താമരശ്ശേരിക്ക് സമീപം ചാലക്കരയില്‍ കാറുകളും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരുക്ക്


താമരശ്ശേരി: താമരശ്ശേരി കൊയിലാണ്ടി സംസ്ഥാന പാതയില്‍ ചാലക്കരയില്‍ വാഹനാപകടത്തില്‍ 4 പേര്‍ക്ക് പരുക്കേറ്റു. രണ്ടു കാറുകളും സ്‌കൂട്ടറുമാണ് അപകടത്തില്‍ പെട്ടത്.

കാറില്‍ യാത്ര ചെയ്തിരുന്ന കക്കട്ടില്‍ സ്വദേശികളായ അമ്മദ്, അഫി എന്നിവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും, സ്‌കൂട്ടര്‍ യാത്ര ചെയ്ത കോഴിക്കോട് മായനാട് സ്വദേശികളായ ജിഷണ്‍, റൂബി എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകുന്നേരം 5.30 ഓടെയാണ് അപകടം സംഭവിച്ചത്.

താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന വെള്ള കാറില്‍ തെറ്റായ ദിശയില്‍ വന്ന കറുപ്പ് സ്വിഫ്റ്റ് കാര്‍ ഇടിക്കുകയായിരുന്നു. വെള്ള കാറിന് പിന്നില്‍ ഇടിച്ചാണ് സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് പരുക്കേറ്റത്.