Category: മേപ്പയ്യൂര്‍

Total 1177 Posts

ആദ്യാക്ഷരം നുകരാന്‍ കുരുന്നുകളെത്തി; പ്രവേശനോത്സവം ആഘോഷമാക്കി തുറയൂരിലെ ജി.ഡബ്ല്യൂ.എല്‍.പി സ്‌കൂള്‍

തുറയൂര്‍: കോവിഡിന് ശേഷം സ്‌കൂളിലേക്ക് തിരിച്ചെത്തിയ കുരുന്നുകളെ ആഘോഷപൂര്‍വ്വം വരവേറ്റ് അധ്യാപകര്‍. ആദ്യദിനം വിപുലമായ പിരപാടികളോടെയാണ് സ്‌കൂളുകളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചത്. തുറയൂര്‍ പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം ജി.ഡബ്ല്യൂ.എല്‍.പി സ്‌കൂളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സി. കെ. ഗിരീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ രാമദാസ് മാസ്റ്റര്‍ സ്വാഗതം

ഉത്പാദനമേഖലയ്ക്കും വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കി വാര്‍ഷിക പദ്ധതി; മേപ്പയൂരില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ പതിനാലാം പഞ്ചവത്സര പദ്ധതിയിലെ 2022-23 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ മണലില്‍ മോഹനന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ടി.കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍

തടത്തിൽ അമ്മത് ഹാജിയുടെ നിര്യാണത്തിൽ കീഴ്പയ്യൂരിൽ പൗരാവലി അനുശോചിച്ചു

മേപ്പയ്യൂർ: അന്തരിച്ച തടത്തിൽ അമ്മത് ഹാജിയുടെ നിര്യാണത്തിൽ കീഴ്പയ്യൂരിൽ പൗരാവലി അനുശോചിച്ചു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപീകരണ കാലഘട്ടത്തിൽ അതിൻ്റെ പ്രചാരണ പ്രവർത്തനങ്ങളിൽ കീഴ്പയ്യൂർ പ്രദേശങ്ങളിൽ സജീവ ഇടപെടൽ നടത്തുകയും ആ കാലഘട്ടത്തിൽ മേപ്പയ്യൂർ പഞ്ചായത്തിലുടനീളം ചന്ദ്രികയുടെ പ്രചാരകനായും പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു അമ്മത് ഹാജി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് എം.കെ.അബ്ദുറഹിമാൻ മാസ്റ്റർ യോഗം

മേപ്പയ്യൂര്‍ പഞ്ചായത്ത് പതിനേഴാം വാര്‍ഡിലെ കാരേക്കണ്ടി അങ്കണവാടിയില്‍ പ്രവേശനോത്സവം

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് പതിനേഴാം വാര്‍ഡിലെ കാരേക്കണ്ടി അങ്കണവാടിയില്‍ പ്രവേശനോത്സവം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.പ്രസന്ന ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ അധ്യക്ഷനായി. സാഹിത്യകാരന്‍ ദിനേശന്‍ പാഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. നാഗത്ത് സുധാകരന്‍, മോഹന്‍ദാസ് അയ്യറോത്ത്, റസിയ ടീച്ചര്‍, നെരോത്തറമല്‍ ഷാജി, കെ.ഒ.സജിത, വിനോദന്‍ കാരക്കണ്ടി, ഇ.എം.ലിജു, കെ.വി.ഷൈന എന്നിവര്‍ പ്രസംഗിച്ചു.

മേപ്പയ്യൂര്‍-നെല്യാടി-കൊല്ലം റോഡ് നവീകരണം ഉടന്‍ ആരംഭിക്കണമെന്ന് എല്‍.ജെ.ഡി

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍-നെല്യാടി-കൊല്ലം റോഡ് നവീകരണം ഉടന്‍ ആരംഭിക്കണമെന്ന് എല്‍.ജെ.ഡി മേപ്പയ്യൂര്‍ മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. റോഡ് വീതി കൂട്ടി നവീകരിക്കുമെന്ന പ്രഖ്യാപനം നടത്തി അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പ്രാഥമിക പ്രവൃത്തികള്‍ പോലും ആരംഭിച്ചിട്ടില്ലെന്നും എല്‍.ജെ.ഡി കുറ്റപ്പെടുത്തി. എല്‍.ജെ.ഡി ജില്ലാ ജനറല്‍ സെക്രട്ടറി ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ കണ്‍വെഷന്‍ ഉദ്ഘാടനം ചെയ്തു. ടി.ഒ ബാലകൃഷ്ണന്‍ അധ്യക്ഷനായി. പി.ബാലന്‍ പുത്തന്‍പുരയില്‍,

മേപ്പയ്യൂര്‍ – നെല്യാടി – കൊല്ലം റോഡ് നവീകരണം ഉടന്‍ ആരംഭിക്കണമെന്ന് എല്‍.ജെ.ഡി മേപ്പയ്യൂര്‍ മേഖല കണ്‍വന്‍ഷന്‍

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ – നെല്യാടി – കൊല്ലം റോഡ് നവീകരണം ഉടന്‍ ആരംഭിക്കണമെന്ന് ലോക്താന്ത്രിക് ജനതാദള്‍ മേപ്പയ്യൂര്‍ മേഖല കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. റോഡ് വീതി കൂട്ടി നവീകരിക്കുമെന്ന പ്രഖ്യാപനം അഞ്ചു വര്‍ഷം പിന്നിട്ടിട്ടും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും ആരംഭിച്ചിട്ടില്ലെന്ന് എല്‍.ജെ.ഡി ആരോപിച്ചു. കണ്‍വന്‍ഷന്‍ എല്‍.ജെ.ഡി. ജില്ല ജന. സെക്രട്ടറി ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ടി.ഒ.

കടകളടച്ചിട്ട് ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു; മേപ്പയൂരില്‍ ശുചിത്വ ഹര്‍ത്താല്‍

മേപ്പയൂര്‍: പകര്‍ച്ചവ്യാധിരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മേപ്പയൂര്‍ ടൗണില്‍ ശുചിത്വ ഹര്‍ത്താല്‍ ആചരിച്ചു. ടൗണിലെ എല്ലാ കച്ചവടക്കാരും മൂന്ന് മണിക്കൂര്‍ നേരം കടകളടച്ച് അവരവരുടെ സ്ഥാപനങ്ങളും പരിസരവും ശുചീകരിച്ചു. ടൗണിലെ മോട്ടോര്‍ തൊഴിലാളികള്‍ ബസ് സ്റ്റാന്റ്, ടാക്‌സി സ്റ്റാന്റ് പരിസരം ശുചീകരിച്ചു. പഞ്ചായത്ത് അംഗങ്ങളും, ഹരി തകര്‍മ്മസേന അംഗങ്ങളും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത്

മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളിൽ അധ്യാപക ഒഴിവ്

മേപ്പയ്യൂർ: മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുകളിലേക്കും എഫ്‌.ടി.എം ഒഴിവുകളിലേക്കും മെയ് 30 തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുന്നു. ഹിന്ദി, ഗണിത ശാസ്ത്രം രാവിലെ 9.30, സോഷ്യൽ സയൻസ് 10.30, മലയാളം 11 .30, എഫ്.ടി.എം 1.30 എന്നിങ്ങനെയാണ് കൂടിക്കാഴ്ചയുടെ സമയം. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ

വിളയാട്ടൂരിലെ കിഴലാട്ട് കുഞ്ഞിക്കണ്ണൻ അന്തരിച്ചു

മേപ്പയ്യൂർ: വിളയാട്ടൂരിലെ കിഴലാട്ട് കുഞ്ഞിക്കണ്ണൻ അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു. ഭാര്യ: കാർത്ത്യായനി. മക്കൾ: ചന്ദ്രിക, ഇന്ദിര, സജീവൻ, മിനി. മരുമക്കൾ: കരുണൻ (മുചുകുന്ന്), നാരായണൻ (ചേനോളി), ബവിത (കല്ലോട്), ബാബു (നടുവത്തൂർ). സഹോദരങ്ങൾ: കല്യാണി, അമ്മാളു, പരേതനായ ചാത്തു.

കീഴ്പ്പയ്യൂരിലെ വണ്ണാനകണ്ടി മീത്തൽ ഭാസ്ക്കരൻ അന്തരിച്ചു

മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ വണ്ണാനകണ്ടി മിത്തൽ (അർച്ചന) ഭാസ്ക്കരൻ അന്തരിച്ചു. അൻപത്തിയാറ് വയസായിരുന്നു. ഭാര്യ: ഗീത (മിൽമ). മക്കൾ: അനഘ, അർജുൻ. മരുമകൻ: അഖിൽ (പള്ളിക്കര). സഹോദരങ്ങൾ: നാരായണി, മാണിക്യം, പരേതയായ ജാനകി, രാജൻ, സരസ.

error: Content is protected !!