കോഴിക്കോട് നിയന്ത്രണം വിട്ട കാർ വർക്ക് ഷോപ്പിലേക്ക് ഇടിച്ചുകയറി; അഞ്ച് പേർക്ക് പരിക്ക്


കോഴിക്കോട്: പൂവാട്ട്പറമ്പിൽ നിയന്ത്രണം വിട്ട കാർ വർക്ക് ഷോപ്പിലേക്ക് ഇടിച്ചുകയറി നിരവധി പേർക്ക് പരിക്ക്. അപകടത്തിൽ അഞ്ച് പേർക്കാണ് പരിക്കേറ്റത്. നിരവധി ഇരുചക്ര വാഹനങ്ങളെയും കാർ ഇടിച്ചിട്ടു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.

നിയന്ത്രണം വിട്ട ഇന്നോവ കാർ റോഡരികിലെ ഷോപ്പിന് സമീപത്ത് നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങളും ഒരു കാറിലും ഇടിച്ച ശേഷമാണ് ഷോപ്പിലേക്ക് ഇടിച്ച് കയറിയത്. അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരെയും കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.