കുഞ്ഞിപ്പള്ളിയില്‍ കാര്‍ ബസിലിടിച്ചു, നിയന്ത്രണം വിട്ട ബസ് ലോറിയില്‍ ഇടിച്ചു; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്
കുഞ്ഞിപ്പള്ളി: കുഞ്ഞിപ്പള്ളിയില്‍ നിയന്ത്രണം വിട്ട കാര്‍ ബസിലിടിച്ച് അപകടം. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ബ്ലോക്ക് ഓഫീസിന് സമീപം ഇന്ന് 3മണിയോടെയാണ് അപകടം നടന്നത്.
കാര്‍ ബസിടിച്ചതോടെ നിയന്ത്രണം വിട്ട ബസ് എതിര്‍ദിശയില്‍ വരികയായിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. കെ.എല്‍ 05 എജെ 7070 എന്ന നമ്പറിലുള്ള കാറാണ് ബസിലിടിച്ചത്.
കാറിലെയും ബസിലെയും യാത്രക്കാര്‍ക്ക് പരിക്കുണ്ട്. ഇവരെ നാട്ടുകാര്‍ വടകരയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മൂന്ന് വാഹനങ്ങള്‍ക്കും കേടുപാടുകളുണ്ട്.