Category: വടകര

Total 1409 Posts

നാദാപുരം ഉപജില്ലാ ശാസ്ത്രോത്സവം ബുധനാഴ്ച മുതല്‍; മേളയില്‍ ‘നോക്ക്’ പ്രദര്‍ശനവും, ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്‌

നാദാപുരം: നാദാപുരം ഉപജില്ലാ ശാസ്ത്രോത്സവത്തിന് ബുധനാഴ്ച തുടക്കമാവും. രണ്ട് ദിവസങ്ങളിലായി വാണിമേൽ ക്രസന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ 9 മണിക്ക് ഗണിതശാസ്ത്ര -പ്രവൃത്തിപരിചയമേള ആരംഭിക്കും. വ്യാഴാഴ്ച ശാസ്ത്രമേളയും ഐ.ടി. സാമൂഹ്യശാസ്ത്രമേളകളുമാണ് നടക്കുക. മേളയുടെ ഭാഗമായി വിദ്യാർഥികൾക്കും പൊതുജനങ്ങള്‍ക്കുമായി ‘നോക്ക്’ എന്നപേരിൽ പ്രദർശനവുമൊരുക്കിയിട്ടുണ്ട്. ഭൂമിവാതുക്കൽ

പൊതുപരിപാടികളിലെ നിറസാന്നിധ്യം, മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരെ കുട്ടികള്‍ക്കായി നാടകം ഒരുക്കി; അനുഗൃഹീത കലാകാരന്‍ മുരളി ഏറാമലയുടെ അപ്രതീക്ഷിത വിയോഗത്തില്‍ വിങ്ങി നാട്

ഉളിക്കൽ: ചിത്രരചന, ശില്‍പനിര്‍മ്മാണം, ചമയം, സ്‌ക്കൂള്‍ കലോത്സവം, ശാസ്‌ത്രോത്സവം, പൊതുപാരിപാടികള്‍, നാടകവേദികള്‍, പരസ്യകലാസംവിധാനം തുടങ്ങി മുരളി ഏറാമല കൈവെക്കാത്ത മേഖലകളില്ലായിരുന്നു. മരിക്കുന്നതിനും മണിക്കൂറുകള്‍ക്ക് മുമ്പും കലാരംഗത്ത് സജീവമായിരുന്നു അദ്ദേഹം. പെരിങ്ങത്തൂര്‍ എന്‍.എ.എം.എച്ച്.എസ്.എസില്‍ ശാസ്ത്രനാടകം പരിശീലിപ്പിച്ച ശേഷം ഒളവിലത്ത് താമസിക്കുന്ന ബന്ധുവീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് പത്രവായനയ്ക്കിടെയാണ് തിങ്കളാഴ്ച രാവിലെയോടെ കുഴഞ്ഞു വീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്‌ക്കൂള്‍ ഓഫ്

ചർച്ചകളും വിമർശനങ്ങളും കനക്കും; സി.പി.ഐ.എം നാദാപുരം ഏരിയയിലെ ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം

നാദാപുരം: സി.പി.ഐ.എം നാദാപുരം ഏരിയയിലെ ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ആദ്യ സമ്മേളനം നാദാപുരത്ത് ഏരിയാ സെക്രട്ടറി പി.പി ചാത്തു ഉദ്ഘാടനം ചെയ്യും. 12ന് നടക്കുന്ന എടച്ചേരി ലോക്കല്‍ സമ്മേളനം പി.പി ചാത്തു, 13ന് നടക്കുന്ന പുറമേരി ലോക്കല്‍ സമ്മേളനം സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം കെ.പുഷ്പജ എന്നിവര്‍ ഉദ്ഘാടനം ചെയ്യും. 15ന് നടക്കുന്ന വിലങ്ങാട്

പുറമേരിയില്‍ തെരുവുനായ ആക്രമണം; വിദ്യാര്‍ത്ഥിയടക്കം അഞ്ച് പേര്‍ക്ക് പരിക്ക്, ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന് കാലിന് പരിക്ക്‌

നാദാപുരം: പുറമേരിയില്‍ തെരുവുനായയുടെ അക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. നായയുടെ അക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി ഓടിയ യുവാവിന്റെ കാലിന് പരിക്കേറ്റു. കുന്നുമ്മല്‍ ആദിത്ത് (9), വെള്ളൂരിലെ പുത്തന്‍പൊയിലില്‍ സുനില്‍ (43), പുറമേരിയിലെ ഹോട്ടല്‍ തൊഴിലാളി എടച്ചേരി നോര്‍ത്തിലെ ചുണ്ടയില്‍ താഴകുനി രാജന്‍ (58), പുറമേരിയിലെ താരത്ത് നാരായണന്‍ (60) എന്നിവര്‍ക്കാണ് കടിയേറ്റത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ്

ദേശീയപാതയില്‍ രാവിലെ മുതല്‍ ഗതാഗതക്കുരുക്ക്; പയ്യോളി മുതല്‍ നന്തിവരെയുള്ള റോഡില്‍ പല ഭാഗങ്ങളിലും ചെളിയും വെള്ളവും

കൊയിലാണ്ടി: ഇന്നലെ വൈകുന്നേരം മുതല്‍ രാത്രി വൈകും വരെ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് ദേശീയപാതയിലുണ്ടായ ഗതാഗത പ്രശ്‌നങ്ങള്‍ തുടരുന്നു. പയ്യോളി മുതല്‍ നന്തിവരെയുള്ള പല ഭാഗങ്ങളിലും റോഡില്‍ ചെളിയും വെള്ളവും കെട്ടിനില്‍ക്കുകയാണ്. വാഹനങ്ങള്‍ നിരങ്ങിപ്പോകുന്ന സ്ഥിതിയാണ്. കൊയിലാണ്ടി മുതല്‍ വെങ്ങളം വരെയുള്ള ഭാഗത്തും സ്ഥിതി ഇതുതന്നെയാണ്. പൊയില്‍ക്കാവ് രാവിലെ മുതല്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

ചിത്രകാരനും നാടകസംവിധായകനുമായ മുരളി ഏറാമല അന്തരിച്ചു

ഉളിക്കൽ: ചലച്ചിത്ര കലാസംവിധായകനും നാടക സംവിധായകനുമായ ഉളിക്കല്‍ മണ്ഡപപ്പറമ്പിലെ മുരളി ഏറാമല ചൊക്ലി ഒളവിലത്ത് അന്തരിച്ചു. അമ്പത്തിയൊമ്പത് വയസായിരുന്നു. ചിത്രകാരനും ശില്‍പിയും പാനൂര്‍ പിആര്‍എം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ റിട്ട. ചിത്രകലാ അധ്യാപകനുമാണ്. പെരിങ്ങത്തൂര്‍ എന്‍എഎം ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ നാടക പരിശീനത്തിലായിരുന്നു മുരളി. ഒളവിലത്തെ ബന്ധുവീട്ടിലായിരുന്നു താമസം. പരിശീലനത്തിന് ശേഷം തിങ്കളാഴ്ച

നാടിൻ്റെ ഒത്തൊരുമയുടെ സമര വിജയം; ഇരിങ്ങൽ അടിപ്പാത യാഥാർത്ഥ്യമാക്കിയ പി.ടി.ഉഷ എം.പിക്ക് നാടിൻ്റെ ആദരം

വടകര: ഇരിങ്ങലിൽ ദേശീയപാതയിൽ അടിപ്പാത യാഥാർത്ഥ്യമാക്കിയ പി.ടി.ഉഷ എം.പിക്ക് നാടിൻ്റെ ആദരവ്. രണ്ടര വർഷക്കാലം നീണ്ടുനിന്ന വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയ ഇരിങ്ങൽ അടിപ്പാത സമരസമിതിയുടെ സമര വിജയം കൂടിയായിരുന്നു ഇത്. അടിപാത സാധ്യമാക്കിയ രാജ്യസഭാ എം.പിയും ഇൻഡ്യൻ ഒളിമ്പിക്ക് കമ്മിറ്റി ചെയർമാനുമായ ഡോ.പി.ടി.ഉഷക്ക് ഇരിങ്ങലിൽ ഉജ്വല സ്വീകരണവും ആദരവുമാണ് നാട് നല്കിയത്. കക്ഷി രാഷ്ട്രീയത്തിനതീതമായി ഒത്തൊരുമയോടെ

തൊഴിൽ മേഖലയിലെ പ്രശ്നങ്ങളെ ഒന്നിച്ചു നേരിടാനുറച്ച് വടകരയിലെ ഓട്ടോ കൂട്ടായ്മ; മൂന്നാം വാർഷികത്തിൽ അവർ വീണ്ടും ഒത്തുകൂടി

വടകര: വടകര ഓട്ടോ കൂട്ടായ്മയുടെ മൂന്നാം വാർഷികത്തിൽ ഓട്ടോ തൊഴിലാളികൾ ഒത്തു കൂടി. യോഗത്തിൽ ശ്രീപാൽ മാക്കൂൽ അധ്യക്ഷത വഹിച്ചു. ശ്യാം തോടന്നൂർ, സുനിൽ ആശ്രമം, രാജേഷ് മേമുണ്ട , എന്നിവർ സംസാരിച്ചു. പ്രദീപൻ കുട്ടോത്ത് സ്വാഗതവും മിഥുൻ കൈനാട്ടി നന്ദിയും പറഞ്ഞു. അറുപത് വയസ്സ് കഴിഞ്ഞ ഓട്ടോ തൊഴിലാളി പി.കെ.രമേശനെ യോഗത്തിൽ ആദരിച്ചു. വടകര

വടകര സ്വദേശിയുടെ കാറിൽ നിന്നും പണവും രേഖകളും കവർന്നു; രണ്ട് കുട്ടികളുൾപ്പടെ മൂന്നുപേർ പിടിയിൽ

കോഴിക്കോട്: വടകര സ്വദേശിയുടെ കാറില്‍ നിന്ന് പണവും രേഖകളും കവര്‍ന്ന സംഭവത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. വെസ്റ്റ് ഹില്‍ സ്വദേശി സൂരജും രണ്ട് കുട്ടികളുമാണ് പിടിയിലായത്. വടകര സ്വദേശി റയീസിൻ്റെ കാറിൽ നിന്നാണ് പണവും രേഖകളും കവർന്നത്. ഇന്നലെ വൈകിട്ട് റയീസ് കോഴിക്കോട് ബീച്ച്‌ റോഡില്‍ കാര്‍ നിര്‍ത്തിയിട്ടപ്പോഴാണ് സംഭവം. കാറിന്റെ ഡോര്‍ തുറന്ന്

മാലിന്യമുക്തം നവകേരളം പദ്ധതി; വൈക്കിലശ്ശേരി തെരുവിൽ ജനകീയ ക്യാമ്പയിൽ

ചോറോട്: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ വൈക്കിലശ്ശേരി തെരുവിൽ ജനകിയ ക്യാമ്പയിൻ സംഘടിപ്പിച്ചു. 2025 മാർച്ച് 30 ന് സംസ്ഥാനം മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കണമെങ്കിൽ എല്ലാ വിഭാഗം ജനങ്ങളും ശുചിത്വ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കണമെന്ന് ചോറോട് പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ പറഞ്ഞു. ശുചിത്വം ഒരു പ്രവൃത്തിയായല്ല കാണേണ്ടത് അത് ജീവിതചര്യയാക്കണമെന്നും

error: Content is protected !!