Category: മേപ്പയ്യൂര്‍

Total 1172 Posts

കീഴ്പ്പയ്യൂർ മണപ്പുറം ഈന്ത്യാട്ട് ഫാത്തിമ അന്തരിച്ചു

മേപ്പയ്യൂർ: കീഴ്പ്പയ്യൂർ മണപ്പുറം ഈന്ത്യാട്ട് ഫാത്തിമ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. പരേതനായ ഈന്ത്യാട്ട് സുലൈമാൻ ഹാജിയുടെ ഭാര്യയാണ്. മക്കൾ: അമ്മദ് (ഖത്തർ), മുനീർ (ഖത്തർ), അമീറുദ്ദീൻ (ദുബായ്), കുഞ്ഞാമി, സെെനബ, നഫീസ, സുബെെദ. മരുമക്കൾ: അമ്മദ് വാളിയിൽ മീത്തൽ, അബ്ദുറഹ്‌മാൻ ചെറുവണ്ണൂർ, മുഹമ്മദ് പാണ്ടിക്കോട്, മൂസ ചെറുവണ്ണൂർ, സറീന ചെറുവണ്ണൂർ, സലീന പാലേരി, റോസിന തോലേരി. സഹോദരങ്ങൾ:

മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രണ്ടാംഘട്ട പ്രവേശനോത്സവത്തിലെത്തിയവര്‍ക്ക് കൗതുകക്കാഴ്ചയായി ശ്രീജിത്ത് വിയ്യൂരിന്റെ കോവിഡ് ബോധവത്കരണ മാജിക്ക്

മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ രണ്ടാം ഘട്ട പ്രവേശനോത്സവത്തിനെത്തിയവര്‍ക്ക് കൗതുകക്കാഴ്ചയൊരുക്കി പ്രശസ്ത യുവമാന്ത്രികന്‍ ശ്രീജിത്ത് വിയ്യൂര്‍. മാജിക്കിലൂടെ കോവിഡ് ബോധവത്കരണം നടത്തിയാണ് ശ്രീജിത്ത് കുട്ടികളുടെ കയ്യടി നേടിയത്. വിദ്യാര്‍ഥികളും മാന്ത്രികനും ഒന്നിച്ചു ചെയ്ത മാജിക്കുകളിലൂടെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാല്‍ എപ്പോഴും സുരക്ഷിതരായി ജീവിക്കാമെന്ന സന്ദേശം മുഴുവന്‍ വിദ്യാര്‍ഥികളിലുമെത്തിക്കാന്‍ കഴിഞ്ഞു. കോവിഡ് കാലമായതിനാല്‍ വിദ്യാര്‍ഥികളെ രണ്ടു

മേപ്പയ്യൂർ പഞ്ചായത്തിൽ കട്ടിൽ വിതരണം ചെയ്തു

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് കട്ടിൽ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി 21-22 പ്രകാരമാണ് കട്ടിൽ നല്‍കിയത്. പദ്ധതിയുടെ കട്ടിൽ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡണ്ട് എന്‍.പി.ശോഭ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഭാസക്കരന്‍ കൊഴുക്കല്ലൂര്‍, മെമ്പര്‍മാരായ പി.പ്രശാന്ത്, റാബിയ എടത്തിക്കണ്ടി, അസിസ്റ്റന്റ് സെക്രട്ടറി എ.സന്ദീപ്, എസ്.സി.കോ-ഓഡിനേററര്‍

കുരുടിമുക്കില്‍ വാഹനം തടഞ്ഞ് പ്രശ്‌നമുണ്ടാക്കിയവരെ ചോദ്യം ചെയ്തു: ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തംഗവുമായ കെ. അഭിനീഷിനുനേരെ കയ്യേറ്റ ശ്രമം

അരിക്കുളം: കുരുടിമുക്കില്‍ വാഹനം തടഞ്ഞ് പ്രശ്‌നമുണ്ടാക്കിയ സാമൂഹ്യവിരുദ്ധരെ ചോദ്യം ചെയ്ത ഡി.വൈ.എഫഫ്.ഐ പ്രവര്‍ത്തകനുനേരെ കയ്യേറ്റ ശ്രമം. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തംഗവുമായ കെ. അഭിനീഷിനെയാണ് ഒരുസംഘം ആളുകള്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. എട്ടരയ്ക്ക് ഇതുവഴി കടന്നുപോയ ഒരു വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട് മറ്റൊരു സംഘം ആളുകളുമായി ഇവര്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇത്തരത്തില്‍

കണ്ടീത്താഴ പൈതോത്ത് കുഞ്ഞാമി അന്തരിച്ചു

മേപ്പയ്യൂര്‍: ചെറുവണ്ണൂര്‍ കണ്ടീത്താഴ പൈതോത്ത് കുഞ്ഞാമി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ അമ്മദ്. മക്കള്‍: ഫാത്തിമ പയോളി, മൊയ്തി കിഴക്കന്‍ പേരാമ്പ്ര, അബ്ദുല്‍ കരീം, കുഞ്ഞബ്ദുല്ല (ഖത്തര്‍ കെ.എം.സി.സി), അബ്ദുറഹീം, പരേതനായ അബ്ദുല്‍സലാം. മരുമക്കള്‍: കുഞ്ഞാമി, ആയിഷ, ഷരീഫ, സൗദ, റംല, പരേതനായ കുഞ്ഞബ്ദുള്ള പയോളി. സഹോദരിമാര്‍: പാത്തു ചെറുവത്ത് വളപ്പില്‍, മറിയം കോച്ചേരി.

വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്കായി നിറംനല്‍കല്‍ മത്സരം സംഘടിപ്പിച്ച് വള്ളത്തോള്‍ ഗ്രന്ഥാലയം കീഴരിയൂര്‍; ഇരുനൂറിലേറെ കുട്ടികള്‍ക്ക് ചായപെന്‍സിലും നിറംനല്‍കാനുള്ള പുസ്തകവും വിതരണം ചെയ്തു

കീഴരിയൂര്‍: വള്ളത്തോള്‍ ഗ്രന്ഥാലയം കീഴരിയൂരിന്റെ ആഭിമുഖ്യത്തില്‍ വിദ്യാലയങ്ങളില്‍ പുതിയതായി കടന്നു വന്നവര്‍ക്ക് കളര്‍ ക്രയോണുകളും ചിത്ര ഷീറ്റുകളും എത്തിച്ചു നല്‍കി. കുട്ടികള്‍ ചിത്രങ്ങള്‍ക്ക് നിറം നല്‍കിയത് വിലയിരുത്തി വിവിധ സമ്മാനങ്ങള്‍ നല്‍കുന്ന പദ്ധതിയാണിത്. വര്‍ണ്ണത്തൂലിക എന്ന പേരിലുള്ള ഈ പരിപാടിയിലൂടെ ഇരുനൂറില്‍ക്കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചായപ്പെന്‍സിലുകളും ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഷീറ്റുകളും നല്‍കി. കണ്ണോത്ത് യു.പി.സ്‌ക്കൂളില്‍ സംഘടിപ്പിച്ച

കേളോത്ത് മുക്കിൽ എം.കെ ചാപ്പൻ നായർ ദിനം ആചരിച്ചു

മേപ്പയ്യൂർ: നരിക്കുനി ബ്രാഞ്ചിലെ കേളോത്ത് മുക്കിൽ എം.കെ ചാപ്പൻ ദിനം ആചരിച്ചു. കൊയിലാണ്ടി താലൂക്കിലും പരിസര പ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ച വ്യക്തിയായിരുന്നു ചാപ്പൻ നായർ. കേളോത്ത് മുക്കിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.എം ഏരിയാ കമ്മറ്റി അംഗവും പേരാമ്പ്ര ബ്ലോക്ക് പ്രസിഡൻ്റുമായ എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു. ചക്കിട്ടപ്പാറ

സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ കല്ലങ്കി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ കല്ലങ്കി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് കെ.ടി രാജനാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. എസ്.കെ ശ്രീലേഷ് അധ്യക്ഷനായി. കെ. രാജീവൻ, കെ.ടി.കെ പ്രഭാകരൻ, കെ.കെ. ലീല, സി.പി. അനീഷ്, എൻ. രമദാസ്, കെ.എം. രാജഗോപാലൻ, എ.സി മനോജൻ, സി.എം. ചന്ദ്രൻ എന്നിവർ

മേപ്പയ്യൂർ മാണിക്കോത്ത് കോളനിയിലേക്കുള്ള കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ മാണിക്കോത്ത് കോളനിയിലേക്കുള്ള കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജനാണ് റോഡ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീനിലയം വിജയൻ അധ്യക്ഷത വഹിച്ചു. മേപ്പയ്യൂർ കുഞ്ഞികൃഷ്ണൻ, ആന്തേരി കമല, കെ.എം. വിനോദൻ, കെ.പി. ഇബ്രായി, ആന്തേരി ഗോപാലകൃഷ്ണൻ, സി.എം.

മേപ്പയ്യൂരില്‍ യുവതികള്‍ക്കായി പഞ്ചായത്ത് തല ഓക്‌സിലറി ഗ്രൂപ്പ് രൂപീകരണ ഉദ്ഘാടനം നവംബര്‍ ഒന്നിന്

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ യുവതികള്‍ക്കായി പഞ്ചായത്ത് തലത്തില്‍ ഓക്‌സിലറി ഗ്രൂപ്പ് രൂപീകരിക്കുന്നു. ഇതിന്റെ ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 11 മണിക്ക് 15-ാം വാര്‍ഡിലെ വിനയ അങ്കണവാടിയില്‍ നടക്കും. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് എന്‍.പി ശോഭ അധ്യക്ഷത വഹിക്കും. സി.ഡി.എസ് ചെയര്‍

error: Content is protected !!