Category: യാത്ര

Total 42 Posts

കാഴ്ചയുടെ പറുദീസ തീര്‍ക്കുന്നിടം അതാണ് ഒറ്റവാക്കില്‍ ഹിമവല്‍ ഗോപാലസ്വാമി ബേട്ട്; വയനാട്ടിലൂടെയുള്ള യാത്രാനുഭവം പങ്കുവെച്ച് ഫൈസല്‍ പൊയില്‍ക്കാവ്

വീണ്ടും ഒരു വയനാട് യാത്ര ഒത്തു വന്നു. ഇപ്രാവശ്യം അത് കര്‍ണ്ണാടക ബന്ദിപൂര്‍ടൈഗര്‍ റിസര്‍വ് ഫോറസ്റ്റിലെ ഹിമവല്‍ ഗോപാലസ്വാമി ബേട്ട് കാണാനാണ്. യാത്ര താമരശ്ശേരി ചുരം വഴിയാകുമ്പോള്‍ അതിന്റെ ത്രില്‍ ഒന്നു വേറെ തന്നെ. ഞങ്ങളുടെ കാര്‍ ഹെയര്‍ പിന്‍ വളവുകള്‍ ഒന്നൊന്നായി കയറി തുടങ്ങി. ഒരു മഴയുടെ വരവ് അറിയിച്ചു കൊണ്ട് പുറത്ത് നല്ല

കോടപുതച്ച മലനിരകൾ, സൂര്യൻ കൈക്കുമ്പിളിൽ അസ്തമിക്കുന്ന കാഴ്ച, പ്രകൃതിഭം​ഗി ആസ്വദിച്ചൊരു ട്രെക്കിംഗും; കണ്ണൂരിലെ പാലക്കയം തട്ടിലേക്ക് ഒരു യാത്ര പോയാലോ…

ജോലി തിരക്കുകളിൽ നിന്നെല്ലാം വിട്ടുമാറി കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം അല്പ സമയം ചിലവഴിക്കണമെന്ന് ആ​ഗ്രഹിക്കാത്തവരുണ്ടോ. എന്നാൽ എവിടേക്ക് പോകുമെന്നാണ് പലരും നേരിടുന്ന പ്രശ്നം. അവധി ലഭിക്കുന്ന കുറഞ്ഞ സമയത്തിനുള്ളിൽ എത്തിച്ചേരാൻ കഴിയുന്ന നിരവധി സ്ഥലങ്ങൾ വടകരയ്ക്ക് സമീപത്തായുണ്ട്. നഗരത്തിരക്കുകളിൽനിന്ന് ഒഴിഞ്ഞുമാറി ശാന്തവും പ്രകൃതി സൗന്ദര്യവും നിറഞ്ഞ പ്രദേശങ്ങളിലേക്ക് ഒരു യാത്ര പോയാലോ? പ്രകൃതിയുടെ വശ്യത ആവോളം ആസ്വദിക്കാൻ

പ്രകൃതിയുടെ മാസ്മരിക ഭംഗി ആസ്വദിച്ച് അല്പനേരം ചിലവിടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? വണ്‍ ഡേ ട്രിപ്പ് പോകാന്‍ പറ്റിയ കിടിലന്‍ സ്‌പോട്ട്, കോഴിക്കോടിന്റെ വാഗമണ്‍; സഞ്ചാരികളെ വരവേറ്റ് കായണ്ണയിലെ മുത്താച്ചിപ്പാറ

കായണ്ണ ബസാര്‍: ഇളം കാറ്റിന്റെ തലോടലും പ്രകൃതിയുടെ മാസ്മരിക ഭംഗിയും ആസ്വദിച്ച് അല്പനേരം ചിലവിടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് പറ്റിയ ഒരിടമാണ് മുത്താച്ചിപ്പാറ. നഗരത്തിന്റെ തിരക്കുകളില്ല, ബഹളങ്ങളില്ല, നിങ്ങളെ കാത്തിരിക്കുന്നതാവട്ടെ അപൂര്‍വ കാഴ്ചാനുഭവങ്ങളും സുന്ദരമായ നിമിഷങ്ങളും. പോരാമ്പ്രയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് വണ്‍ ഡേ ട്രിപ്പ് പോകാന്‍ പറ്റിയ ഒരു കിടിലന്‍ സ്‌പോട്ട്. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം

മൂന്നാര്‍, വാഗമണ്‍, നെല്ലിയാമ്പതി ഉള്‍പ്പെടെ സഞ്ചാരികളുടെ പ്രിയകേന്ദ്രങ്ങളിലേക്ക് കോഴിക്കോടു നിന്നുമുള്ള ഈ മാസത്തെ ഉല്ലാസയാത്രകള്‍ക്കായി ആനവണ്ടി ഒരുങ്ങിക്കഴിഞ്ഞു; ആദ്യയാത്ര 10ന്, വിശദമായറിയാം

കോഴിക്കോട്: ഫെബ്രുവരിയില്‍ കെ.എസ്.ആര്‍.ടി.സി. കോഴിക്കോട് ബജറ്റ് ടൂറിസം സെല്‍ നടത്തുന്ന ഉല്ലാസയാത്ര ട്രിപ്പുകള്‍ പ്രഖ്യാപിച്ചു. ആദ്യ യാത്ര ഫെബ്രുവരി 10-ന് രാവിലെ ആറിന് ആരംഭിക്കും. മൂന്നാറിലേക്കുള്ള ഈ യാത്രയ്ക്ക് ഒരാള്‍ക്ക് 1900 രൂപയാണ്. അന്ന് രാത്രി 10 മണിയ്ക്ക് വാഗമണ്‍-കുമരകം എന്നിവിടങ്ങളിലേക്കാണ് അടുത്ത യാത്ര. ഭക്ഷണം ഉള്‍പ്പെടെ 3850 രൂപയാണ് ഇതിന്റെ ടിക്കറ്റ് നിരക്ക്. 11-ന്

പേരാമ്പ്രയിൽ നിന്ന് ഒരു മണിക്കൂറിലെത്താം, കോഴിക്കോട് ജില്ലയുടെ കൊടൈക്കനാലിലേക്ക്; അപൂര്‍വ്വമായ അനുഭവമേകും കൊരണപ്പാറയെ കുറിച്ച് അറിയാം

സഹ്യന്റെ നെറുകയില്‍ പ്രകൃതിയൊരുക്കിയ ദൃശ്യവിസ്മയമാണെന്നു തന്നെ പറയാം കുറ്റ്യാടി മലയോരത്തെ കുറിച്ച്. മലനിരകളും ചെങ്കുത്തായ പാറക്കൂട്ടങ്ങളും താഴ്‍വരകളും വനങ്ങളും വന്യജീവികളും അരുവികളും ചിത്രശലഭങ്ങളുമെല്ലാം ഒരുക്കുന്ന അപൂര്‍വ വര്‍ണവിസ്മയം. സഞ്ചാരികളുടെ മനം മയക്കുന്നതാണ് ഈ കാനനക്കാഴ്ചകള്‍. കോടക്കാടുകള്‍ മൂടിക്കെട്ടി, ആകാശത്തെ തൊട്ടുരുമ്മി, സഹ്യനിരകള്‍ അതിരിട്ടുനില്‍ക്കുന്ന കിഴക്കന്‍ മലഞ്ചെരുവിലെ പ്രകൃതിയുടെ മുഗ്ധസൗന്ദര്യം സഞ്ചാരികള്‍ക്ക് അപൂര്‍വമായ കാടനുഭവം പകരുമെന്നുറപ്പാണ്. സാഹസികസഞ്ചാരികളെ

കടലിന് സമാന്തരമായി നീണ്ടുകിടക്കുന്ന തെങ്ങിൻതോപ്പുകളും കണ്ടൽക്കാടുകളും, പഞ്ചാരമണൽ വിരിച്ച മനോഹര തീരം; മിനി ഗോവയുടെ ടൂറിസം സാധ്യതകൾക്ക് ചിറക്മുളയ്ക്കുന്നു, കോട്ടപ്പുറം ബീച്ച് ഏറ്റെടുക്കാൻ വടകര നഗരസഭാ തീരുമാനം

വടകര: അടുത്തകാലത്തായി സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയ വടകരയിലെ മിനിഗോവ എന്നറിയപ്പെടുന്ന കോട്ടപ്പുറം ബീച്ച് ഏറ്റെടുക്കാൻ നഗരസഭാ തീരുമാനം. ഈ പ്രദേശം നഗര പരിധിയിലെ റവന്യൂ പുറംപോക്ക് ഭൂമിയാണ്. റവന്യൂ വകുപ്പിൽ നിന്ന് ഈ സ്ഥലം പാട്ടത്തിനെടുക്കാനാണ് വ്യാഴാഴ്ച ചേർന്ന നഗരസഭ കൗൺസിൽ തീരുമാനിച്ചത്. ചെയർപേഴ്സൺ കെ.പി.ബിന്ദു അധ്യക്ഷത വഹിച്ചു. ഈ ഭൂമി മുനിസിപ്പൽ ആക്ട് സെക്ഷൻ

തുഷാരിഗിരിക്ക് ഏതാനും കിലോമീറ്റര്‍ അകലെയുണ്ട് അതിമനോഹരമായ വെള്ളച്ചാട്ടം; കോഴിക്കോട് ജില്ലയിൽ അധികമാരും കാണാത്ത ആ മനോഹരമായ പാറക്കെട്ടുകളെക്കുറിച്ച് അറിയാം

തിരുവമ്പാടി: തിരക്കുള്ള ജീവിതത്തില്‍ അല്പസമയം ആശ്വസിക്കാന്‍ നമ്മള്‍ ഏവരും ആശ്രയിക്കുന്നത് പ്രകൃതിയുടെ സൗന്ദര്യം തന്നെയാണ്. നിറഞ്ഞൊഴുകുന്ന പുഴകളും, കായലും, മലകളും, വെള്ളച്ചാട്ടങ്ങളുമെല്ലാം നമ്മുടെ ആശ്വാസ കേന്ദ്രങ്ങളാകുന്നു. ഇത്തരത്തില്‍ പ്രകൃതിയൊരുക്കിയ ഒരു സൗന്ദര്യ കേന്ദ്രമാണ് അരിപ്പാറ വെള്ളച്ചാട്ടവും. കോഴിക്കോടിന്റെ മലയോര പ്രദേശമായ തിരുവമ്പാടിക്ക് തൊട്ടടുത്ത് ആനക്കാംപൊയിലില്‍ പ്രകൃതി സൗന്ദര്യത്താല്‍ സഞ്ചാരികളുടെ മനം കവര്‍ന്നു കൊണ്ടിരിക്കുന്ന മനോഹര വെള്ളച്ചാട്ടമാണ്

ഒരു ദിവസം കൊണ്ടു വയനാട്ടിലെ കാടുകളിലൂടെ ചുറ്റിഅടിച്ചാലോ? അതും വെറും മൂന്നൂറ് രൂപയ്ക്ക്; ബജറ്റ് ടൂറിസം സർവ്വീസുമായി കെ.എസ്.ആര്‍.ടി.സി, വിശദാംശങ്ങൾ അറിയാം

കാനനപാതകളിലൂടെ വയനാടിന്റെ ഭംഗി ആസ്വദിച്ചുകൊണ്ടൊരു കെ.എസ്.ആര്‍.ടി.സി യാത്ര, അതും വെറും മുന്നൂറ് രൂപയ്ക്ക്. മാനന്തവാടിയിലാണ് കെ.എസ്.ആർ.ടി.സിയുടെ പുതിയ ബജറ്റ് ടൂറിസം സർവ്വീസ് ആരംഭിക്കുന്നത്. മാനന്തവാടി, തോല്‍പ്പെട്ടി, തിരുനെല്ലി, ബാവലി എന്നീ പ്രദേശങ്ങളിലൂടെയാണ് ഈ മനോഹരമായ യാത്രയൊരുങ്ങുന്നത്. രാവിലെ 5:30 ന് മാനന്തവാടിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര രാത്രി 9.30 ന് അവസാനിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. നിബിഡവനത്തില്‍

കുളിരണിയാന്‍ പോകാം കെ.എസ്.ആര്‍.ടി.സിയില്‍! തൊട്ടില്‍പ്പാലത്ത് നിന്നും വാഗമണ്‍, കുമരകം ദ്വിദിന ഉല്ലാസ യാത്ര ആരംഭിക്കുന്നു- വിശദാംശങ്ങള്‍ അറിയാം

തൊട്ടില്‍പ്പാലം: ആകര്‍ഷകമായ മറ്റൊരു ബഡജ്റ്റ് ടൂറിസം പാക്കേജുമായി കെ.എസ്.ആര്‍.ടി.സി. ഇത്തവണ കുമരകത്തേക്കും വാഗമണിലേക്കുമുള്ള രണ്ടുദിവസത്തെ യാത്രയാണ് ഒരുക്കുന്നത്. യാത്രയില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂറായി ബുക്ക് ചെയ്തിരിക്കണം. യാത്ര ആരംഭിക്കുന്നത്: ജനുവരി 25ന് രാത്രി 8.30ന് തൊട്ടില്‍പ്പാലം ഡിപ്പോയില്‍ നിന്നും യാത്ര തുടങ്ങും. കോഴിക്കോട് നിന്ന് യാത്രയില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവിടെ നിന്നും പങ്കുചേരാം. രാത്രി 10.30നാണ്

ആനവണ്ടിയില്‍ ഒരു ന്യൂ ഇയര്‍ കേക്കുമുറി, ചുരുങ്ങിയ ബജറ്റിനുള്ളില്‍ വാഗമണ്‍ കുമരകം യാത്ര; കെ.എസ്.ആര്‍.ടി.സിയുടെ പുതുവത്സര ട്രിപ്പ് 29ന് കോഴിക്കോടു നിന്നും പുറപ്പെടും, നിങ്ങള്‍ പോവുന്നില്ലേ?

കോഴിക്കോട്: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ അടിപൊളി യാത്രാ പാക്കേജുമായി കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി കോഴിക്കോടുനിന്നുമുള്ള യാത്ര ഈ മാസം 29ന് ആരംഭിക്കും. കോഴിക്കോടു നിനും വാഗമണ്‍-കുമരകം എന്നിവിടങ്ങളിലേക്കാണ് യാത്ര. 29 പുറപ്പെട്ട് 30ന് വാഗമണ്‍ 31 കുമരകം എന്നിവിടങ്ങളില്‍ സഞ്ചരിച്ച ശേഷം തിരിച്ചു വരും വഴി ആനവണ്ടിയില്‍ ന്യൂ ഇയര്‍ ആഘോഷവും കേക്കു മുറിയും

error: Content is protected !!