കാക്കൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം; നാദാപുരം സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്ക്


കാക്കൂര്‍: ബാലുശ്ശേരി – കോഴിക്കോട് പാതയിലുണ്ടായ വാഹനാപകടത്തില്‍ നാദാപുരം സ്വദേശികള്‍ക്ക് പരിക്ക്. ഒരു കുടുംബത്തിലെ അംഗങ്ങളായ സതീഷ് (42), ഭാര്യ മോണിഷ (34), ഇവരുടെ മക്കള്‍ എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്.

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ കാക്കൂര്‍ പതിനൊന്നേ രണ്ടിലാണ് അപകടം. ബാലുശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന സ്വകാര്യ ബസ് എതിര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Description: Car and bus collide accident; Four natives of Nadapuram were injured