ബാംഗ്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; വടകര കൊയിലാണ്ടിവളപ്പ് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു


വടകര: ബാംഗ്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൊയിലാണ്ടിവളപ്പ് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. മാടപ്പുല്ലന്റെ വിട നിയാസ് മുഹമ്മദ്‌ (26) ആണ് മരിച്ചത്. വ്യാഴാഴ്ച അർദ്ധ രാത്രി ബാംഗ്ലൂർ ബിടിഎമ്മിലാണ് അപകടം നടന്നത്.

നിയാസിന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്ത സുഹൃത്ത് മാഹി സ്വദേശി ഷുഹൈബ് (23) ന് പരിക്കേറ്റു.ഇരുവരും ബാംഗ്ലൂരിലെ ഒരു സ്വകാര്യ ഇൻസ്റ്റിറ്റ്യൂഷ്യനിൽ സൈബർ സെക്യൂരിറ്റി വിദ്യാർത്ഥികളാണ്. നിയാസ് മുഹമ്മദിന്റെ മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി.

ഖബറടക്കം ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ വടകര ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.
ഉപ്പ: എംവി സിദ്ധീഖ്
ഉമ്മ: സഫീറ
സഹോദരങ്ങൾ: സിജാദ്, നഫ്സൽ