Category: ആരോഗ്യം
രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് കുടിച്ചാൽ മതി, ഏതു തടിച്ച ശരീരവും മെലിയും; വെണ്ടയ്ക്ക കൊണ്ട് തയ്യാറാക്കാം കിടിലൻ പാനിയം
ശരീര ഭാരം കുറയ്ക്കാൻ കഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. വെണ്ടയ്ക്ക കൊണ്ട് ശരീര ഭാരം കുറയ്ക്കാം. നന്നായി കഴുകിയെടുത്ത മൂന്ന് വെണ്ടയ്ക്ക നടുവെ പിളർന്ന ശേഷം ഒരു ഗ്ലാസ് വെള്ളത്തിലിട്ട് ഒരു രാത്രി വയ്ക്കുക. വെണ്ടയ്ക്ക കുതിർന്ന ശേഷം പിഴിഞ്ഞ് അരിച്ച് ഉപയോഗിക്കാം. രാവിലെ വെറും വയറ്റിൽ വേണം ഇത് കുടിക്കാൻ. ഈ പാനീയം ശരീരഭാരം കുറയ്ക്കാനും
മഴക്കാലമായതോടെ ദിവസവും കുളത്തിലാണോ കുളി ? എങ്കില്‍ ശ്രദ്ധിക്കണം, അമീബിക് മസ്തിഷ്കജ്വരത്തെ നിസാരനായി കാണരുത്! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
അപൂര്‍വ്വമായ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കണ്ണൂരില്‍ പതിമൂന്നുകാരി മരിച്ചതോടെ കുളങ്ങളിലും പൂളിലും കുളിക്കാന്‍ ആളുകള്‍ക്ക് ചെറിയ രീതിയില്‍ ഭയം വന്നുതുടങ്ങിയിട്ടുണ്ട്. മഴക്കാലമായതിനാല്‍ പലരും ദിവസവും നാട്ടിലെ കുളങ്ങളില്‍ പോയി കുളിക്കുന്നത് പതിവായിരുന്നു. എന്നാല്‍ ചിലരാകാട്ടെ അസുഖത്തിന്റെ ഗൗരവം മനസിക്കാതെ ഇതൊന്നും ഞങ്ങളെ ബാധിക്കില്ല എന്ന മട്ടിലാണ് ഇപ്പോഴും. സത്യം പറഞ്ഞാല്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തെ നിസാരക്കാരനായി
ഡയറ്റിനിടയിലെ മുടികൊഴിച്ചില്‍ ഒരു പ്രശ്‌നമാവുന്നുണ്ടോ? നിയന്ത്രിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം; വിശദമായറിയാം
ശരീരഭാരം കുറയ്ക്കാനായി ഡയറ്റിലേക്ക് മാറുമ്പോള്‍ അതിന്റെ ഭാഗമായി വരാവുന്ന മറ്റ് പ്രശ്‌നങ്ങളെയും അതോടൊപ്പം നിയന്ത്രിക്കേണ്ടതുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് മുടി കൊഴിച്ചില്‍ നിയന്ത്രിക്കല്‍. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഉറപ്പായും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമായിരിക്കും മുടികൊഴിച്ചില്‍. ഇതിന് കാരണം മറ്റൊന്നുമല്ല, ശരീരഭാരം കുറയ്ക്കാനായി ഭക്ഷണത്തില്‍ വരുത്തുന്ന മാറ്റം തന്നെയാണ്. ഭക്ഷണം നിയന്ത്രിക്കുമ്പോള്‍ ശരീരത്തിന് അത്യാവശ്യം വേണ്ട ചില കാര്യങ്ങള്‍
കര്‍ക്കിടകം വന്നെത്തുന്നു; അറിഞ്ഞിരിക്കാം കര്‍ക്കിടകത്തിലെ ചില ഭക്ഷണക്രമങ്ങളും ആരോഗ്യ പരിപാലനവും
കര്‍ക്കിടകമാസം പഴമക്കാര്‍ ആരോഗ്യ പരിപാലനത്തിനായ് മാറ്റിവച്ച മാസമായിരുന്നു. കര്‍ക്കിടകത്തെ പഞ്ഞമാസം എന്നായിരുന്നു അവർ വിശേഷിപ്പിച്ചിരുന്നത്. വറുതിയുടെ മാസമായിരുന്നു പണ്ടിത്. പത്തായം ഒഴിയുന്ന, പാടത്ത് പണിയാനാകാത്ത കാലം. അസുഖങ്ങള്‍ കൊണ്ടു വരുന്ന മാസമായതു കൊണ്ടും പാടത്തും പറമ്പിലുമുള്ള അധ്വാനം മഴ തടസപ്പെടുത്തുന്നതു കൊണ്ടും ആ മാസം ആരോഗ്യ ചിട്ടകള്‍ക്ക് മാറ്റി വച്ചിരുന്നു പഴയ തലമുറ. ശരീരത്തിന് പ്രതിരോധശേഷി
ബി.പി ശ്രദ്ധിച്ചില്ലെങ്കില്‍ വൃക്കയും ഹൃദയവുമെല്ലാം പണിമുടക്കാം; ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദയാഘാതത്തിനും സ്ട്രോക്കിനും കാരണമാകുന്നതെങ്ങനെയെന്നറിയാം
ജീവിതശൈലി രോഗങ്ങളില്‍ പൊതുവില്‍ കണ്ടുവരുന്ന ഒന്നാണ് രക്തസമ്മര്‍ദ്ദം. രക്തസമ്മര്‍ദ്ദം മറ്റുപല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിവെക്കാറുണ്ട്. അതില്‍ പ്രധാനമാണ് രക്തസമ്മര്‍ദ്ദം ഹൃദയത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ട്. ഹൃദയാഘാതത്തിനുവരെ രക്തസമ്മര്‍ദ്ദം കാരണമാകാറുണ്ട്. ബിപിയും ഹാര്‍ട്ട് അറ്റാക്കും ഹൃദയപേശികള്‍ക്ക് രക്തം നല്‍കുന്ന ധമനികളുടെ ഭിത്തികള്‍ക്ക് എതിരായി പതിവായി ശക്തമായ രക്തയോട്ടമുണ്ടാകുന്ന അവസ്ഥയാണ് ബിപിയിലുണ്ടാകുന്നത്. ക്രമേണ ഈ പ്രഷര്‍ ധമനികളെ ബാധിക്കുന്നു. ധമനികള്‍ ബാധിക്കപ്പെടുന്നതിന്
മഴയത്ത് നനഞ്ഞ മുടി കെട്ടിവക്കല്ലേ! മഴക്കാലത്തും സിംപിളായി മുടി സംരക്ഷിക്കാം, ഇതാ അഞ്ച് ടിപ്‌സുകള്‍
മഴക്കാലം തുടങ്ങിയതോടെ പലരും മുടി സംരക്ഷണം പാതി വഴിയില്‍ ഉപേക്ഷിച്ച മട്ടാണ്. മഴ ഒതുങ്ങിയിട്ട് മതി ഇനി മുടി സംരക്ഷണം എന്നാണോ തീരുമാനം. എങ്കില്‍ അത്തരം തീരുമാനങ്ങള്‍ മാറ്റിക്കോളൂ. എല്ലാ സീസണിലെയും പോലെ മഴക്കാലത്തും മുടി സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. മുടി കൊഴിച്ചിലുള്ളവരും ആരോഗ്യകരമായ മുടിയുള്ളവരും മണ്‍സൂണ്‍കാലത്ത് മുടിയില്‍ ശ്രദ്ധിക്കണം. ആരോഗ്യകരമായ ഇടതൂര്‍ന്ന മുടിക്ക് മഴക്കാലത്ത്
അമിതവണ്ണവും കുടവയറുമാണോ നിങ്ങളുടെ പ്രശ്‌നം? എങ്കില്‍ രാവിലെ ഈ കാര്യങ്ങള്‍ ചെയ്തുനോക്കൂ
ഒരുപാട് പേരുടെ പ്രശ്‌നമാണ് അമിതവണ്ണവും കുടവയറും. മാറിയ ജീവിതശൈലി തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. വ്യായാമം ഇല്ലാത്തതും അമിത ഭക്ഷണവുമൊക്കെ കുടവയര്‍ വരാനുള്ള കാരണങ്ങളാണ്. അമിതമായുള്ള പഞ്ചസാരയുടെ ഉപയോഗവും അമിത വണ്ണത്തിന് കാരണമാകും. വ്യായാമത്തിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും ഈ പ്രശ്‌നത്തിന് ഒരുപരിധിവരെ പരിഹാരാം കാണാന്‍ കഴിയും. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും രാവിലെ ചെയ്യേണ്ട
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (06-06-2023)
ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161 കാഷ്വാലിറ്റി ഡ്യൂട്ടി ജനറൽ വിഭാഗം ഡോ.അനുഷ ഡോ.ബൈജു കണ്ണ് ഡോ.അസ്ലം കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഇല്ല ഗൈനക്കോളജി ഡോ.രാജു ബൽറാം ഡെന്റൽ ഡോ. രഞ്ജിത്ത് എൻ.ഡി.സി
ലോക പുകയില വിരുദ്ധ ദിനം; ഉപേക്ഷിക്കാം ഈ ദുശ്ശീലത്തെ, ശ്രദ്ധിച്ചില്ലെങ്കില്‍ പുകയില ഉപയോഗം നിങ്ങളെ മാത്രമല്ല നിങ്ങളുടെ വേണ്ടപ്പെട്ടവരെക്കൂടെ ബാധിച്ചേക്കാം
പുകയില അപകടകാരിയായ ഒന്നാണെന്ന് അറിയാത്തവര്‍ ചുരുക്കമാണ്, എങ്കിലും അനേകം പേര്‍ ഇതിനു അടിമപ്പെടുന്നതിനു പിന്നില്‍ പുകയിലയിലെ ലഹരി പദാര്‍ത്ഥമായ ”നിക്കോട്ടിന്റെ” ലഹരിദായക പ്രത്യേകതകള്‍ തന്നെയാണ്. പുകയില ഉപയോഗം ഉപേക്ഷിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഒരിക്കലും തുടങ്ങാതിരിക്കുക ആണെന്ന് പറയാറുണ്ട്. കാരണം തുടങ്ങിയാല്‍ ശീലം നിര്‍ത്തുന്നത് ശ്രമകരമാകും. നിക്കോട്ടിന്‍ എന്ന ഈ വില്ലന്‍ ഉപയോഗിച്ച് പത്തു സെക്കന്റ്
മുടികൊഴിച്ചില്‍ നിങ്ങളെ അലട്ടുകയാണോ? ഡയറ്റിലുള്‍പ്പെടുത്താം കറുവപ്പട്ട
മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവരും പങ്കുവയ്ക്കാറുള്ളൊരു പരാതിയാണ് മുടി കൊഴിച്ചില്‍. കാലാവസ്ഥാ മാറ്റങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, വെള്ളത്തിന്റെ പ്രശ്‌നം, സ്ട്രസ് തുടങ്ങി പല ഘടകങ്ങളും മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കാറുണ്ട്. ഈ പ്രശ്‌നങ്ങളിലേതെങ്കിലുമോ ആയിരിക്കും പലപ്പോഴും മുടികൊഴിച്ചിലിന് കാരണമാകുന്നത്. മറ്റ് ഏത് ആരോഗ്യകാര്യത്തിലുമെന്ന പോലെ തന്നെ മുടിയുടെ കാര്യത്തിലേക്ക് വരുമ്പോഴും നാം കഴിക്കുന്ന ഭക്ഷണം വളരെ പ്രധാനമാണ്.