നടുവണ്ണൂരിൽ നിന്ന് മേപ്പയ്യൂരിലേക്കുള്ള യാത്രക്കിടെ കാർ നിയന്ത്രണംവിട്ട് വെെദ്യുതി പോസ്റ്റിലിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
നടുവണ്ണൂർ: നടുവണ്ണൂരിൽ നിന്ന് മേപ്പയ്യൂരിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണംവിട്ട് വെെദ്യുതി പോസ്റ്റിലിടിച്ചു. കാവിൽ അരുമാങ്കണ്ടി താഴെ ഇന്ന് പുലർച്ചെ 4.40 ഔടെയാണ് അപകടം നടന്നത്. അപകടത്തിൽ കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
നിയന്ത്രണം വിട്ട് കാർ വെെദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് നാല് കഷണങ്ങളായി. രണ്ട് കഷണം റോഡിലും ബാക്കി ഭാഗം വൈദ്യുതി ലൈനിൽ തൂങ്ങി നിൽകുകയായിരുന്നു. പോസ്റ്റിന്റെ മുകൾ ഭാഗം വൈദ്യുതി ലൈനിൽ കൊളുത്തി നിന്നതിനാൽ അപായമൊന്നും സംഭവിച്ചില്ല. കെ എൽ 56 എം 6818 നമ്പർ മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽ പെട്ടത്.
വൈദ്യുതി പോസ്റ്റ് തകർത്ത കാർ ചുറ്റുമതിലിൽ ഇടിച്ച് വട്ടം കറങ്ങിയ ശേഷമാണ് നിന്നത്. കാറിന്റെ ബോണറ്റിനോട് ചേർന്ന് ഇടതു ഭാഗം തകർന്നിട്ടുണ്ട്. ഭീകര ശബ്ദത്തോടെയായിരുന്നു വാഹനം പോസ്റ്റിൽ ഇടിച്ചതെന്ന് പ്രദേശവാസി പറഞ്ഞു.
Summary: Car accident at meppayur aduvannur route