കാർ സ്കൂട്ടറിലിടിച്ച് അപകടം; കൊയിലാണ്ടി വെങ്ങളം സ്വദേശിയായ വയോധികൻ മരിച്ചു


കൊയിലാണ്ടി: എലത്തൂരിൽ സ്ക്കൂട്ടറിൽ കാറിടിച്ച് വെങ്ങളം സ്വദേശിയായ വയോധികൻ മരിച്ചു. വെങ്ങളം കണ്ണവയൽകുനി താമസിക്കും ചീറങ്ങോട്ട് കുനി കുട്ടി മമ്മിയാണ് (62) മരിച്ചത്. സ്റ്റേറ്റ് ബാങ്കിന് സമീപം ഇന്ന് പുലർച്ചെ 3 മണിയോടെ യായിരുന്നു അപകടം.

വെങ്ങളത്ത് നിന്നും ചെട്ടിക്കുളത്തേക്ക് ജോലിക്കായി സ്ക്കൂട്ടറിൽ പോവുകയായിരുന്നു കുട്ടിമമ്മി. ഇതിനിടെ എതിർദിശയിൽ വന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഉടൻ ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: ഫാത്തിമ കൂമുള്ളി. മക്കൾ: ഇജാസ് മുഹമ്മദ്, നിഷാദ്, ശഹനാദ്. മരുമക്കൾ: റുബയ്യ, റിഫാന. മയ്യത്ത് നിസ്ക്കാരം വൈകുന്നേരം 7 മണിക്ക് വെങ്ങളം ജുമാ മസ്ജിദിൽ നടന്നു.

Summary: Car hit scooter accident; An elderly resident of Koyilandi Velam passed away