Category: ആരോ​ഗ്യം

Total 107 Posts

മുഖക്കുരു നിങ്ങളെ അലട്ടുന്നുണ്ടോ? മുഖക്കുരു അകറ്റാനും ചര്‍മ്മം തിളങ്ങാനും വീട്ടില്‍ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍…

മുഖക്കുരു വന്നാൽ പലർക്കും ടെൻഷനാണ്. ചിലപ്പോൾ മുഖത്ത് പാടുകള്‍ അവശേഷിപ്പിച്ചായിരിക്കും മുഖക്കുരു മടങ്ങുന്നത്. എത്ര ശ്രദ്ധിച്ചാലും ഇടക്കിടെ വരുന്ന മുഖക്കുരു വലിയൊരു സൗന്ദര്യപ്രശ്‌നമാണ്. ഏതു കാലാവസ്ഥയിലും ആരോഗ്യവും ചർമ്മവും നന്നായി കാത്തുസൂക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. ഇത്തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ തടയാനും ചര്‍മ്മം തിളങ്ങാനും വീട്ടില്‍ തന്നെ പരീക്ഷിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം… ഒന്ന്…

സാധാരണക്കാര്‍ക്ക് ആശ്വാസം; കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗ നിര്‍ണയത്തില്‍ വളരെ സഹായകരമായ പെറ്റ് സി.ടി.സ്‌കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍

കോഴിക്കോട്: സാധാരണക്കാര്‍ക്ക് ആശ്വാസം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പെറ്റ് സി.ടി. സ്‌കാന്‍ പ്രവര്‍ത്തനസജ്ജമായി. കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗനിര്‍ണയത്തില്‍ വളരെ സഹായകരമായ പെറ്റ് സ്‌കാന്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായാണ് സ്ഥാപിക്കുന്നത്. ഔപചാരിക ഉദ്ഘാടനം പുതുവര്‍ഷത്തില്‍ നടക്കുമെന്ന് ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗം അധികൃതര്‍ അറിയിച്ചു. പത്തുകോടിരൂപ ചെലവില്‍ ആശുപത്രി വികസനസൊസൈറ്റി മുന്‍കൈയെടുത്താണ് സ്‌കാന്‍

കുളിച്ച് കുട്ടപ്പന്‍മാരായി ചിക്കന്‍പോക്‌സിനെ നേരിടാം! രോഗം വന്നാലോ പകരാതിരിക്കാനോ എന്ത് ചെയ്യണം? ഡോ.ഷിംന അസീസ് പറയുന്നു

ഡ്യൂഡ്രോപ്‌സ് എന്ന് കേട്ടിട്ടില്ലേ, അത് തന്നെ, മഞ്ഞുതുള്ളി. രണ്ട് ദിവസത്തേക്കൊരു പനിയും തലവേദനയും ക്ഷീണവുമൊക്കെ കഴിഞ്ഞ് ദേഹത്ത് അങ്ങിങ്ങായി ചുവന്ന പാടുകള്‍ വരുന്നെന്ന് കരുതുക. കുറച്ച് നേരം കഴിയുമ്പോള്‍ അവയെല്ലാം പതുക്കേ വെള്ളം നിറഞ്ഞ കുരുക്കളായി, നേരത്തേ പറഞ്ഞ ഡ്യൂ ഡ്രോപിനോളം ഭംഗിയുള്ള കുരുക്കളായി മാറും. ആ സുന്ദരന്‍ കുരുക്കളെ നോക്കി ആരായാലും രോഗനിര്‍ണയം നടത്തിപ്പോകും-

രണ്ട് യുവാക്കളുടെ അറ്റ് വീണ കൈപ്പത്തി അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു; വിജയകരമായനേട്ടവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി

കോഴിക്കോട്: രണ്ട് യുവാക്കള്‍ക്ക് പുതുജീവനേകി അറ്റുപോയ കൈകള്‍ വിജയകരമായി തുന്നിച്ചേര്‍ത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗമാണ് അതിസങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. സംഘര്‍ഷത്തില്‍ വെട്ടേറ്റ തൃശൂര്‍ ചെറുതുരുത്തി നിബിന്റെ (22) വലതുകൈപ്പത്തിയും തടിമില്ലില്‍ ജോലിക്കിടെ അസം ഐനൂര്‍ സ്വദേശി അയിനൂറി(22)ന്റെ ഇടതുകൈപ്പത്തിയും പൂര്‍ണമായും വേര്‍പെട്ടിരുന്നു. ഇത്തരം കേസുകള്‍ തിരിച്ചയച്ചിരുന്ന പതിവുരീതിയില്‍നിന്ന് മാറി

റിഫൈന്‍ഡ് ഓയില്‍ ആണോ അടുക്കളയില്‍ ഉപയോഗിക്കുന്നത്? നിങ്ങളുടെ ആരോഗ്യം അപകടത്തിലാവാം

പാചകത്തിന് റിഫൈന്‍ഡ് ഓയില്‍ ഉപയോഗിക്കുന്നവരാണ് ഏറെയും. ചിലര്‍ ആഹാര സാധനങ്ങള്‍ പൊരിച്ചെടുക്കാനായി റിഫൈന്‍ഡ് ഓയില്‍ ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍, ചിലരാകട്ടെ മൊത്തത്തില്‍ പാചകം ചെയ്യുന്നതിനായി റിഫൈന്‍ഡ് ഓയില്‍ മാത്രമായിരിക്കും ഉപയോഗിക്കുന്നുണ്ടാവുക. ഇത്തരത്തില്‍ പാചകം മുഴുവന്‍ റിഫാന്‍ഡ് ഓയിലില്‍ ചെയ്യുന്നത് ആരോഗ്യത്തിന് നിരവധി പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. നാച്വറലായി ഉല്‍പാദിപ്പിക്കുന്ന ഓയിലിനെ റിഫൈന്‍ഡ് ചെയ്ത് എടുക്കുന്നതാണ് റിഫൈന്‍ഡ് ഓയില്‍ എന്ന്

ജപ്പാന്‍ജ്വരം ജില്ലയില്‍ കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പില്‍ ജെ.ഇ. വാക്‌സിനില്ല; തുടര്‍ച്ചയായി ജപ്പാന്‍ജ്വരം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ജെ.ഇ. വാക്‌സിന്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ആരോഗ്യ വിദഗ്ധര്‍

പേരാമ്പ്ര: വടകരയിലും ബേപ്പൂരും ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തില്‍, ജില്ലയില്‍ കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പുകളില്‍ ജപ്പാന്‍ജ്വരത്തിന് കാരണമായ ആര്‍ബോ വൈറസിനെതിരായ വാക്‌സിനില്ല എന്നത് ചര്‍ച്ചയാവുന്നു. സംസ്ഥാനത്ത് തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ കുട്ടികള്‍ക്കുള്ള ഇമ്യൂണൈസേഷന്‍ പദ്ധതിയില്‍ ജപ്പാന്‍ജ്വരത്തെ പ്രതിരോധിക്കാനുള്ള ജെ.ഇ. വാക്‌സിന്‍ 2007 മുതല്‍ നല്‍കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ ആദ്യം ബേപ്പൂരിലും ഇപ്പോള്‍ വടകരയിലും ജപ്പാന്‍ജ്വരം സ്ഥിരീകരിച്ച

ബി.പി കൂടുതലാണോ? ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം

തിരക്ക് പിടിച്ച ഈ ജീവിതത്തിനിടയില്‍ രക്തസമ്മര്‍ദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്നു. രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ടെന്‍ഷന്‍ യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. രക്തസമ്മര്‍ദ്ദത്തിന് പല കാരണങ്ങളുമുണ്ട്. മാനസിക സമ്മര്‍ദ്ദം, അമിതമായ ഉപ്പിന്റെ ഉപയോഗം, അമിതവണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. രക്തസമ്മര്‍ദ്ദം മൂലം ഹൃദയാഘാതം, സ്ട്രോക്ക്

തലവേദന കാരണം പഠിക്കാനോ ജോലി ചെയ്യാനോ ഉന്മേഷം വരാറില്ലേ? തലവേദനയെ പമ്പ കടത്താൻ ഇതാ ചില പൊടികെെകൾ…

പലവിധത്തിലുള്ള തലവേദനകളുണ്ട്, സൈനസ് ഹെഡ് ഏക്, മൈഗ്രെൻ ഹെഡ് ഏക്ക്, ക്ലസ്റ്റര്‍ ഹെഡ് ഏക്ക്, ടെൻഷൻ ഹെഡ് ഏക്ക് എന്നിങ്ങനെ. ഇതിന്റെയൊക്കെ കാരണങ്ങളും പലതാണ്. ഇൻഫെക്‌ഷൻ കൊണ്ടോ, അലർജികൊണ്ടോ, കോൾഡ് കൊണ്ടോ, കെട്ടിക്കിടക്കുന്ന സൈനസ് കൊണ്ടോ, ടെൻഷൻ– സ്ട്രെസ് എന്നിവ കൊണ്ടോ ഒക്കെ തലവേദന ഉണ്ടാകാം. പരുക്കുകൾ തലവേദന ഉണ്ടാക്കാം. അതുപോലെ സ്ത്രീകളിൽ ആർത്തവസമയത്ത് ഹോർമോണൽ

ചാടിവരുന്ന വയറാണോ നിങ്ങളുടെ പ്രശ്‌നം? വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഈ ടിപ്പുകള്‍ പരീക്ഷിച്ചുനോക്കൂ

വീര്‍ത്തുവരുന്ന വയറ് സ്ത്രീകളും പുരുഷന്മാരും ഒരേ പോലെ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. ശരീരത്തിന്റെ മറ്റേത് ഭാഗത്തേക്കാള്‍ വേഗത്തില്‍ കൊഴുപ്പ് അടിയുന്ന ഇടമാണ് വയറ്. അടിവയറ്റിലെ കൊഴുപ്പ് നഷ്ടപ്പെടുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ഒരു ലക്ഷ്യമാണ്. കൊഴുപ്പ് കുറയ്ക്കാന്‍ ആളുകള്‍ എല്ലാത്തരം ഭക്ഷണക്രമങ്ങളും വ്യായാമങ്ങളും പരീക്ഷിക്കുന്നു. എന്നിരുന്നാലും, നമ്മള്‍ എന്തുതന്നെ ശ്രമിച്ചാലും വയറിലെ കൊഴുപ്പ് അത്ര പെട്ടെന്ന് കുറയില്ല. വയറിലെ

അപസ്മാരം വന്നാല്‍ താക്കോല്‍ കൊടുക്കാനും പിടിച്ചുവയ്ക്കാനും നിക്കല്ലേ, ശരിയായ പ്രഥമശുശ്രൂഷ തന്നെ നല്‍കണം; അപസ്മാരബാധ ഉണ്ടായാല്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നു

പത്തിൽ ഒരാൾക്ക് അയാളുടെ ജീവിതകാലത്ത് ഒരു തവണയെങ്കിലും അപസ്മാരം അല്ലെങ്കിൽ ഫിറ്റ്സ് (seizure) ഉണ്ടായേക്കാം എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നമ്മുടെ ശരീരത്തിന്റെ എല്ലാ ചലനങ്ങളും ചിന്തകളും ബോധവും എല്ലാം നിയന്ത്രിക്കുന്നത് മസ്‌തിഷ്കമാണല്ലോ. മസ്തിഷ്കത്തിനകത്തുള്ള ന്യൂറോണുകളിൽക്കുള്ളിലും അവിടെ നിന്നും പുറത്തേക്കുമുള്ള ആശയവിനിമയം നടക്കുന്നത് നേരിയ തോതിലുള്ള വൈദ്യുത തരംഗങ്ങളിലൂടെയാണ്. ഇതിനു പകരം മസ്തിഷ്കത്തിൽ ഉണ്ടാകുന്ന ഒരു അസാധാരണമായ

error: Content is protected !!