Category: കുറ്റ്യാടി

Total 217 Posts

പരിക്കേറ്റ രോഗിയെപ്പോലും പരിഗണിക്കാതെ ഹെൽത്ത് ഇൻസ്പെക്ടറുടെ ഓഫീസ് മുറിയില്‍ മദ്യസല്‍ക്കാരം; നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രതിഷേധം ആളിക്കത്തുന്നു

നാദാപുരം: നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ള ഫീൽഡ് സ്റ്റാഫിന് അനുവദിച്ച മുറിയില്‍ മദ്യസല്‍ക്കാരം. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ഓഫിസിനകത്ത് മദ്യ സൽക്കാരം നടന്നത്. വളയം കുറ്റിക്കാട് പള്ളിയിലുണ്ടായ സംഘർഷത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചവരും അവരെ കാണാന്‍ എത്തിയവരും ഈ മദ്യപാന സദസ്സ് കാണുകയും ഉടന്‍ തന്നെ അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് എച്ച്എംസി

അജ്ഞാത ജീവിയുടെ ആക്രമണം; പശുക്കടവിൽ കർഷകന്റെ ഫാമിലെ 1050 കോഴികളെ കടിച്ചു കൊന്നു

കുറ്റ്യാടി: പശുക്കടവിൽ അജ്ഞാത ജീവി ഫാമിലെ കോഴികളെ കടിച്ചുകൊന്നു. പശുക്കടവിൽ വരിക്കമൂട്ടിൽ മാത്യുവിന്റെ മുപ്പതുദിവസം പ്രായമായ 1050 കോഴികളെയാണ് അജ്ഞാതജീവികൾ കൊന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. അഞ്ഞൂറോളം കോഴികളെ കടിച്ചുകീറിയ നിലയിലായിരുന്നു. ഒന്നരക്കിലോ തൂക്കമുള്ള 3500 കോഴികളായിരുന്നു ഫാമിലുണ്ടായിരുന്നത്. ഇരുമ്പുവലകൾ ഇളക്കിമാറ്റിയാണ് അജ്ഞാതജീവികൾ ഫാമിനകത്ത് കടന്നത്. കുറ്റ്യാടി ഫോറസ്റ്റ്, മരുതോങ്കര പഞ്ചായത്ത്, മൃഗസംരക്ഷണവകുപ്പ് അധികൃതർ ഫാം

കുറ്റ്യാടി ജലസേചനപദ്ധതിയുടെ പുനരുദ്ധാരണപ്രവര്‍ത്തനം ഊര്‍ജ്ജിതമാകുന്നു; ജലക്ഷാമം പരിഹരിക്കാനായി ഉദ്യോഗസ്ഥ-ജനപ്രതിനിധി യോഗം വിളിച്ച് കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ.

വടകര: കുറ്റ്യാടി ജലസേചനപദ്ധതിയുടെ പുനരുദ്ധാരണത്തിനായി അനുവദിച്ച പദ്ധതി ഉടൻതന്നെ ടെൻഡർചെയ്യാൻ തീരുമാനമായി. മണ്ഡലത്തില്‍ രൂക്ഷമാകുന്ന ജലക്ഷാമം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ. വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. വേളം ഗ്രാമപഞ്ചായത്തിൽ ചേരാപുരം ഭാഗത്ത് നെൽകൃഷി കൊയ്ത്ത് നടക്കുന്നതിനാൽ വെള്ളം തുറന്നുവിടാൻ പറ്റാത്ത സാഹചര്യമുണ്ടെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ യോഗത്തില്‍ അറിയിച്ചു. പുറമേരി ഗ്രാമപഞ്ചായത്തിൽ വെള്ളമെത്താത്ത

സ്മാര്‍ട്ട് കുറ്റ്യാടി: പ്രപഞ്ച വിജ്ഞാനവുമായി ബന്ധപ്പെട്ട അറിവുകള്‍ പകരുന്നതിനായി ഇന്‍ട്രോ ടു ആസ്‌ട്രോ സജ്ജമായി

  കുറ്റ്യാടി: പ്രപഞ്ച വിജ്ഞാനവുമായി ബന്ധപ്പെട്ട അറിവുകള്‍ പകരുന്നതിനും ഇത്തരം വിഷയവുമായി ബന്ധപ്പെട്ട് അധ്യാപകരെ സജ്ജരാക്കാനും സ്മാര്‍ട്ട് കുറ്റ്യാടിയുടെ ഭാഗമായി ഇന്‍ട്രോ ടു ആസ്‌ട്രോ കോഴ്‌സിന് ആരംഭമായി. ഇന്‍ട്രോ ടു ആസ്‌ട്രോ എന്ന കോഴ്‌സിലേക്ക് അഡ്മിഷന്‍ ഓണ്‍ലൈന്‍ വഴി ലഭിച്ചവര്‍ക്ക്, കോഴ്‌സിന്റെ സിലബസ് പരിചയപ്പെടുത്തുന്നതിനും, ക്ലാസ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനും വേണ്ടി മന്ത്രത്തൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച്

കുറ്റ്യാടിത്തേങ്ങയ്ക്ക് ഭൗമസൂചികാപദവി; കാവിലുമ്പാറ പഞ്ചായത്തില്‍ സെമിനാര്‍, കുറ്റ്യാടി തേങ്ങ വിത്തുതേങ്ങയായി സംഭരിക്കുന്ന പഞ്ചായത്തുകളിലെ ജനപ്രതിനിധികളെയും കര്‍ഷകരെയും ഉള്‍പ്പെടുത്തി സൊസൈറ്റി രൂപവത്കരിക്കും

തൊട്ടില്‍പ്പാലം: കുറ്റ്യാടിത്തേങ്ങയ്ക്ക് ഭൗമസൂചികാപദവി ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി കാവിലുമ്പാറ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നൂതനപദ്ധതി സെമിനാര്‍ നടന്നു. പ്രവര്‍ത്തനങ്ങള്‍ക്കുമുന്നോടിയായി കുറ്റ്യാടി തേങ്ങ വിത്തുതേങ്ങയായി സംഭരിക്കുന്ന കാവിലുമ്പാറ, മരുതോങ്കര, കായക്കൊടി, ചക്കിട്ടപാറ, ഉള്ളിയേരി പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, കര്‍ഷകര്‍ എന്നിവരെ ഉള്‍പ്പെടുത്തി സൊസൈറ്റി രൂപവത്കരിക്കാന്‍ തീരുമാനമായി. കുറ്റ്യാടി തേങ്ങയ്ക്ക് ഭൗമസൂചികാപദവി ലഭിക്കുന്നതിന് കാവിലുമ്പാറ പഞ്ചായത്ത് 2022-23 വര്‍ഷത്തിലെ പ്രത്യേകപദ്ധതിക്ക് സര്‍ക്കാരില്‍നിന്ന് അനുമതി

ടെറസില്‍ വീണ തേങ്ങ താഴേക്ക് ഇടുന്നതിനിടയില്‍ കാല്‍വഴുതി വീണു; നരിപ്പറ്റയിലെ മുസ്ലിം യൂത്ത് ലീഗ് പ്രാദേശിക നേതാവ് മരിച്ചു

കക്കട്ടില്‍: നരിപ്പറ്റ മീത്തല്‍ വയലിലെ മുസ്ലിം യൂത്ത് ലീഗ് പ്രാദേശിക നേതാവ് വീടിന്റെ ടെറസില്‍ നിന്ന് കാല്‍വഴുതി വീണ് മരിച്ചു. യൂത്ത് ലീഗ് ശാഖ ഭാരവാഹിയും എസ്.കെ.എസ്.എസ്.എഫ് സജീവ പ്രവര്‍ത്തകനുമായ തെറ്റത്ത് അനസാണ് മരിച്ചത്. മുപ്പത്തിയൊന്‍പത് വയസ്സായിരുന്നു. ടെറസില്‍ വീണ തേങ്ങ താഴേക്ക് ഇടുന്നതിനിടയില്‍ കാല്‍വഴുതി വീഴുകയായിരുന്നു. പരേതനായ തെറ്റത്ത് അമ്മതിന്റെയും കുഞ്ഞാമിയുടെയും മകനാണ്. ഭാര്യ:

മണിയൂര്‍ ബ്രാഞ്ച്, ആയഞ്ചേരി കനാല്‍ ഭാഗങ്ങള്‍ നവീകരിക്കും; കുറ്റ്യാടി ഇറിഗേഷന്‍ പദ്ധതിയുടെ പുനരുദ്ധാരണത്തിനായി 10 കോടി രൂപ

കുറ്റ്യാടി: കുറ്റ്യാടി ഇറിഗേഷന്‍ പദ്ധതിയുടെ പുനരുദ്ധാരണത്തിനായി 10 കോടി രൂപയുടെ ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. എട്ട് നിയോജക മണ്ഡലങ്ങളിലായി തകരാറിലായി കിടക്കുന്ന കുറ്റ്യാടി ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മ്മാണങ്ങളുടെ അടിയന്തിര പുനരുദ്ധാരണത്തിനായാണ് അനുമതി ലഭിച്ചത്. 2021 വര്‍ഷം നിലവിലുണ്ടായ തകരാറുകള്‍ പ്രകാരം സമര്‍പ്പിച്ച പ്രപ്പോസലിനാണ് അംഗീകാരം ലഭിച്ചത്. കുറ്റ്യാടി നിയോജകമണ്ഡലത്തിലെ മംഗലാട് അക്യൂഡക്റ്റ്, പൊയില്‍പാറ ഭാഗത്തുള്ള

വീട്ടില്‍ കഞ്ചാവ് വില്‍പ്പന: കുറ്റ്യാടിയില്‍ യുവാവ് പോലീസ് പിടിയില്‍

കുറ്റ്യാടി: വീട്ടില്‍ കഞ്ചാവ് വില്‍പ്പന നടത്തിയയാള്‍ പിടിയില്‍. നരിക്കൂട്ടുംചാല്‍ പാറോള്ളതില്‍ വിപിനെയാണ് (26) പോലീസ് പിടികൂടിയത്. ഇയാളുടെ കൈയില്‍നിന്ന് വില്‍പ്പനയ്ക്കായി സൂക്ഷിച്ച 150 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. എസ്.ഐ. പി ഷമീര്‍, അഡീഷണല്‍ എസ്.ഐ. കെ മുനീര്‍, സിവില്‍ പോലീസ് ഉദ്യാഗസ്ഥരായ ഷിബിന്‍, രജനി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി; കുറ്റ്യാടി നിയോജകമണ്ഡലത്തിലെ മൂന്ന് പട്ടികജാതി കോളനികള്‍ക്ക് ഒരു കോടി രൂപ അനുവദിച്ചു

കുറ്റ്യാടി: നിയോജകമണ്ഡലത്തിലെ മൂന്ന് പട്ടികജാതി കോളനികള്‍ക്ക് ഒരു കോടി രൂപ വീതം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. വേളം ഗ്രാമപഞ്ചായത്തിലെ ചോയി മഠം പട്ടികജാതി കോളനിക്കും ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാളാഞ്ഞി കുളങ്ങരത്ത് പട്ടികജാതി കോളനിക്കും അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍വഹണം നടത്താനുള്ള അംഗീകാരം ലഭിച്ചു. കൂടാതെ വേളം ഗ്രാമപഞ്ചായത്തിലെ കൂളിക്കുന്ന് പട്ടിക ജാതി കോളനിയും

കുറ്റ്യാടി കണ്ണങ്കണ്ടി അമ്മദ് ഹാജിയുടെ മകൾ കടമണ്ണിൽ സൈനബ അന്തരിച്ചു

കുറ്റ്യാടി: കണ്ണങ്കണ്ടി അമ്മദ് ഹാജിയുടെ മകൾ കടമണ്ണിൽ സൈനബ അന്തരിച്ചു. ഭർത്താവ്: പരേതനായ വരപ്പുറത്ത് മൊയ്തു. മക്കൾ: വരപ്പുറത്ത് ഫിറോസ്, ഫൈസൽ, ഫസ്ജർ, ഫാസിർ. സഹോദരങ്ങൾ: കണ്ണങ്കണ്ടി മൊയ്തു, പരീദ്, ഇക്ബാൽ, കരുവോത്ത് സാറ, നെല്ലിയുള്ളതിൽ റാബിയ.

error: Content is protected !!