വൈദ്യുതി ചാർജ് വർധിപ്പിച്ച് സർക്കാർ ജനങ്ങളുടെ ജീവിതത്തെ ദുരിതക്കയത്തിലേക്ക് തള്ളിവിടുകയാണ്; മേമുണ്ടയിൽ മലയന്റവിട കൃഷണൻ, കുന്നത്ത് രാമകൃഷ്ണൻ അനുസ്മരണ പൊതുസമ്മേളനത്തിൽ വിവിധ പാർട്ടികളിൽ നിന്ന് കോൺഗ്രസിലേക്ക് വന്നവരെ സ്വീകരിച്ചു
മേമുണ്ട: മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും മതേതരത്വം സംരക്ഷിക്കാനും കോൺഗ്രസ്സ് നേതൃത്വം കൊടുക്കുന്ന സർക്കാരിന് മാത്രമേ കഴിയുകയുള്ളൂവെന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുകയാണെന്ന് ഷാഫി പറമ്പിൽ എം.പി. മേമുണ്ടയിൽ മലയന്റവിട കൃഷണൻ, കുന്നത്ത് രാമകൃഷ്ൻ അനുസ്മരണ കോൺഗ്രസ്സ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വിലക്കയറ്റം അതിഭീകരമായി രാജ്യത്തെ പാവപ്പെട്ടവരെ വലക്കുകാണ്. ഇത്തരമൊരു സാഹചര്യത്തിൽ വൈദ്യുതി ചാർജ് വർധിപ്പിച്ച കേരള സർക്കാർ ജനങ്ങളുടെ ജീവിതത്തെ ദുരിതക്കയത്തിലേക്ക് തള്ളിവിടുകയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ഫാസിസം അണിയറയിൽ നിന്ന് അരങ്ങത്തേക്കും അടുക്കളയിലേക്കുവരെയെത്തിക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ശ്രമത്തിനെതിരെ ശക്തമായ പ്രതിരോധ നിരയൊരുക്കാൻ നാം തയ്യാറാവണമെന്നും ഷാഫി പറമ്പിൽ അഭിപ്രായപ്പെട്ടു. സിപിഎം , ബിജെപി, ഐഎൻഎൽ എന്നീ പാർട്ടികളിൽ നിന്ന് കോൺഗ്രസ്സിലേക്ക് വന്ന 5 പ്രവർത്തകരെ ഷാഫി പറമ്പിൽ ഷാൾ നൽകി സ്വീകരിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് സി.പി.ബിജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
റിജിൽ മാക്കുറ്റി മുഖ്യ പ്രഭാഷണം നടത്തി. രാധാകൃഷ്ണൻ കാവിൽ, പി. സി. ഷീബ, ബവിത്ത് മലോൽ, ടി. ഭാസ്കരൻ , അജ്മൽ മേമുണ്ട , വി.ചന്ദ്രൻ , എൻ.ബി. പ്രകാശ് കുമാർ, എം.കെ.ഇബ്രാഹിം ഹാജി, ശാലിനി. കെ.വി , ഷീല പത്മനാഭൻ , അമീർ. കെ.കെ , വി. കെ. പ്രകാശൻ, പടിയുള്ളതിൽ സുരേഷ്, രജീഷ് പുതുക്കുടി, ടി.എം. രാധാകൃഷ്ണൻ , പ്രവീൺ മേമുണ്ട , സുധീഷ് പുതുക്കുടി എന്നിവർ സംസാരിച്ചു.