കടമേരി-കീരിയങ്ങാടി കനാൽ പാലത്തിന് സമീപം കാർ കനാലിലേക്ക് മറിഞ്ഞ് അപകടം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ആയഞ്ചേരി: കടമേരി-കീരിയങ്ങാടി കനാൽ പാലത്തിന് സമീപം കാർ കനാലിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ജാതിയേരിയിൽനിന്നും വള്ളിയാട് ഭാഗത്തേക്ക് പോവുകയായിരുന്നു കാര്.
നാല് യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. കനാലിലേക്ക് മറിഞ്ഞ കാർ മലക്കംമറിഞ്ഞ് കമിഴ്ന്നു കിടക്കുന്ന രൂപത്തിലായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരും പരിസരവാസികളുമാണ് കാറിന്റെ വാതിൽ വെട്ടിപ്പൊളിച്ച് അകത്തുള്ളവരെ പുറത്തെടുത്തത്.
പരിക്കേറ്റ സ്ത്രീ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ചികിത്സ തേടി. ആരുടെയും പരിക്ക് സാരമുള്ളതല്ല.
Description: Car overturned into the canal near Kadameri-Keiriyangadi canal bridge and accident