സി.പി.ഐ വനിതാ നേതാവിന്റെ പീഡന പരാതിയിൽ ചെറുവണ്ണൂരിലെ സി.പി.എം നേതാവിനെതിരെ കേസ്


മേപ്പയ്യൂര്‍: സി.പി.ഐ വനിതാ നേതാവ് നൽകിയ പീഡന പരാതിയിൽ സി.പി.എം നേതാവിനെതിരെ മേപ്പയൂർ പോലീസ് കേസെടുത്തു. സി.പി.എം പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗവും ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കെ.പി.ബിജുവിനെതിരെയാണ് കേസെടുത്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 354 എ (1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ബിജുവിനെതിരെ കേസെടുത്തതെന്ന് പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

നിലവില്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനാണ് ബിജു. പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ മുകള്‍നിലയില്‍ വച്ചാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു.

ചെറുവണ്ണൂർ പഞ്ചായത്തിൽ സി.പി.എം-സി.പി.ഐ കക്ഷികൾ തമ്മിൽ കടുത്ത ഭിന്നതകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ പരാതിയും ഉയർന്നുവന്നത് എന്നതും ശ്രദ്ധേയമാണ്. പഞ്ചായത്ത് പ്രസിഡണ്ടായ സി.പി.ഐ അംഗത്തെ ഭരിക്കാൻ അനുവദിക്കുന്നില്ല എന്ന പരാതിയും സി.പി.ഐ ഉയർത്തിയിരുന്നു. ആവളയുൾപ്പടെയുളള സ്ഥലങ്ങളിൽ ആടുത്ത കാലത്തായി പ്രവർത്തകർ തമ്മിൽ പരസ്യമായി ഏറ്റുമുട്ടുന്ന അവസ്ഥവരെയുണ്ടായിരുന്നു.

കൊയിലാണ്ടിയിൽ ലോറി ബൈക്കിൽ ഇടിച്ച് അപകടം; മൂടാടി സ്വദേശിയായ ഇരുപത്തിയൊന്നുകാരൻ മരിച്ചു

Summary: Case filed against CPM leader in Cheruvannur on harassment complaint of CPI woman leader