നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മറിഞ്ഞു; നൊച്ചാട്, ചാലിക്കര സ്വദേശികളായ യുവാക്കൾക്ക് പരിക്ക്


നടുവണ്ണൂർ: സംസ്ഥാനപാതയിലെ കരുവണ്ണൂരിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ നൊച്ചാട് ഒതയോത്ത് അഭിനവ് (19), ചാലിക്കര കോമത്ത് നന്ദകിഷോർ (19) എന്നിവർക്കാണ് പരിക്കേറ്റത്. കരുവണ്ണൂരിലെ ഇറക്കത്തിൽ ഞായറാഴ്ച വൈകീട്ടാണ് അപകടം.

മരത്തിലിടിച്ച് മറിഞ്ഞ കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും നാട്ടുകാർ പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റ ഇവരെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു.

Summary: Car accident at Karuvannur two people injured.