Category: മേപ്പയ്യൂര്‍

Total 1175 Posts

കെട്ടിട നികുതി വര്‍ദ്ധനവിനും, കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ദ്ധനവിനുമെതിരെ പ്രതിഷേധം; മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ യു.ഡി.എഫ് ധര്‍ണ്ണ നടത്തും

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ യു.ഡി.എഫ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും. കെട്ടിട നികുതി വര്‍ദ്ധനവിനും, കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ദ്ധനവിനുമെതിരെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു മുന്‍പില്‍ യു.ഡി.എഫ് നേതൃത്വത്തില്‍ ധര്‍ണ്ണ സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 26 ന് 10 മണി മുതലാണ് ധര്‍ണ്ണ. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന ധര്‍ണ്ണ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്

മേപ്പയൂർ വിളയാട്ടൂരിലെ ചെറുകുന്നുമ്മൽ ജാനു അന്തരിച്ചു

മേപ്പയ്യൂർ: മേപ്പയൂർ വിളയാട്ടൂരിലെ ചെറുകുന്നുമ്മൽ ജാനു അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ ചോയി. മക്കൾ: അനീഷ്‌, ഷീന. മരുമക്കൾ: ദാസൻ (മുയിപ്പോത്ത്), സുകന്യ. സഹോദരങ്ങൾ: കരുണൻ (കൂത്താളി), രാധ, പ്രസന്ന (പൊന്നി), ശാന്ത, ഗീത.

ഷോക്കേറ്റ് തളര്‍ന്നുവീണ് കാക്ക, ഓടിയെത്തി പ്രഥമശുശ്രൂഷ നല്‍കി ജീവന്‍ രക്ഷിച്ച് മേപ്പയ്യൂരിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍; മനസിന് കുളിരേകുന്ന വീഡിയോ കാണാം

മേപ്പയ്യൂര്‍: ഷോക്കേറ്റ് തളര്‍ന്നു വീണ കാക്കയ്ക്ക് രക്ഷകരായി മേപ്പയ്യൂരിലെ ഓട്ടോ ഡ്രൈവര്‍മാര്‍. മേപ്പയ്യൂരിലെ ഓട്ടോ ഡ്രൈവറായ ജനകീയമുക്ക് കരിങ്ങാറ്റിമ്മല്‍ രജീഷിന്റെ നേതൃത്വത്തിലാണ് കാക്കയെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മേപ്പയ്യൂര്‍ ഓട്ടോസ്റ്റാന്റിന് സമീപമാണ് സംഭവം. വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് തളര്‍ന്നുവീണ കാക്കയെ ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തി രജീഷ് രക്ഷപ്പെടുത്തുകയായിരുന്നു. ഷോക്കേറ്റ കാക്ക ചലനമില്ലാതെ കിടക്കുന്നതുകണ്ടപ്പോള്‍

കുടിവെള്ളം ഞങ്ങളുടെ അവകാശം, നല്ലൊരു നാളേയ്ക്കായി നരക്കോട് പുലപ്രക്കുന്ന് മല സംരക്ഷിക്കുക; പ്രതിഷേധ ജ്വാലയെരുക്കി ജനകീയസമിതി

മേപ്പയ്യൂര്‍: നരക്കോട് പുലപ്രക്കുന്ന് മല സംരക്ഷിക്കാന്‍ പ്രതിഷേധ ജ്വാലയൊരുക്കി പ്രദേശവാസികള്‍. ജനകീയസമിതിയുടെ നേതൃത്വത്തില്‍ മഞ്ഞക്കുളം ടൗണില്‍ നിന്നും പുലപ്ര മല വരെയാണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. ദേശീയപാത നിര്‍മ്മാണ പ്രവൃത്തിക്കായി കരാറുകാരായ വഗാഡ് കമ്പനിയാണ് സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള ആറ് ഏക്കര്‍ ഭൂമിയില്‍ മലയിടിച്ച് മണ്ണെടുക്കുന്നത്. പുലപ്രമലയിലെ മണ്ണെടുപ്പ് സ്വതവേ ജലക്ഷാമമുള്ള പ്രദേശത്തെ കുടിവെള്ള സ്രോതസുകളെ

മേപ്പയ്യൂർ മീറോട് മലയിൽ അടിക്കാടിന് തീപിടിച്ചു; പേരാമ്പ്ര അഗ്നിശമനസേനയെത്തി തീയണച്ചു

മേപ്പയ്യൂർ: മേപ്പയ്യൂർ മീറോട് മലയിൽ അടിക്കാടിന് തീപിടിച്ചു. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം. 20 ഏക്കറോളം വരുന്ന റബ്ബർ തോട്ടത്തിലെ അടിക്കാടിനാണ് തീപിടിച്ചത്. അഞ്ച് ഏക്കറിലധികം ഭാഗത്തെ അടിക്കാട് കത്തി നശിച്ചു. നാശനഷ്ടമൊന്നുമുണ്ടായിട്ടില്ല. പേരാമ്പ്രയിൽ നിന്നും അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. ഭാസ്കരൻ അലക്കാർ എന്ന ആളിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തീപിടിച്ചത്. വാഹനം എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള

മാലിന്യം വലിച്ചെറിയില്ല, ശുചിത്വ സുന്ദര നാടിനായി കെെകോർക്കാം; മേപ്പയ്യൂരിൽ ബാലസഭ ശുചിത്വോത്സവം

മേപ്പയ്യൂർ: ഗ്രാമപഞ്ചായത്ത് കുടുംബശീ സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ ബാലസഭ ശുചിത്വോത്സവവും സി.ഡി.എസ്സ് തല പരിശീലനവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ​ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ശുചിത്വത്തിന്റെ പ്രധാന്യത്തെ കുറിച്ച് കുട്ടികൾക്ക് അറിവ് പകർന്നു നൽകി. ചടങ്ങിൽ സി.ഡി.എസ്സ് ചെയർപേഴ്സൺ ഇ.ശ്രീജയ അധ്യക്ഷത വഹിച്ചു. ബാലസഭ സംസ്ഥാന റിസോഴ്സ്‌ പേഴ്സൺ പി.കെ

നിഹയുടെ ഓർമ്മയിൽ നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മയുടെ ഓപ്പൺ സ്റ്റേജ്; ഉദ്ഘാടനം ചെയ്തത് കൊയിലാണ്ടി തഹസിൽദാർ

കീഴരിയൂർ: നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മയുടെ ഓപ്പൺ സ്റ്റേജ് ഉദ്ഘാടനം ചെയ്തു. നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മയുടെ സ്വന്തം കെട്ടിടത്തോട് ചേർന്ന് നിർമ്മിച്ച ഓപ്പൺ സ്റ്റേജാണ് നാടിന് സമർപ്പിച്ചത്. കൊയിലാണ്ടി തഹസിൽദാർ സി.പി.മണിയാണ് ഓപ്പൺ സ്റ്റേജ് ഉദ്ഘാടനം ചെയ്തത്. അകാലത്തിൽ പൊലിഞ്ഞു പോയ നിഹ.എസ്.ശ്രീജിത്തിന്റെ ഓർമ്മയ്ക്കായി കുടുംബാംഗങ്ങൾ ആണ് ഓപ്പൺ സ്റ്റേജ് നിർമ്മിച്ചു നൽകിയത്. ഉദ്ഘാടനവും ഫോട്ടോ അനാച്ഛാദനവും

തുറയൂർ പഞ്ചായത്തിൽ അക്രഡിറ്റഡ് എഞ്ചിനിയർ തസ്തികയിൽ നിയമനം, വിശദാംശങ്ങൾ

തുറയൂർ: ഗ്രാമ പഞ്ചായത്തിലെ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിൽ അക്രഡിറ്റഡ് എഞ്ചിനിയർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. സിവിൽ/അഗ്രികൾച്ചർ എഞ്ചിനിയറിംഗ് ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 20 ന് രാവിലെ 11 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും, പകർപ്പും സഹിതം പഞ്ചായത്ത് ഓഫിസിൽ നേരിട്ട് ഹാജരാകേണ്ടതാണെന്ന് സെക്രട്ടറി

മേപ്പയ്യൂർ വലിയ പറമ്പിൽ പക്രൻ അന്തരിച്ചു

മേപ്പയൂർ: മേപ്പയ്യൂർ വലിയ പറമ്പിൽ പക്രൻ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ് ഡ്രൈവർ, ഫൈസൽ (കച്ചവടം), ഇസ്മയിൽ (കച്ചവടം), ഷബിന. മരുമക്കൾ: നസീമ, തസ്നി, ജസ്ന, റൗഫ് . സഹോദരങ്ങൾ: ഇബ്രാഹിം, ആമിന, പരേതരായ മൊയ്തീൻ, അസ്സയിനാർ, ഫാത്തിമ.

നവീകരണം പൂര്‍ത്തീകരിച്ച് തച്ചര്‍കണ്ടിതാഴ-നരക്കോട് എല്‍.പി.സ്‌കൂള്‍ റോഡ്; യാത്രക്കാര്‍ക്കായി തുറന്നു

മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ 12ാം വാര്‍ഡായ നരക്കോട്, തച്ചര്‍കണ്ടിതാഴ- നരക്കോട് എല്‍.പി സ്‌കൂള്‍ റോഡ് ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വര്‍ഷിക പദ്ധതിയില്‍ 27 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച റോഡാണ് പൊതുജനങ്ങള്‍ക്കാായി തുറന്നുകൊടുത്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.കെ ലീല ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എന്‍.എം

error: Content is protected !!