കരുവണ്ണൂരിൽ വാഹനാപകടം; സ്വകാര്യ ബസ്സും ലോറിയും കൂട്ടയിടിച്ച് നിരവധി പേർക്ക് പരിക്ക്


പേരാമ്പ്ര: കരുവണ്ണൂരിൽ സ്വകാര്യ ബസും ലോറിയും കൂട്ടയിടിച്ച് നിരവധി പേർക്ക് പരിക്ക്. കുറ്റ്യാടി-കോഴിക്കോട് റൂട്ടിലോടുന്ന അദിനാൽ ബസാണ് അപകടത്തിൽപെട്ടതെന്ന് പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അഞ്ച് പേർക്ക് അപകടത്തിൽ പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇന്ന് വെെകീട്ട് ആറ് മണിക്ക് ശേഷമാണ് സംഭവം.

കോഴിക്കോട് നിന്ന് കുറ്റ്യാടി ഭാ​ഗത്തേക്ക് വരികയായിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അദിനാൽ ബസാണ് അപകടത്തിൽപെട്ടതെന്ന് പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവരെ ഉടനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ​ഗുരുതരമല്ല.