അയൽവാസിയെ അടിച്ചു കൊലപ്പെടുത്തിയ കേസ്; ഒളിവിലായിരുന്ന പ്രതി ചോമ്പാലയിൽ പിടിയിൽ
വടകര: അയൽവാസിയെ അടിച്ചു കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി ചോമ്പാലയിൽ പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി ജെന്നി റഹ്മാനെയാണ് വടകര പോലീസിൻ്റ സഹായത്തോടെ പശ്ചിമ ബംഗാൾ ഖണ്ട ഘോഷ് പൊലീസ് ചോമ്പാലയിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ വർഷമാണ് കൊലപാതകം നടന്നത്.
കൊലപാതക ശേഷം കേരളത്തിൻറ വിവിധ ഭാഗങ്ങളിൽ മാറി മാറി താമസിച്ച് വരികയായിരുന്നു പ്രതി. അടുത്തിടെയാണ് ചോമ്പാലിൽ എത്തിയത്. ഇവിടെ വാടക ക്വാട്ടേഴ്സിൽ താമസിച്ച് നിർമാണ ജോലി ചെയ്ത് വരികയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി ചോമ്പാലയിൽ ഉണ്ടെന്ന് പശ്ചിമ ബംഗാൾ പോലീസ് സ്ഥിരീകരിച്ചത്.
ഇന്നലെ രാത്രിയാണ് വടകര പോലീസ് ചോമ്പാലയിൽ നിന്നും പ്രതിയെ പിടികൂടിയത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ പശ്ചിമ ബംഗാളിലേക്ക് കൊണ്ട് പോയി.