തൊട്ടിൽപ്പാലം ചാപ്പൻതോട്ടത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; യുവാവിന് ഗുരുതര പരിക്ക്


തൊട്ടിൽപ്പാലം: ചാപ്പൻതോട്ടത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. വെള്ളച്ചാട്ടം കാണാനെത്തിയവരുടെ കാറാണ് അപകടത്തിൽ പെട്ടത്.
ഇന്നോവ കാർ തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.

കാറോടിച്ച തളീക്കര സ്വദേശിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകുന്നേരം കുടുംബം സമേതം വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. കാർ തിരിക്കുന്നതിനിടെ ഏകദേശം 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാർ ഉടൻതന്നെ തൊട്ടിൽപ്പാലം ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് ഹോസ്പിറ്റലിലേക്ക് മാറ്റി. മറ്റൊരു കുടിക്കും നിസാര പരിക്കുകളുണ്ട്.