ചോമ്പാല ഹാര്‍ബറിലെ കാന്റീന്‍ സാമൂഹ്യവിരുദ്ധര്‍ അടിച്ചു തകര്‍ത്തു; അന്വേഷണം ആരംഭിച്ച് പൊലീസ്
ഒഞ്ചിയം: ചോമ്പാല്‍ ഹാര്‍ബറിലെ ഹാര്‍ബര്‍ വകുപ്പിന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാന്റീന്‍ സാമൂഹ്യ വിരുദ്ധ സംഘം അടിച്ചു തകര്‍ത്തു. ചോമ്പാവട്ടക്കണ്ടി രാജന്‍ നടത്തുന്ന കാന്റീനാണ് കഴിഞ്ഞ ദിവസം അടിച്ചു തകര്‍ത്തത്.
ഫര്‍ണിച്ചറുകളും ജനലുകളും അലമാരകളും വ്യാപാര സാമഗ്രികളും തകര്‍ത്തിട്ടുണ്ട്. കാന്റീന് തൊട്ടടുത്ത
സിസിടിവിയില്‍ അക്രമണദൃശ്യങ്ങള്‍ പതിഞ്ഞതായാണ് വിവരം. സംഭവത്തില്‍ ചോമ്പാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹാര്‍ബര്‍ വകുപ്പിനും രാജന്‍ പരാതി നല്‍കിയിട്ടുണ്ട്. നൂറ് കണക്കിന് വരുന്ന മത്സ്യത്തൊഴിലാളികളുടെ പ്രധാന ആശ്രയ കേന്ദ്രമാണ് ഈ കാന്റീന്‍. അക്രമികള്‍ക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വ്യാപാരി വ്യവസായി സമിതി പ്രസ്താവനയില്‍ പറഞ്ഞു.
Description: Canteen at Chombala Harbor vandalized by anti-socials