് ഭക്തരുടെ സാന്നിധ്യത്തില്‍ കൊടിയേറ്റം ചടങ്ങ് നടന്നു. രാവിലത്തെ കാഴ്ചശീവേലിക്ക് കാഞ്ഞിലശ്ശേരി വിനോദ് മാരാർ മേളപ്രമാണിയാകും. തുടര്‍ന്ന് ശിവപൂജ, പന്തീരടി പൂജ എന്നിവ നടക്കും.

കൊയിലാണ്ടി ആനക്കുളത്ത് സ്വകാര്യ ബസിന് പിന്നില്‍ കാറിടിച്ച് അപകടം

കൊയിലാണ്ടി: ദേശീയപാതയില്‍ ആനക്കുളം ജങ്ഷനില്‍ സ്വകാര്യ ബസിന് പിന്നില്‍ കാറിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 11.30ഓടെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ് ബ്രേക്കിട്ടതോടെ പിറകിലുണ്ടായിരുന്ന വാഗണര്‍ കാര്‍ ബസിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന് പിറകിലെ ലാഡര്‍ ഭാഗം കാറിന്റെ ബോണറ്റില്‍ കുടുങ്ങുകയും വാഹനങ്ങള്‍ വേര്‍പെടുത്താന്‍

സമയക്രമത്തെച്ചൊല്ലി തര്‍ക്കം; കൊയിലാണ്ടി സ്റ്റാന്റില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി

കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ ബസ് ജീവനക്കാര്‍ തമ്മിലടി. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. താമരശ്ശേരി കൊയിലാണ്ടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസുകളിലെ ജീവനക്കാരാണ് ഏറ്റുമുട്ടിയത്. സമയക്രമത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. മുഗള്‍ലൈസ്, ആകാശ് ബസുകളിലെ ജീവനക്കാര്‍ തമ്മിലായിരുന്നു തര്‍ക്കം. ബസ് ജീവനക്കാർക്ക് പരിക്കുണ്ടെന്നാണ് വിവരം. താമരശ്ശേരിയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് ഈ രണ്ട് ബസുകളും തമ്മില്‍

കൊയിലാണ്ടിയില്‍ പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

കൊയിലാണ്ടി: പിക്കപ്പ് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കൊയിലാണ്ടി പഴയ ചിത്ര ടാക്കീസിന് സമീപമാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന പിക്കപ്പ് ലോറിയും കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരന് കാലിനും കൈയ്ക്കും പരിക്കേറ്റു. ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്

സ്വകാര്യ ബസ് കാറിനെ ഇടിച്ച് നിര്‍ത്താതെ പോയതിനെ ചൊല്ലി തര്‍ക്കം; കയ്യാങ്കളിയായതോടെ തടയാനെത്തിയ പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്ക് ബസ് ജീവനക്കാരുടെ മര്‍ദ്ദനം

കൊയിലാണ്ടി: ദേശീയപാതയില്‍ സ്വകാര്യ ബസ് കാറിനെ ഇടിച്ച് നിര്‍ത്താതെ പോയതിനെ ചൊല്ലി സംഘര്‍ഷം. തര്‍ക്കം പരിഹരിക്കാനായി ഇടപെട്ട പിക്കപ്പ് വാന്‍ ഡ്രൈവറെ ബസ് ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. ഇന്ന് രാവിലെ കൊയിലാണ്ടി ബോയ്‌സ് സ്‌കൂളിന് മുന്‍വശം ദേശീയപാതയിലാണ് സംഭവം. കുറ്റിവയല്‍ സുനില്‍കുമാറിനെയാണ് ജീവനക്കാര്‍ മര്‍ദ്ദിച്ചത്. കൊയിലാണ്ടി സിവില്‍ സ്റ്റേഷന് സമീപത്തുവെച്ച് സ്വകാര്യ ബസ് കാറിനെ

കൊയിലാണ്ടി കൊല്ലത്ത് കാർ ബൈക്കിലും സ്‌കൂട്ടറിലുമിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്, അപകടത്തിൽപ്പെട്ടത് വടകര രജിസ്ട്രേഷൻ കാർ

കൊയിലാണ്ടി: ദേശീയപാതയില്‍ കൊല്ലം ചിറയ്ക്ക് സമീപം കാര്‍ ബൈക്കിലും സ്‌കൂട്ടറിലുമിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെ കുട്ടികളുടെ പാര്‍ക്കിന് സമീപത്താണ് അപകടം നടന്നത്. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇതേ ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറിലും എതിര്‍ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിലും ഇടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രികനും ബൈക്ക് യാത്രികനും പരിക്കുണ്ട്. ഇതില്‍ സ്‌കൂട്ടര്‍ യാത്രികന് സാരമായ പരിക്കുണ്ടെന്നാണ് ദൃക്‌സാക്ഷികള്‍

കൊയിലാണ്ടി മേല്‍പ്പാലത്തിന് സമീപം വയോധികന്‍ ട്രെയിന്‍ തട്ടി പരിക്കേറ്റ നിലയില്‍

കൊയിലാണ്ടി: മേല്‍പ്പാലത്തിന് സമീപം വയോധികനെ ട്രെയിന്‍തട്ടിയ നിലയില്‍ കണ്ടെത്തി. വൈകീട്ട് 6.15 ഓടെയാണ് സംഭവം. മേല്‍പ്പാലത്തിന് താഴെ റെയില്‍വേ ട്രാക്കിന് സമീപമാണ് വയോധികനെ ട്രെയിന്‍തട്ടി പരിക്കേറ്റ നിലയില്‍ കണ്ടത്. തലയ്ക്ക് പരിക്കേറ്റ നിലയിലാണുള്ളത്. എഴുപത് വയസ്സോളം പ്രായം തോന്നിയ്ക്കുന്ന വയോധികനാണ് പരിക്കേറ്റത്. കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ട്രെയിനാണ് തട്ടിയത്. റെയില്‍പാളം മുറിച്ചുകടക്കുമ്പോള്‍ ട്രെയിനിടിക്കുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.

അമ്മയെയും മുത്തശ്ശിയെയും സഹോദരിയുടെ കുഞ്ഞിനെയും കൊല്ലുമെന്ന് ഭീഷണി; എലത്തൂരില്‍ ലഹരിയ്ക്ക് അടിമയായ മകനെ പൊലീസില്‍ ഏല്‍പ്പിച്ച് അമ്മ

എലത്തൂര്‍: എലത്തൂരില്‍ ലഹരിക്ക് അടിമയായ മകനെ അമ്മ പൊലീസില്‍ ഏല്‍പ്പിച്ചു. എലത്തൂര്‍ സ്വദേശി രാഹുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമയായ മകന്‍, അമ്മയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് അമ്മ പൊലീസിനെ വിവരമറിയിച്ചത്. വീട്ടിലെ സഹോദരിയുടെ കുഞ്ഞിനെ ഉള്‍പ്പെടെ കൊന്ന് ജയിലില്‍ പോകുമെന്നായിരുന്നു മകന്റെ ഭീഷണി. ചോദിച്ച പണം കൊടുക്കാത്തതിനെ തുടര്‍ന്നായിരുന്നു കൊലവിളിയും ആത്മഹത്യ

കീഴരിയൂര്‍ തങ്കമല ക്വാറിയില്‍ നിന്നും മണ്ണുമായി വന്ന ലോറി കനാലിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

കീഴരിയൂര്‍: തങ്കമല ക്വാറിയില്‍ നിന്ന് മണ്ണുമായി വരികയായിരുന്ന ലോറി കനാലിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. മണ്ണുമായി വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് സമീപത്തെ കനാലിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രിയും തങ്കമലയില്‍ നിന്ന് മണ്ണെടുക്കുന്നത് വ്യാപകമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയ്ക്കായാണ് മണ്ണെടുപ്പ്

error: Content is protected !!