ചോറോട് ബാലവാടിയില്‍ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വള്ളിക്കാട് സ്വദേശിയായ സിആര്‍പിഎഫ് ജവാന്‍ മരിച്ചു


ചോറോട്‌: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വള്ളിക്കാട് സ്വദേശിയായ സിആര്‍പിഎഫ് ജീവനക്കാരന്‍ മരിച്ചു. വള്ളിക്കാട് അടുമ്പാട് കുനിയില്‍ സുബീഷ് എ.കെ (35)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 7മണിയോടെ വള്ളിക്കാട് ബാലവാടി മെയിന്‍ റോഡിലുണ്ടായ വാഹനാപകടത്തിലാണ്‌ സുബീഷിന് പരിക്കേല്‍ക്കുന്നത്‌.

റോഡിന് സമീപത്ത് കൂടെ നടന്നു പോകുന്നതിനിടെ വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ബോലേറോ ജീപ്പ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുബീഷിനെ ഉടന്‍ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും അവിടെ നിന്ന്‌ തുടര്‍ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു മരണം.

ഭാര്യ: ഷിംന
മക്കൾ: അമാനി, അയോമിയ
അച്ഛന്‍: ടി.കെ.ബാലൻ
അമ്മ: കമല
സഹോദരങ്ങൾ: സുജേഷ് (ബഹറിൻ) പരേതനായ സുനീഷ്.

Description: car accident; A CRPF jawan from Vallikad who was undergoing treatment died