ബാം​ഗ്ലൂരിൽ വാഹനാപകടം; അഴിയൂർ സ്വദേശിക്ക് ദാരുണാന്ത്യം


അഴിയൂർ: ബാം​ഗ്ലൂരിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മാഹി റെയിൽവേ സ്റ്റേഷന് സമീപം കരിവയലിൽ അക്ഷയ് ആണ് മരിച്ചത്. മുപ്പത് വയസായിരുന്നു. ബുധനാഴ്ച രാത്രി ബാം​ഗ്ലൂർ ദേശിയപാതയിലാണ് അപകടം നടന്നത്.

അച്ഛൻ: അശോകൻ
അമ്മ: ശ്രീജ
ഭാര്യ: വിഷ്ണുപ്രിയ
മൂന്ന് മാസം പ്രായമായ ഒരു മകനുണ്ട്
സംസ്കാരം നാളെ രാവിലെ പൂഴിത്തല ശ്മശാനത്തിൽ നടക്കും.