Category: ചരമം

Total 1083 Posts

യുവാവിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടല്‍ മാറാതെ നാട്; വേളം പള്ളിയത്ത് സ്വദേശി ലിഥുനിന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

വേളം: വേളം പള്ളിയത്ത് സ്വദേശി ലിഥുനിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ നിന്നും പിന്മാറാനാവാതെ നാട്. ഇന്ന് രാവിലെയോടെയാണ് പള്ളിയത്ത് മീത്തലെ കൂമുള്ളകണ്ടി ലിഥുന്‍(25) മരിച്ചത്. ഉച്ചയോടെ പുറത്ത്‌പോയി തിരിച്ചെത്തിയ അമ്മ ഏറെ സമയം വിളിച്ചിട്ടും ലിഥുന്‍ വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് അയല്‍ വാസികളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍ വാസികളെത്തി വാതില്‍ തള്ളിത്തുറന്ന് അകത്ത് പ്രവേശിക്കുകയും ലിഥുനെ

അരിക്കുളം കാരയാട് പരശ്ശേരി മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

അരിക്കുളം: കാരയാട് പരശ്ശേരി മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. എണ്‍പത്തഞ്ച് വയസ്സായിരുന്നു. ഭാര്യ: പരേതയായ നാരായണി. മക്കള്‍: ബാബു, ഗോപി, ഗീത, വിനോദന്‍, സജന്‍, രതീഷ്. മരുമക്കള്‍: സുജാത കാരയാട്, ശ്രീജ കാവുന്തറ, പരേതനായ രാമന്‍കുട്ടി കാവുംവട്ടം, സുനിത ചാവട്ട്, പ്രവിത ഇരിങ്ങത്ത്. സഹോദരങ്ങള്‍: കേളപ്പന്‍, ചിരുത പരേതരായ കല്യാണി, പാച്ചി.

വേളം പള്ളിയത്ത് യുവാവ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വേളം: വേളം പള്ളിയത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിയത്ത് മീത്തലെ കൂമുള്ളകണ്ടി ലിഥുന്‍ ആണ് മരിച്ചത്. ഇരുപത്തഞ്ച് വയസ്സായിരുന്നു. ഇന്ന് രാവിലെയോടെ ലിഥുനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പള്ളിയത്ത് സൂപ്പര്‍ മാര്‍ക്കറ്റില്‍ എകൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു. അച്ഛന്‍: സത്യന്‍, അമ്മ: ലീല, സഹോദരി: ലിന്‍സി. മൃതദേഹം വടകര താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം

മൂന്നര മാസം മുൻപ് ദുബായിൽ നിന്ന് കാണാതായി, കൊയിലാണ്ടി സ്വദേശിയായ അമൽ സതീഷ് മരിച്ച നിലയിൽ

ദുബായ്: മൂന്നര മാസം മുൻപ് ദുബായിൽ നിന്നു കാണാതായ നന്തി സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നന്തി പുത്തലത്ത് വീട്ടില്‍ അമല്‍ സതീഷനെ (29) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ 20 മുതലാണ് അമല്‍ സതീഷനെ ദുബായില്‍ നിന്ന് കാണാതായത്. മുറിയില്‍നിന്ന് വൈകിട്ട് പുറത്തു പോയ അമല്‍ പിന്നീട് തിരികെ എത്തിയിരുന്നില്ല.

നടുവണ്ണൂര്‍ പിലാത്തോട്ടത്തില്‍ ഖാദര്‍ അന്തരിച്ചു

നടുവണ്ണൂര്‍: പിലാത്തോട്ടത്തില്‍ ഖാദര്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ എ.എന്‍ മൊയ്തി. അമ്മ: പരേതയായ പിലാത്തോട്ടത്തില്‍ മറിയോമ. ഭാര്യ: നസീമ. മക്കള്‍: ഷെറിന്‍ ബാനു, ഫെബിന്‍ ബാനു, മുഹമ്മദ് സിനാന്‍. മരുമക്കള്‍: നസ്‌ലി (പൂനത്ത്), മുഹമ്മദ് ജര്‍ഷി (മൂഴിക്കല്‍), മുഹമ്മദ് ഷിനു (വെള്ളിമാടുകുന്ന്). സഹോദരങ്ങള്‍: പരേതനായ ഇബ്രാഹിം കുട്ടി, കുഞ്ഞായിന്‍ കുട്ടി, അമ്മദ്, അബദുറഹിമാന്‍,

കൂരാച്ചുണ്ടിലുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ കിനാലൂര്‍ സ്വദേശിയായ യുവാവ് മരിച്ചു

ബാലുശ്ശേരി: കൂരാച്ചുണ്ട് പൂവ്വത്തുംചോലയിൽ കഴിഞ്ഞ ദിവസമുണ്ടായ ബൈക്കപകടത്തിൽ കിനാലൂർ സ്വദേശിയായ യുവാവ് മരിച്ചു. കിനാലൂർ കാപ്പിയിൽ പ്രമോദ് കുമാർ ആണ് മരിച്ചത്. നാൽപ്പത്തിയേഴ് വയസായിരുന്നു. കക്കയം കെ.എസ്.ഇ.ബി. കോളനിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് വിമുക്തഭടൻ കൂടിയായ പ്രമോദ്. വ്യാഴാഴ്ച രാത്രി സഹപ്രവർത്തകന്റെ ഗൃഹപ്രവേശനച്ചടങ്ങിന് ശേഷം താമസസ്ഥലത്തേക്ക് മടങ്ങുമ്പോളാണ് അപകടം സംഭവിച്ചത്. രാത്രി 11 മണിയോടെയാണ്

കൊയിലാണ്ടി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിൽ അന്തരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കൊയിലാണ്ടി സ്വദേശി സൗദി അറേബ്യയിലെ റിയാദിൽ അന്തരിച്ചു. കുറുവങ്ങാട് കക്രാട്ട്കുന്ന് കുന്നുമ്മല്‍ സുരേഷ് ബാബു ആണ് മരിച്ചത്. അൻപത്തിയാറ് വയസായിരുന്നു. ഫെബ്രുവരി 11-നാണ് ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ താമസ സ്ഥലത്തുവെച്ച് സുരേഷ് മരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാളെ രാവിലെ ഏഴ് മണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കും. കുഞ്ഞിക്കണ്ണന്‍റെയും കല്യാണിയുടെയും മകനാണ്.

കാറില്‍ തട്ടി റോഡിലേക്ക് തെറിച്ചുവീണു, പിന്നാലെ കെ.എസ്.ആര്‍.ടി.സി ശരീരത്തിലൂടെ കയറി ഇറങ്ങി; കൈതക്കലിലെ വാഹനാപകടത്തില്‍ മരിച്ച ഫനീഫയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ നാട്ടുകാരും ബന്ധുക്കളും

പേരാമ്പ്ര: ഫനീഫയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ നാട്ടുകാരും ബന്ധുക്കളും. കൈതക്കലില്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് സ്‌കൂട്ടര്‍ യാത്രികനായ കൈതക്കല്‍ പുറ്റാട് കോളനിയിലെ ഹനീഫയാണ് മരിച്ചത്. അന്‍പത്തിയാറ് വയസ്സായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കൈതക്കല്‍ പുതിയ ബൈപ്പാസിന് സമീപം വച്ച് മുന്നിലുണ്ടായിരുന്ന കാര്‍ ബ്രേക്ക് ചവിട്ടിയതിനെത്തുടര്‍ന്ന് സ്‌കൂട്ടര്‍ കാറില്‍ തട്ടി റോഡിലേക്ക് തെറിച്ചു വീണ ഹനീഫ കെ.എസ്.ആര്‍.ടി.സി ബസിനടിയില്‍െപ്പടുകയായിരുന്നു.

കെട്ടിട നിര്‍മ്മാണ ജോലിക്കിടെ കാല്‍ വഴുതി വീണു; സൗദി അറേബ്യയില്‍ കോഴിക്കോട് സ്വദേശിയായ പ്രവാസി മരിച്ചു

കോഴിക്കോട്: സൗദി അറേബ്യയില്‍ കെട്ടിടം പണിക്കിടെ കാലുവഴുതി വീണ് മലയാളി മരിച്ചു. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി പാലക്കല്‍ പറമ്പ് ഇബ്രാഹിം ആണ് മരിച്ചത്. നാല്‍പ്പത്താറ് വയസ്സായിരുന്നു. മദീന തരീഖ് സുല്‍ത്താനയിലാണ് കെട്ടിടം പണിക്കിടെയാണ് കാല് വഴുതി താഴെ വീണത്. ദീര്‍ഘകാലമായി മദീനയില്‍ പ്രവാസിയായ ഇദ്ദേഹം രണ്ട് മാസം മുമ്പാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞു തിരിച്ചു

കോട്ടൂര്‍ മണിലായ് പെണ്ണുക്കുട്ടി അന്തരിച്ചു

കോട്ടൂര്‍: മണീലായ് പെണ്ണുക്കുട്ടി അന്തരിച്ചു. മക്കള്‍: ബാലന്‍ റിട്ട. കെ.എസ്.ആര്‍.ടി.സി.), കൃഷ്ണന്‍(മെമ്പര്‍ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്), ലീല കാട്ടാംവള്ളി, സരോജിനി, വിജയന്‍ കാഞ്ഞൂര്. സംസ്‌കാരം ഇന്ന് രാവിലെ10 മണിയ്ക്ക് നടന്നു.

error: Content is protected !!