കണ്ണൂരിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; മാപ്പിളപ്പാട്ട് ഗായകന് ദാരുണാന്ത്യം
കണ്ണൂർ: ഇരിട്ടിയിലെ പുന്നാട് വാഹനാപകടത്തിൽ മാപ്പിളപ്പാട്ട് കലാകാരൻ മരിച്ചു. ഉളിയിൽ സ്വദേശിയും മാപ്പിളപ്പാട്ട് ഗായകനുമായ ഫൈജാസ് ഉളിയിൽ (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പുന്നാട് ടൗണിന് സമീപം കാറുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം.
അർദ്ധരാത്രി 12 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽപ്പെട്ട വാഹനങ്ങളിലെ മറ്റ് യാത്രക്കാർക്കും പരിക്കേറ്റു. കാറിൽ കുടുങ്ങിപ്പോയ ഫൈജാസിനെ ഇരിട്ടിയിൽ നിന്നും അഗ്നിശമനസേന എത്തിയാണ് പുറത്തെടുത്തത്. പിന്നാലെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Description: Car collision in Kannur; Mappila song singer dies