Category: മേപ്പയ്യൂര്‍
ഇക്രാം സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ മേപ്പയ്യൂരില്‍ സ്‌നേഹ സംഗമവും കലാ വിരുന്നും ഒരുക്കി
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ഇക്രാം സാംസ്‌കാരിക സംഘടന സ്‌നേഹ സംഗമവും കലാ വിരുന്നും ഒരുക്കി. പതിനാല് വയസ്സിനുതാഴെയുള്ള അര്‍ഹതപ്പെട്ട അനാഥരായ കുട്ടികള്‍ക്ക് സാമ്പത്തികവും സാമൂഹ്യവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളില്‍ ഇടപെട്ട് സഹായം നല്‍കി വരുന്ന സംഘടനയാണ് ഇക്രാം. മേപ്പയ്യൂരില്‍ നടന്ന പരിപാടിയില്‍ സംഘടനയുടെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു. മേപ്പയ്യൂര്‍ ടി.കെ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന വര്‍ണ്ണ
ജെെവ രീതിയിൽ മുളപ്പിച്ച തെങ്ങും കവുങ്ങും ഫലവൃക്ഷതെെകളും; മേപ്പയ്യൂരിൽ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി
മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവനും മേപ്പയൂർ കാർഷിക കർമ്മ സേനയും സംയുക്തമായി സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് എൻ.പി ശോഭ അധ്യക്ഷത വഹിച്ചു. ജൂലൈ 1 മുതൽ 5 വരെ മേപ്പയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻവശമാണ് ഞാറ്റുവേല ചന്തയുടെ പ്രവർത്തനം. തെങ്ങ്, കമുങ്ങ്, സപ്പോട്ട, റെഡ്
അരിക്കുളം കണ്ണമ്പത്ത് പരത്തിയുള്ളതിൽ മീത്തൽ നാരായണൻ നായർ അന്തരിച്ചു
മേപ്പയൂർ: അരിക്കുളം കണ്ണമ്പത്ത് പരത്തിയുള്ളതിൽ മീത്തൽ നാരായണൻ നായർ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. ഭാര്യ: ശാന്ത, മക്കൾ: നിശാന്ത് (ശിവശക്തി ടയേഴ്സ് പേരാമ്പ്ര), പ്രശാന്ത് (സി.പി.ഐ.(എം) പൂഞ്ചോല നഗർ ബ്രാഞ്ചഗം, DYFI മേപ്പയൂർ സൗത്ത് മേഖല വൈ: പ്രസിഡണ്ട്) സഹോദരങ്ങൾ: ഗോവിന്ദൻ നായർ (ഏക്കാട്ടൂർ), ദാമോദരൻ നായർ, ഭാസ്കരൻ (ഏക്കാട്ടൂർ), ലക്ഷ്മി, പരേതനായ കുഞ്ഞിരാമൻ നായർ
‘പഠനമാണ് ലഹരി, സേ നോ ടു ഡ്രഗ്സ്’, ലഹരി വിരുദ്ധ ബോധവൽക്കരണവുമായി മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്
മേപ്പയ്യൂർ: മയക്കു മരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ സമൂഹത്തിന് ആപത്താണെന്നും പഠനമാണ് ലഹരിയെന്ന സന്ദേശമുയർത്തി മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും അണിനിരത്തി റാലി നടത്തി. ക്ലാസുകളിൽ ലഹരി വിരുദ്ധ
മേപ്പയ്യൂര്‍ ജനകീയ വായനശാല ആന്റ് ലൈബ്രറി 70ാം വാര്‍ഷികാഘോഷം; ലോഗോ ക്ഷണിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ജനകീയ വായനശാല ആന്റ് ലൈബ്രറി 70ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ജൂലൈ 11 മുതല്‍ ആരംഭിക്കുന്ന പരിപാടിയുടെ ഭാഗമായി ലോഗോ ക്ഷണിച്ചു. ലോഗോ അയക്കാന്‍ താല്പര്യമുള്ളവര് ജൂലൈ 3ന് മുന്‍പായി സൃഷ്ടികള്‍ അയക്കേണ്ടതാണ്. E-mail: granma.1917@gmail.com, vishnulal199922@gmail.com വിശദവിവരങ്ങള്‍ക്ക്: 9946060727 8086688978. നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രതിരോധം പ്രധാനം; മേപ്പയ്യൂരില്‍ മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായ് പഞ്ചായത്ത് ആരോഗ്യ വിഭാഗം വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശിച്ചു
മേപ്പയ്യൂര്‍: ഡെങ്കിപ്പനി ഉള്‍പ്പെടെ പകര്‍ച്ചപ്പനികള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി മേപ്പയ്യൂര്‍ പഞ്ചായത്ത് ആരോഗ്യ വകുപ്പ്. മഴക്കാല രോഗങ്ങളില്‍ നിന്നും പ്രതിരോധം ഉറപ്പുവരുത്തുന്നതിനായുള്ള ഉറവിട നശീകരണ പ്രവര്‍ത്തനത്തിന് പഞ്ചായത്തില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ.ചന്ദ്രലേഖ,
പ്രചോദനമായ് അനുഗ്രഹ; ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവരെ ആദരിച്ച് മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ടീം
മേപ്പയ്യൂര്‍: ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയൂരിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും കോഴിക്കോട് ജില്ലയിലെ ആദ്യ വനിത ബസ് ഡ്രൈവറുമായ അനുഗ്രഹയെ ആദരിച്ചു. ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്‌ന്റെ നേതൃത്വത്തില്‍ ഗൈഡ് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നാണ് ആദരിച്ചത്. തൊഴില്‍ തെരഞ്ഞെടുക്കുന്നതിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെട്ട അനുഗ്രഹ എല്ലാവര്‍ക്കും മാതൃകയായിരിക്കുകയാണ്. വെള്ളിയാഴ്ച സ്‌കൂളിന് സമീപം ചേര്‍ന്ന ചടങ്ങില്‍
മേപ്പയ്യൂർ കുട്ടോത്ത് അല്ല, അത് മേപ്പയിൽ കുട്ടോത്തായിരുന്നു; കെ.വിദ്യയെ പൊലീസ് പിടികൂടിയത് വടകരയിൽ നിന്നെന്ന് റിമാന്റ് റിപ്പോർട്ട്, സ്ഥലപ്പേര് തെറ്റാൻ കാരണം പൊലീസുകാരന് പറ്റിയ പിഴവ്
വടകര: വ്യാജരേഖ കേസില്‍ അറസ്റ്റിലായ കെ.വിദ്യ ഒളിവില്‍ കഴിഞ്ഞത് വടകര വില്യാപ്പള്ളി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന മേപ്പയില്‍ കുട്ടോത്താണെന്ന് റിമാന്റ് റിപ്പോര്‍ട്ട്. ഇന്നലെ മുതല്‍ മേപ്പയൂര്‍ കുട്ടോത്ത് നിന്നുമാണ് വിദ്യയെ പിടികൂടിയത് എന്നായിരുന്നു വാര്‍ത്തകള്‍. കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ കെ.വിദ്യ ഒളിച്ചത് എവിടെയാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നില്ല. ആവളയിലെ മേപ്പയൂര്‍ കുട്ടോത്ത് നിന്നുമാണ് വിദ്യയെ കസ്റ്റഡിയില്‍ എടുത്തത്
പ്രവാസി പെൻഷൻ യഥാസമയം വിതരണം ചെയ്യണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ
മേപ്പയ്യൂർ: പ്രവാസികളുടെ ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്ന് അരിക്കുളം പഞ്ചായത്ത് പ്രവാസി ലീഗ് കൺവെൻഷനിൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ. രാജ്യത്ത് ഇന്ന് കാണുന്ന സാമ്പത്തിക പുരോഗതിയിൽ പ്രവാസികൾ വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണെന്നും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തുന്നവരോടുള്ള സർക്കാറിന്റെ ചിറ്റമ്മനയം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രവാസി