Category: യാത്ര

Total 47 Posts

അവധിക്കാലം വന്നെത്തി, ഇനി യാത്രകള്‍ തുടങ്ങാം; നെല്ലിയാംമ്പതി, ഗവി, മൂന്നാര്‍ ഉള്‍പ്പെടെ കുറഞ്ഞ ചെലവില്‍ തകര്‍പ്പന്‍ വിനോദയാത്ര പാക്കേജുകളുമായി കോഴിക്കോടു നിന്നും ആനവണ്ടി ഒരുങ്ങിക്കഴിഞ്ഞു

കോഴിക്കോട്: അവധിക്കാലം ആഘോഷിക്കാന്‍ വിനോദയാത്രയുമായി കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ കോഴിക്കോട് ജില്ലയില്‍നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് വിനോദയാത്ര ഒരുക്കുന്നു. കുറഞ്ഞ ചെലവില്‍ കുറേയേറെ മനോഹരമായ യാത്രകളാണ് ഇതിലൂടെ ഒരുങ്ങുന്നത്. കാടിന്റെ മനോഹാരിതയും അതോടൊപ്പം നവ്യജീവികളെ നേരിട്ട് കണ്ടും ഒരു സഞ്ചാരം. കാനനഭംഗിയാസ്വദിച്ചുള്ള ഗവിയിലേക്കുള്ള യാത്ര കോഴിക്കോടു നിന്നും പുറപ്പെടുന്നത് ഏപ്രില്‍ അഞ്ചിനാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍

മൂകാംബികയിൽ ദർശനം നടത്തണമെന്ന ആ​ഗ്രഹം സഫലമായില്ലേ? കെ.എസ്‌.ആർ.ടി.സിയുണ്ട് കൂട്ടിന്, വിശദാംശങ്ങൾ അറിയാം

കോഴിക്കോട്: കെ.എസ്‌.ആർ.ടി.സി കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെൽ ആദ്യമായി മൂകാംബിക യാത്ര ഒരുക്കുന്നു. മാർച്ച്‌ 18 ന് രാത്രി കോഴിക്കോട് നിന്ന് പുറപ്പെട്ട് രാവിലെ മൂകാംബികയിൽ എത്തും. ദർശനത്തിനു ശേഷം ഉച്ചയ്ക്ക് മൂകാബികയിൽ നിന്നും ഉഡുപ്പിയിലേക്ക് യാത്ര തിരിക്കും. ഉഡുപ്പിയിൽ നിന്ന് ഏഴ് മണിക്ക് കോഴിക്കോടേക്ക് യാത്ര തിരിക്കും. ബുക്കിംഗിനും വിവരങ്ങൾക്കും രാവിലെ 9.30 മുതൽ

കുറ്റ്യാടിക്ക് ചുറ്റുമുണ്ട്, മനോഹരമായ കാഴ്ചകളൊരുക്കി സഞ്ചാരികളെയും കാത്തിരിക്കുന്ന നിരവധി സ്ഥലങ്ങള്‍; കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ പണച്ചിലവില്‍ പോയിവരാന്‍ സാധിക്കുന്ന കുറ്റ്യാടിയിലെ അഞ്ച് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഇതാ…

കുറ്റ്യാടി: നമുക്കടുത്ത് നമ്മള്‍ കാണാന്‍ മറക്കുന്ന ഒരുപാട് സ്ഥലങ്ങളുണ്ട്. കോഴിക്കോട് ജില്ലയിലെ തന്നെ മനോഹരമായ ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുകയാണ് കലക്ടര്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെ. കോഴിക്കോട് ജില്ലയിലൂടെയുള്ള സര്‍ക്കീറ്റുകളില്‍ ഇത്തവണ പരിചയപ്പെടുത്തുന്നത്. പേരാമ്പ്രയോടു തൊട്ടുകിടക്കുന്ന പ്രദേശങ്ങളെത്തന്നെയാണ്. യാത്രകള്‍ക്കായി ദൂരസ്ഥലങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ മറക്കാതിരിക്കാം നമുക്കടുത്തുള്ള പ്രകൃതിയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാന്‍ പറ്റിയ ഇത്തരം

ഡാന്‍സും ഡി.ജെയും പാട്ടുമൊക്കെയായി ആഘോഷിക്കാം; കോഴിക്കോട് നിന്നും സ്ത്രീകള്‍ക്ക് മാത്രമായി കെ.എസ്.ആര്‍.ടി.സിയുടെ ആഡംബര കപ്പല്‍ യാത്ര- വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: വനിതാ വാരാഘോഷത്തിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി കപ്പല്‍യാത്ര നടത്തും. കോഴിക്കോട് നിന്നും എട്ടിന് രാവിലെ ഏഴിന് കെ.എസ്.ആര്‍.ടി.സിയില്‍ എറണാകുളത്തേക്ക് തിരിക്കും. പകല്‍ 3.30ന് കൊച്ചി ഷിപ് യാര്‍ഡില്‍ നിന്നും സര്‍ക്കാരിന്റെ ആഡംബര ക്രൂയിസ് കപ്പലായ നഫര്‍ സിറ്റിയില്‍ ആറുമണിക്കൂറാണ് യാത്ര. രസകരമായ ഗെയിമുകള്‍, തത്സമയ

കാനന ഭം​ഗി ആസ്വദിക്കാം, ആതിരപ്പള്ളി, മൂന്നാർ, ​ഗവി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര പോകാം; കോഴിക്കോട് നിന്ന് സ്ത്രീകൾക്ക് മാത്രമായി ബഡ്ജറ്റ് ടൂറിസവുമായി കെ.എസ്.ആർ.ടി.സി

കോഴിക്കോട്: യാത്രകളെ സ്നേഹിക്കാത്തവരായി ആരാണുള്ളത്. ഒരു വാഹനത്തിൽ കേറി റ്റാ റ്റാ എന്ന് കൈ വീശിക്കാണിച്ചാൽ സ്വന്തം അമ്മയുടെ ഒക്കത്തിരിക്കുന്ന ഇത്തിരിക്കുഞ്ഞു പോലും ചാടി വാഹനത്തിൽ കേറും. എന്നാൽ യാത്ര പോവുക എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളും ഏറെ പ്രയാസമുള്ള കാര്യമായി പലരും പറയാറുണ്ട്. കുഞ്ഞുനാൾ മുതൽ കരുതലുള്ള കെെകളിൽ മാത്രം ഏൽപ്പിച്ച് ശീലിച്ചതിനാൽ പെൺകുട്ടികളെ തനിയെ

കാഴ്ചയുടെ പറുദീസ തീര്‍ക്കുന്നിടം അതാണ് ഒറ്റവാക്കില്‍ ഹിമവല്‍ ഗോപാലസ്വാമി ബേട്ട്; വയനാട്ടിലൂടെയുള്ള യാത്രാനുഭവം പങ്കുവെച്ച് ഫൈസല്‍ പൊയില്‍ക്കാവ്

വീണ്ടും ഒരു വയനാട് യാത്ര ഒത്തു വന്നു. ഇപ്രാവശ്യം അത് കര്‍ണ്ണാടക ബന്ദിപൂര്‍ടൈഗര്‍ റിസര്‍വ് ഫോറസ്റ്റിലെ ഹിമവല്‍ ഗോപാലസ്വാമി ബേട്ട് കാണാനാണ്. യാത്ര താമരശ്ശേരി ചുരം വഴിയാകുമ്പോള്‍ അതിന്റെ ത്രില്‍ ഒന്നു വേറെ തന്നെ. ഞങ്ങളുടെ കാര്‍ ഹെയര്‍ പിന്‍ വളവുകള്‍ ഒന്നൊന്നായി കയറി തുടങ്ങി. ഒരു മഴയുടെ വരവ് അറിയിച്ചു കൊണ്ട് പുറത്ത് നല്ല

കോടപുതച്ച മലനിരകൾ, സൂര്യൻ കൈക്കുമ്പിളിൽ അസ്തമിക്കുന്ന കാഴ്ച, പ്രകൃതിഭം​ഗി ആസ്വദിച്ചൊരു ട്രെക്കിംഗും; കണ്ണൂരിലെ പാലക്കയം തട്ടിലേക്ക് ഒരു യാത്ര പോയാലോ…

ജോലി തിരക്കുകളിൽ നിന്നെല്ലാം വിട്ടുമാറി കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം അല്പ സമയം ചിലവഴിക്കണമെന്ന് ആ​ഗ്രഹിക്കാത്തവരുണ്ടോ. എന്നാൽ എവിടേക്ക് പോകുമെന്നാണ് പലരും നേരിടുന്ന പ്രശ്നം. അവധി ലഭിക്കുന്ന കുറഞ്ഞ സമയത്തിനുള്ളിൽ എത്തിച്ചേരാൻ കഴിയുന്ന നിരവധി സ്ഥലങ്ങൾ വടകരയ്ക്ക് സമീപത്തായുണ്ട്. നഗരത്തിരക്കുകളിൽനിന്ന് ഒഴിഞ്ഞുമാറി ശാന്തവും പ്രകൃതി സൗന്ദര്യവും നിറഞ്ഞ പ്രദേശങ്ങളിലേക്ക് ഒരു യാത്ര പോയാലോ? പ്രകൃതിയുടെ വശ്യത ആവോളം ആസ്വദിക്കാൻ

പ്രകൃതിയുടെ മാസ്മരിക ഭംഗി ആസ്വദിച്ച് അല്പനേരം ചിലവിടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? വണ്‍ ഡേ ട്രിപ്പ് പോകാന്‍ പറ്റിയ കിടിലന്‍ സ്‌പോട്ട്, കോഴിക്കോടിന്റെ വാഗമണ്‍; സഞ്ചാരികളെ വരവേറ്റ് കായണ്ണയിലെ മുത്താച്ചിപ്പാറ

കായണ്ണ ബസാര്‍: ഇളം കാറ്റിന്റെ തലോടലും പ്രകൃതിയുടെ മാസ്മരിക ഭംഗിയും ആസ്വദിച്ച് അല്പനേരം ചിലവിടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് പറ്റിയ ഒരിടമാണ് മുത്താച്ചിപ്പാറ. നഗരത്തിന്റെ തിരക്കുകളില്ല, ബഹളങ്ങളില്ല, നിങ്ങളെ കാത്തിരിക്കുന്നതാവട്ടെ അപൂര്‍വ കാഴ്ചാനുഭവങ്ങളും സുന്ദരമായ നിമിഷങ്ങളും. പോരാമ്പ്രയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് വണ്‍ ഡേ ട്രിപ്പ് പോകാന്‍ പറ്റിയ ഒരു കിടിലന്‍ സ്‌പോട്ട്. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം

മൂന്നാര്‍, വാഗമണ്‍, നെല്ലിയാമ്പതി ഉള്‍പ്പെടെ സഞ്ചാരികളുടെ പ്രിയകേന്ദ്രങ്ങളിലേക്ക് കോഴിക്കോടു നിന്നുമുള്ള ഈ മാസത്തെ ഉല്ലാസയാത്രകള്‍ക്കായി ആനവണ്ടി ഒരുങ്ങിക്കഴിഞ്ഞു; ആദ്യയാത്ര 10ന്, വിശദമായറിയാം

കോഴിക്കോട്: ഫെബ്രുവരിയില്‍ കെ.എസ്.ആര്‍.ടി.സി. കോഴിക്കോട് ബജറ്റ് ടൂറിസം സെല്‍ നടത്തുന്ന ഉല്ലാസയാത്ര ട്രിപ്പുകള്‍ പ്രഖ്യാപിച്ചു. ആദ്യ യാത്ര ഫെബ്രുവരി 10-ന് രാവിലെ ആറിന് ആരംഭിക്കും. മൂന്നാറിലേക്കുള്ള ഈ യാത്രയ്ക്ക് ഒരാള്‍ക്ക് 1900 രൂപയാണ്. അന്ന് രാത്രി 10 മണിയ്ക്ക് വാഗമണ്‍-കുമരകം എന്നിവിടങ്ങളിലേക്കാണ് അടുത്ത യാത്ര. ഭക്ഷണം ഉള്‍പ്പെടെ 3850 രൂപയാണ് ഇതിന്റെ ടിക്കറ്റ് നിരക്ക്. 11-ന്

പേരാമ്പ്രയിൽ നിന്ന് ഒരു മണിക്കൂറിലെത്താം, കോഴിക്കോട് ജില്ലയുടെ കൊടൈക്കനാലിലേക്ക്; അപൂര്‍വ്വമായ അനുഭവമേകും കൊരണപ്പാറയെ കുറിച്ച് അറിയാം

സഹ്യന്റെ നെറുകയില്‍ പ്രകൃതിയൊരുക്കിയ ദൃശ്യവിസ്മയമാണെന്നു തന്നെ പറയാം കുറ്റ്യാടി മലയോരത്തെ കുറിച്ച്. മലനിരകളും ചെങ്കുത്തായ പാറക്കൂട്ടങ്ങളും താഴ്‍വരകളും വനങ്ങളും വന്യജീവികളും അരുവികളും ചിത്രശലഭങ്ങളുമെല്ലാം ഒരുക്കുന്ന അപൂര്‍വ വര്‍ണവിസ്മയം. സഞ്ചാരികളുടെ മനം മയക്കുന്നതാണ് ഈ കാനനക്കാഴ്ചകള്‍. കോടക്കാടുകള്‍ മൂടിക്കെട്ടി, ആകാശത്തെ തൊട്ടുരുമ്മി, സഹ്യനിരകള്‍ അതിരിട്ടുനില്‍ക്കുന്ന കിഴക്കന്‍ മലഞ്ചെരുവിലെ പ്രകൃതിയുടെ മുഗ്ധസൗന്ദര്യം സഞ്ചാരികള്‍ക്ക് അപൂര്‍വമായ കാടനുഭവം പകരുമെന്നുറപ്പാണ്. സാഹസികസഞ്ചാരികളെ

error: Content is protected !!