Category: ചരമം

Total 1084 Posts

കോട്ടൂര്‍ മണിലായ് പെണ്ണുക്കുട്ടി അന്തരിച്ചു

കോട്ടൂര്‍: മണീലായ് പെണ്ണുക്കുട്ടി അന്തരിച്ചു. മക്കള്‍: ബാലന്‍ റിട്ട. കെ.എസ്.ആര്‍.ടി.സി.), കൃഷ്ണന്‍(മെമ്പര്‍ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്), ലീല കാട്ടാംവള്ളി, സരോജിനി, വിജയന്‍ കാഞ്ഞൂര്. സംസ്‌കാരം ഇന്ന് രാവിലെ10 മണിയ്ക്ക് നടന്നു.

ചലച്ചിത്ര, മാധ്യമ പ്രവര്‍ത്തകനായ കെ.കെ. മൊയ്തീന്‍ കോയയുടെ ഉമ്മ അച്ചിയത്ത് മറിയം അന്തരിച്ചു

കോട്ടൂര്‍: ചലച്ചിത്ര, മാധ്യമ പ്രവര്‍ത്തകനായ കെ.കെ. മൊയ്തീന്‍ കോയയുടെ ഉമ്മ അച്ചിയത്ത് മറിയം അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ചെങ്ങോട്ട് പി.കെ. ഉമ്മര്‍കുട്ടി. മക്കള്‍: കെ.കെ. സുബൈദ (ഓസ്ട്രിയ വിയറ്റ്ന്ന), കെ.കെ. സുഹറ (നൊച്ചാട്), സി. സഫിയ (ഒയാസിസ് കരാട്ടെ സെന്റര്‍ നടുവണ്ണൂര്‍), സി. മുഹമ്മദ് (ജി.എച്ച്.എസ്.എസ് കോക്കല്ലൂര്‍). മരുമക്കള്‍ റഹ്മത്ത് ബീഗം (പറമ്പത്ത്),

കാവുന്തറയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന പി.എം കേളപ്പൻ അന്തരിച്ചു

നടുവണ്ണൂർ: കാവുന്തറ മേഖലയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന പി.എം കേളപ്പൻ അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു. 1969 മുതൽ സിപിഎം പാർട്ടി മെമ്പറാണ്. കുഞ്ഞിപ്പെണ്ണ് ആണ് ഭാര്യ. മക്കൾ : ശോഭന, ഉഷ, രാഗിണി, ശിവദാസൻ മരുമക്കൾ : കുഞ്ഞിച്ചോയി (തറമലങ്ങാടി) അച്ചുതൻ (നരക്കോട്) പവിത്രൻ (നൻമണ്ട ) രഞ്ജിനി (കീഴരിയൂർ) സി പി ഐ

ജീവിക്കാന്‍ താല്‍പ്പര്യമില്ലെന്ന് സുഹൃത്തുക്കള്‍ക്ക് സന്ദേശം; കോഴിക്കോട് എന്‍.ഐ.ടിയില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എന്‍.ഐ.ടി) വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശി നിധിന്‍ ശര്‍മ്മ ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസായിരുന്നു. ബുധനാഴ്ച രാവിലെയാണ് സംഭവം. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴെ വീണ് മരിക്കുകയായിരുന്നു. ആത്മഹത്യ ചെയ്തതാണ് എന്നാണ് പ്രാഥമിക നിഗമനം. ജീവിക്കാന്‍ താല്‍പ്പര്യമില്ലെന്ന് നിധിന്‍ സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചിരുന്നുവെന്ന്

പൈതോത്ത് കേളന്‍ മുക്കിലെ കിഴക്കെ പുത്തൂച്ചാലില്‍ ഓമന അന്തരിച്ചു

പേരാമ്പ്ര: പൈതോത്ത് കേളന്‍ മുക്കിലെ കിഴക്കെ പുത്തൂച്ചാലില്‍ ഓമന അന്തരിച്ചു. എഴുപത്തി ഒന്‍പത് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കെ.പി. നാരായണന്‍ (തിക്കോടി). മകന്‍: കെ.പി. രമേശ്. സഹോദരങ്ങള്‍: ജാനു (മഞ്ഞപ്പാലം), പരേതരായ നാരായണി, ദാമോദരന്‍, പ്രഭാകരന്‍.  

വേളം പൂളക്കൂൽ അങ്ങാടിയിൽ ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്ന പുളിയോട്ട് താഴെ കുനി അശോകൻ അന്തരിച്ചു

വേളം: പൂളക്കൂൽ പുളിയോട്ട് താഴെ കുനി അശോകൻ അന്തരിച്ചു. അൻപത്തിരണ്ട് വയസ്സായിരുന്നു. പൂളക്കൂൽ അങ്ങാടിയിൽ ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്നു. പരേതരായ കുങ്കറുടെയും മാതുവിന്റെയും മകനാണ്. ഭാര്യ: ബിന്ദു. മകൾ: അഭിന്യ. സഹോദരങ്ങൾ: ചന്ദ്രി, സുജാത, രവീന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച.

പൂക്കാട് പെട്രോള്‍ പമ്പില്‍ നിന്നിറങ്ങവെ ടാങ്കര്‍ ലോറി സ്‌കൂട്ടറിലിടിച്ചു; തുവ്വക്കോട് സ്വദേശിയായ യുവാവ് തല്‍ക്ഷണം മരിച്ചു

കൊയിലാണ്ടി: ദേശീയ പാതയില്‍ പൂക്കാട് പെട്രോള്‍ പമ്പിന് സമീപം സിമന്റ് ടാങ്കര്‍ ലോറി സ്‌കൂട്ടറിലിടിച്ച് അപകടം. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ തല്‍ക്ഷണം മരണപ്പെട്ടു. ചേമഞ്ചേരി തുവ്വക്കോട് വടക്കെ മലയില്‍ മഹേഷ് ആണ് മരിച്ചത്. മുപ്പത്തിമൂന്ന് വയസായിരുന്നു. ഞായറാഴ്ച വൈകീട്ട് മൂന്നു മണിയോടെയായിരു സംഭവം. പൂക്കാട് പെട്രോള്‍ പമ്പില്‍ നിന്നും പുറത്തെക്കിറങ്ങവേ എതിര്‍ദിശയില്‍ നിന്നും വന്ന സിമന്റ്

എരവട്ടൂര്‍ പടിഞ്ഞാറെ വേവുക്കണ്ടി നാരായണി അമ്മ അന്തരിച്ചു

എരവട്ടൂര്‍: പടിഞ്ഞാറെ വേവുക്കണ്ടി നാരായണി അമ്മ അന്തരിച്ചു. എണ്‍പത്തി മൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ നായര്‍. മക്കള്‍: ശാന്ത (റിട്ട. അധ്യാപിക), ശശിധരന്‍ (റിട്ട. അധ്യാപകന്‍), ഉഷ. മരുമക്കള്‍: ശശി വെങ്കല്ലില്‍ (റിട്ട. അധ്യാപകന്‍), റീന സി.പി. (പ്രധാനാധ്യാപിക, നാരായണ വിലാസം എയുപി സ്‌കൂള്‍, എരവട്ടൂര്‍), വത്സ പ്രസാദ്, മുക്കം (റിട്ട. അധ്യാപകന്‍). സംസ്‌കാരം

കിഴക്കന്‍ പേരാമ്പ്ര പാറച്ചോട്ടില്‍ പദ്മിനി മാരസ്യാര്‍ അന്തരിച്ചു

പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര പാറച്ചോട്ടില്‍ പദ്മിനി മാരസ്യാര്‍ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു. സംസ്‌ക്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് തറവാട്ടു വളപ്പില്‍ (പാറച്ചോട്ടില്‍).ഭര്‍ത്താവ്: പരേതനായ കെ.പി. കുഞ്ഞിരാമ മാരാര്‍.   മക്കള്‍: പരേതരായ ടി.എം. രാജശേഖരന്‍ (സീനിയര്‍ അഡ്വക്കേറ്റ്), ടി.എം. രവീന്ദ്രന്‍ (ബിഇഎല്‍ ബാഗ്ലൂര്‍).

ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയിലെത്തി, കഴിഞ്ഞ ദിവസം മുതല്‍ കാണാതായി; കോഴിക്കോട് മെഡിക്കല്‍ കോളേജിനു സമീപം യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം യുവാവ് തൂങ്ങി മരിച്ച നിലയില്‍. മെഡിക്കല്‍ കോളജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് കാണാതായ ആദിവാസി യുവാവ് വയനാട് മേപ്പാടി പാറ വയല്‍ സ്വദേശി വിശ്വനാഥനാണ് മരിച്ചത്. നാല്‍പ്പത്താറ് വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ

error: Content is protected !!