Category: മേപ്പയ്യൂര്‍

Total 1237 Posts

മേപ്പയൂർ പുറക്കാമല കരിങ്കൽ ഖനനത്തിനെതിരെ ജനരോഷമിരമ്പി; ജനകീയ സമര സമിതിയുടെ മാര്‍ച്ചില്‍ സംഘർഷം

മേപ്പയൂർ: കീഴ്‌പ്പയ്യൂർ പുറക്കാമലയിലേക്ക് ജനകീയ സമര സമിതി പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. മേപ്പയൂർ പോലീസ് സ്റ്റേഷനിലെ വനിത സിവിൽ പോലീസ് ഓഫീസർ വിജിക്ക് പരിക്കേറ്റു. ഖനനം നടത്താനുള്ള നീക്കത്തിനെതിരെയും സമരപ്പന്തല്‍ തകര്‍ത്തതിനെതിരെയുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് സംഘടിപ്പിച്ച മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. സമര സമിതി നിര്‍മ്മിച്ച സമര പന്തല്‍ കഴിഞ്ഞ ദിവസം

മേപ്പയ്യൂര്‍ ചങ്ങരംവള്ളി സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായി

മേപ്പയ്യൂര്‍: ചങ്ങരംവള്ളി സ്വദേശിനിയായ യുവതിയെ ഇന്ന് രാവിലെമുതല്‍ കാണാതായി. കോട്ടക്കുന്നില്‍ സ്‌നേഹയെയാണ് ചങ്ങരംവള്ളിയിലെ ബന്ധുവീട്ടില്‍ നിന്ന് ഇന്ന് രാവിലെ 7.15 മുതല്‍ കാണാതായത്. ഇരുപത്തിയാറ് വയസുണ്ട്. മേപ്പയ്യൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ടുകിട്ടുന്നവര്‍ മേപ്പയ്യൂര്‍ സ്റ്റേഷനിലോ 9539032897 എന്ന നമ്പറിലോ വിവരം അറിയിക്കുക. Description: A girl from Meppayyur Changaramvalli has gone missing

മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം ഡിസംബര്‍ രണ്ട്‌ മുതല്‍; ആഘോഷങ്ങള്‍ക്കായി ഒരുങ്ങി നാട്

മേപ്പയൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം ഡിസംബര്‍ 2 മുതല്‍ 8വരെ നടക്കും. 2ന് വൈകിട്ട് നാല് മണിയോടെ വോളീബോള്‍ മത്സരങ്ങളോടെ പരിപാടിക്ക് തുടക്കമാവും. എബിസി വിളയാട്ടൂരിലാണ് വോളീബോള്‍ മത്സരങ്ങള്‍ നടക്കുക. ഡിസംബര്‍ 3 ചൊവ്വാഴ്ച വൈകിട്ട് 3മണിക്ക് മഞ്ഞക്കുളത്തെ ടെറഫില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കും. 4ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മേപ്പയൂര്‍ യൂനിറ്റിയില്‍ ഷട്ടില്‍ ബാറ്റ്മിന്റണ്‍

മേപ്പയ്യൂരിലെ വാഹനാപകടം; മരിച്ചത് കൊയിലാണ്ടി സ്വദേശി

കൊയിലാണ്ടി: മേപ്പയൂര്‍ കൂനം വെള്ളിക്കാവില്‍ മിനി ലോറി സ്‌കൂട്ടറുമായി കൂട്ടിയിടിചുണ്ടായ അപകടത്തില്‍ മരിച്ചത് കൊയിലാണ്ടി സ്വദേശി. കൊയിലാണ്ടി ബപ്പന്‍കാട് ഹിറാ ഹൗസില്‍ നൂറുല്‍ അമീന്‍ 49 ആണ് മരണപ്പെട്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകീട്ട് 6.30 യോടെയാണ് സംഭവം. കാഞ്ഞിരമുക്ക് അമ്പലത്തിന് സമീപത്ത് വെച്ചാണ് അപകടം. മേപ്പയ്യൂര്‍ ഭാഗത്ത് നിന്നും

മേപ്പയ്യൂരില്‍ സ്‌കൂട്ടര്‍ മിനിലോറിയുമായി കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

മേപ്പയ്യൂര്‍: മേപ്പയ്യൂർ കൂനം വെള്ളിക്കാവില്‍ സ്‌കൂട്ടര്‍ മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകീട്ട് 6.30 യോടെയാണ് സംഭവം. കാഞ്ഞിരമുക്ക് അമ്പലത്തിന് സമീപത്ത് വെച്ചാണ് അപകടം. മേപ്പയ്യൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന മിനി ലോറിയും പേരാമ്പ്ര ഭാഗത്ത് നിന്നും വരുന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ കൊയിലാണ്ടി സ്വദേശി മരിച്ചു. അപകടത്തില്‍

ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സിനെക്കുറിച്ച് അറിയാം, പഠിക്കാം; ബോധവൽക്കരണവുമായി മേപ്പയൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം

മേപ്പയൂർ: ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് വാരാചാരണത്തിന്റെ ഭാഗമായി മേപ്പയൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. മേപ്പയൂർ ടൗണില്‍ ഇന്ന് വൈകിട്ട് 5മണിയോടെ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ വിജയൻ മാസ്റ്റർ, ബിജു

നാടൊന്നിച്ചു; മേപ്പയ്യൂർ വിളയാട്ടൂരിലെ നെല്യാട്ടുമ്മൽ പ്രകാശൻ്റെ കുടുംബത്തിന് വീടൊരുങ്ങി

മേപ്പയ്യൂർ : സ്വന്തമായൊരു വീട് എന്നത് വലിയ സ്വപ്നമായിരുന്നു വിളയാട്ടൂരിലെ നെല്യാട്ടുമ്മൽ പ്രകാശൻ്റെ കുടുംബത്തിന്. ആ സ്വപ്നത്തിന് വേണ്ടി നാടൊന്നിച്ചു. ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകാശൻ്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി. വീടിന്റെ താക്കോൽ ദാനം നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ താക്കോൽ കൈമാറി. പതിനൊന്ന് ലക്ഷം രൂപാ ചെലവിലാണ് ഒരു നില വീട്

കീഴ്പ്പയ്യൂർ പുറക്കാമലയിലെ ക്വാറി പ്രവർത്തനം ; തടയാൻ ശ്രമിച്ച സമര സമിതി പ്രവർത്തകർക്ക് നേരെ ​ഗുണ്ടാ ആക്രമണം, ആർജെഡി നേതാവ് ഉൾപ്പടെ മൂന്ന് പേർക്ക് പരിക്ക്

മേപ്പയ്യൂർ: കീഴ്പ്പയ്യൂർ പുറക്കാമലയിലെ ക്വാറി പ്രവർത്തിക്കുന്നിടത്തേക്ക് റോഡ് നിർമ്മിക്കുന്നത് തടയാൻ ശ്രമിച്ച സമര സമിതി പ്രവർത്തകർക്ക് നേരെ ​ഗുണ്ടാ ആക്രമണമെന്ന് പരാതി. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ജനതാദൾ സംസ്ഥാന സെക്രട്ടറി കെ ലോഹ്യ, സിപിഎം കീഴ്‌പ്പയ്യൂർ ബ്രാഞ്ച് സെക്രട്ടറി എം എം പ്രജീഷ്, സമരസമിതി അം​ഗം കെ സിറാജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുറക്കാമല

‘കരുവോട് – കണ്ടഞ്ചിറ പാടശേഖരം കൃഷി യോഗ്യമാക്കണം’; ജനകീയ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് സി.പി.ഐ.എം മേപ്പയ്യൂർ നോർത്ത് ലോക്കൽ സമ്മേളനം

മേപ്പയ്യൂർ: കരുവോട് – കണ്ടഞ്ചിറ പാടശേഖരം കൃഷി യോഗ്യമാക്കണമെന്ന് സി.പി.ഐ.എം മേപ്പയ്യൂർ നോർത്ത് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. എടത്തിൽ മുക്കിൽ ഇബ്രാഹിം – കെ.കെ രാഘവൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എ.കെ ബാലൻ ഉദ്ഘാടനം ചെയ്തു. പി.പി രാധാകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എം.എല്‍.എ എൻ.കെ രാധ, മുതിർന്ന

മൂന്ന് ദിവസം, നാലായിരത്തോളം മത്സരാർത്ഥികള്‍; മേലടി ഉപജില്ലാ കായിക മേളയിൽ മേപ്പയ്യൂർ ഗവ.ഹയർ സെക്കന്ററി സ്‌ക്കൂള്‍ ചാമ്പ്യന്മാർ

മേപ്പയ്യൂർ: മേലടി ഉപജില്ലാ കായിക മേളയിൽ 432 പോയിന്റുകള്‍ നേടി മേപ്പയ്യൂർ ഗവ.ഹയർ സെക്കന്ററി സ്‌ക്കൂള്‍ ഓവറോൾ ചാമ്പ്യൻമാരായി ആധിപത്യം നിലനിർത്തി. മൂന്നു ദിവസങ്ങളിലായി മേപ്പയ്യൂർ ഗവ.ഹയർ സെക്കന്ററി സ്‌ക്കൂളിൽ നടന്ന മേളയില്‍ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നാലായിരത്തോളം മത്സരാർത്ഥികളാണ് പങ്കെടുത്തത്. 224 പോയിന്റ്‌ നേടി പയ്യോളി ഗവ.ഹയർ സെക്കന്ററി സ്‌ക്കൂൾ രണ്ടാം സ്ഥാനവും,

error: Content is protected !!