കഞ്ചാവ് കൈവശംവെച്ച കേസ്; നരിക്കുനി സ്വദേശിക്ക് അഞ്ചുവർഷം കഠിനതടവ്
വടകര : കഞ്ചാവ് കൈവശംവെച്ച കേസിൽ യുവാവിനെ കോടതി ശിക്ഷിച്ചു. നരിക്കുനി പാറന്നൂർ കൊള്ളരിക്കൽ മീത്തൽ വിഷ്ണു (24)നെയാണ് വടകര എൻ.ഡി.പി.എസ്. കോടതി ശിക്ഷിച്ചത്. അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരുമാസംകൂടി കഠിനതടവ് അനുഭവിക്കണമെന്ന് ജഡ്ജ് വി.ജി. ബിജു ശിക്ഷ വിധിച്ചു.
2018 ഒക്ടോബർ ഒൻപതിനാണ് കേസിനാസ്പദമായ സംഭവം. വെള്ളയിൽ റെയിൽവേ സ്റ്റേഷൻ ഫ്ലാറ്റ്ഫോമിൽവെച്ച് 10 കിലോ 750 ഗ്രാം കഞ്ചാവുമായി നടക്കാവ് പോലീസാണ് വിഷ്ണുവിനെ പിടികൂടിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.വി. ലിജീഷ് ഹാജരായി.
Description: Case of Possession of Ganja; A native of Narikuni was sentenced to five years rigorous imprisonment